• HOME
  • »
  • NEWS
  • »
  • money
  • »
  • OTP | ഒടിപി ഇല്ലാതെയുള്ള പണമിടപാട് പരിധി ആർബിഐ ഉയര്‍ത്തി; പുതുക്കിയ പരിധി അറിയാം

OTP | ഒടിപി ഇല്ലാതെയുള്ള പണമിടപാട് പരിധി ആർബിഐ ഉയര്‍ത്തി; പുതുക്കിയ പരിധി അറിയാം

മുൻപ്, 5,000 രൂപയ്‌ക്ക് മുകളിലുള്ള ഏത് ആവർത്തന ഇടപാടുകൾക്കും ഇടപാടിന്റെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുകൾ ഉപഭോക്താവിന് ഒടിപി അയച്ചിരുന്നു. ഇതിന്റെ പരിധിയാണ് ആർബിഐ ഉയർത്തിയത്

RBI

RBI

  • Share this:
    ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് നടത്തുന്ന ഒടിപി (OTP) ഇല്ലാതെയുള്ള പണമിടപാട് പരിധി ഉയര്‍ത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India (RBI)). ഓട്ടോ ഡെബിറ്റ് (auto-debit) പരിധി 5,000 രൂപയിൽ നിന്ന് 15,000 രൂപയായാണ് ആർബിഐ ഉയർത്തിയത്. ഇതോടെ ഉപഭോക്താക്കൾക്ക് ഒടിപി ഇല്ലാതെ 15,000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

    ''മുൻപ്, 5,000 രൂപയ്‌ക്ക് മുകളിലുള്ള ഏത് ആവർത്തന ഇടപാടുകൾക്കും (recurring transaction), ഇടപാടിന്റെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുകൾ ഉപഭോക്താവിന് ഒടിപി അയച്ചിരുന്നു. ചെറിയ തുകകൾ കൈകാര്യം ചെയ്യുന്ന ചെറുകിട ബിസിനസ്സുകളെ ഇത് ബാധിച്ചില്ലെങ്കിലും, ഇൻഷുറൻസ് ദാതാക്കളും സാസ് കമ്പനികളും (SaaS companies) പോലുള്ള വലിയ തോതിലുള്ള ബിസിനസുകൾ ഇത്തരം ഇടപാടുകൾ നടത്താൻ ബുദ്ധിമുട്ടിയിരുന്നു. സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, വലിയ തുകയുടെ വിദ്യാഭ്യാസ ഫീസ് തുടങ്ങിയ ആവർത്തിച്ചുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്, ഒടിപി പരിധി 5,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തുന്നു'', ആർബിഐ ​ഗവർ‌ണർ ശക്തികാന്ത ദാസ് (Shaktikanta Das) ധനകാര്യ അവലോകന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

    പുതിയ തീരുമാനം എങ്ങനെ, എപ്പോൾ മുതൽ നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

    Also read- ഇഎംഐ നിരക്ക് വർദ്ധിക്കും; റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്

    2021 ഒക്ടോബർ 10 മുതലാണ് ഓട്ടോ ഡെബിറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി 5,000 രൂപയായി ആർബിഐ നിശ്ചയിച്ചത്.

    മറ്റ് സുപ്രധാന തീരുമാനങ്ങളും ഇന്നലത്തെ ധനനയ അവലോകന യോ​ഗത്തിൽ ആർബിഐ സ്വീകരിച്ചിട്ടുണ്ട്. റിപ്പോ നിരക്കില്‍ ആര്‍ബിഐ 50 ബേസിസ് പോയിന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ജൂണില്‍ നിരക്ക് ഉയര്‍ത്തുമെന്ന് ആര്‍ബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനത്തിൽനിന്ന് 4.90 ശതമാനമായി ഉയരും. റിപ്പോ നിരക്ക് ഉയർത്താൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം കാരണമാണ് പണപെരുപ്പം ആഗോളതലത്തിൽ വർദ്ധിക്കുന്നത്. അതേസമയം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ നിരക്ക് വർദ്ധിക്കും. കഴിഞ്ഞ യോഗത്തിലും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് ഉയർത്തിയിരുന്നു.

    Also read- സഹകരണ ബാങ്കുകളുടെ ഭവനവായ്പ പരിധി ഉയർത്തി ആർബിഐ; 100 ശതമാനത്തിലും അധികം

    റുപേ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് യുപിഐ വഴി പണമിടപാടുകൾ നടത്താൻ അനുമതി നൽകിയതാണ് മറ്റൊരു സുപ്രധാന നീക്കം. ഉപയോക്താക്കളുടെ ഡെബിറ്റ് കാർഡുകൾ വഴി സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകൾ ലിങ്ക് ചെയ്തുകൊണ്ടാണ് നിലവിൽ യുപിഐ ഇടപാടുകൾ നടത്തുന്നത്.
    Published by:Naveen
    First published: