• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | റിപ്പോ നിരക്ക് ഉയർത്തി ആർബിഐ: ഭവനവായ്പയെ ബാധിക്കുന്നത് എങ്ങനെ?

RBI | റിപ്പോ നിരക്ക് ഉയർത്തി ആർബിഐ: ഭവനവായ്പയെ ബാധിക്കുന്നത് എങ്ങനെ?

പണപ്പെരുപ്പം എങ്ങനെ നിയന്ത്രിക്കാം എന്നുള്ള ലക്ഷ്യം മുൻ നിർത്തിയാണ് ആർബിഐ ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്

RBI

RBI

  • Last Updated :
  • Share this:
    ആർബിഐ (RBI) റിപ്പോ (Repo) നിരക്ക് 50 ബേസിസ് പോയിന്റുകൾ  ഉയർത്തി 5.9 ശതമാനമാക്കി. വ്യക്തിഗത വായ്പകൾ, ഭവനവായ്പകൾ, കാർ ലോണുകൾ എന്നിവയിൽ ആയിരിക്കും റിപ്പോ വർദ്ധന ആദ്യം പ്രതിഫലിക്കുക. ഇ എം ഐ നിരക്കിലും വർധനയുണ്ടായിരിക്കും. ഇത് തുടർച്ചയായ നാലാം തവണയാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. ഇതിന് മുൻപ് മേയ് മാസത്തിൽ 40 ബേസിസ് പോയിന്റും ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ 50 ബേസിസ് പോയിന്റ് വീതവും നിരക്ക് വർധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കപ്പെട്ട എല്ലാ ധനനയങ്ങളിലുമായി കൂട്ടിയത് 1.9 ശതമാനമാണ്. ആറംഗ മോണിറ്ററി പോളിസി സമിതിയിൽ അഞ്ചുപേരും നിരക്ക് വർധനയെ അനുകൂലിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പണപ്പെരുപ്പം എങ്ങനെ നിയന്ത്രിക്കാം എന്നുള്ള ലക്ഷ്യം മുൻ നിർത്തിയാണ് ആർബിഐ ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

    Also Read- ഭവന-വാഹന വായ്പടെ പലിശനിരക്ക് ഉയരും; റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

    എന്താണ് റിപ്പോ നിരക്ക്

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും പണം വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. 2019 ഒക്‌ടോബർ 1ന് ശേഷം എല്ലാ ഫ്‌ളോട്ടിംഗ് റേറ്റ് റീടെയിൽ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. റിപ്പോ നിരക്ക് ഉയരുന്നതിലൂടെ റിപ്പോ റേറ്റ് ലിങ്ക്ഡ് ഹോം ലോണുകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശ നിരക്കുകൾ ഉയരാൻ കാരണമാകും. ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ മുതലായവയുടെ രൂപത്തിൽ ഉപഭോക്താക്കൾ എടുക്കുന്ന വായ്പകളുടെ പലിശ നിരക്കുകളും ബാങ്കുകൾ വർധിപ്പിക്കും. ഉയർന്ന റിപ്പോ നിരക്ക് ഉപഭോക്താക്കൾക്ക് വായ്പകൾ ചെലവേറിയതാക്കി മാറ്റുന്നു.

    ഭവനവായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും

    ആ​ർബി​ഐ​യു​ടെ ഈ ​തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രെ ആണ് സാ​ര​മായി ബാധിക്കുക. റിപ്പോ നിരക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവനവായ്പകൾക്ക് വർദ്ധിപ്പിച്ചിട്ടുള്ള പോളിസി നിരക്കുകൾ പെട്ടെന്ന് മാറും. അതുകൊണ്ട് പുതുതായി ഭവനവായ്പ എടുക്കുന്നവർക്ക് പുതിയ നിരക്ക് അനുസരിച്ചായിരിക്കും വായ്പ ലഭിക്കുക.

    “ഈ സാഹചര്യത്തിൽ, ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അവരുടെ വായ്പാ നിരക്ക് വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുകയും ഇഎംഐകൾ ചെലവേറിയതാക്കുകയും ചെയ്യും. പുതിയ നിരക്ക് വർദ്ധനയോടെ ഭവനവായ്പ നിരക്കുകൾ വർദ്ധിപ്പിക്കും. അതുകൊണ്ട് ഇതുപോലുള്ള സമയങ്ങളിൽ ഭവനവായ്പകൾ തിരഞ്ഞെടുക്കുന്ന ആളുകൾ വളരെ ജാഗ്രതയോടെ വേണം അതു ചെയ്യാൻ" എന്നേ ആൻഡ്രോമിഡ ലോൺസിന്റെയും അപ്നാപൈസ ഡോട്ട് കോമിന്റെയും എക്സിക്യൂട്ടീവ് ചെയർമാൻ വി സ്വാമിനാഥൻ പറഞ്ഞു.

    ഭവനവായ്പ എടുക്കുന്നവർ ശ്രദ്ധിക്കേണ്ടത്

    പരിമിതമായ പ്രതിമാസ മിച്ചമുള്ള വായ്പക്കാർക്ക് അവരുടെ ഇഎംഐകൾ അതേപടി നിലനിൽക്കുമെന്നതിനാൽ അവരുടെ ഇഎംഐ വർദ്ധിപ്പിക്കാതെ വായ്പ തിരിച്ചടവ് സമയം വർദ്ധിപ്പിക്കാം. വായ്പ അടക്കാൻ ബാക്കിയുള്ളവർക്കും അവരുടെ ഭവനവായ്പകൾ മുൻകൂറായി അടച്ച് നിരക്ക് ഉയരുന്നതിന്റെ ആഘാതം കുറയ്ക്കാനാകും.

    പുതിയ ഭവനവായ്പയെടുക്കുന്നവർക്കും അതുപോലെ സാമ്പത്തിക ഞെരുക്കം നേരിടുന്ന ആളുകൾക്കും പ്രയോജനപ്പെടുത്താവുന്ന മറ്റൊരു കാര്യമാണ് ഹോം സേവർ ഓപ്ഷൻ തെരഞ്ഞെടുക്കുക എന്നത്. ഒരു സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിന്റെ രൂപത്തിൽ മറ്റൊരു ഓവർഡ്രാഫ്റ്റ് അക്കൗണ്ട് തുറക്കുകയാണ് ഇവിടെ ചെയ്യുന്നത്. വായ്പ എടുക്കുന്നയാൾക്ക് പണം സേവ് ചെയ്യാനും ആവശ്യമുള്ളപ്പോൾ അതിൽ നിന്ന് പിൻവലിക്കാനും കഴിയും.
    Published by:Rajesh V
    First published: