• HOME
  • »
  • NEWS
  • »
  • money
  • »
  • Repo Rate | ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ കൂടും; സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കുറയും

Repo Rate | ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ കൂടും; സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കുറയും

റിപ്പോ റേറ്റിലെ വർധനവ് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയുണ്ടാക്കും. ഹോം ലോണുകൾക്ക് പലിശ കൂടുകയും ഫിക്സഡ് ഡിപ്പോസിറ്റിന് പലിശ കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

  • Last Updated :
  • Share this:
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) വായ്പാനയ കമ്മിറ്റി (MPC) ഇന്ന് ചേർന്ന യോഗത്തിൽ റിപ്പോ റേറ്റ് (Repo Rate) വർധിപ്പിക്കാൻ തീരുമാനിച്ചു. 50 ബേസിസ് പോയന്റ് വർധനവാണ് റിപ്പോ റേറ്റിൽ ഉണ്ടാകുക. മറ്റ് ബാങ്കുകൾക്ക് ആർബിഐ പണം കടമായി നൽകുന്നതിനുള്ള നിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ റേറ്റിലുള്ള വർധനവ് വളരെ അപ്രതീക്ഷിതമായ നീക്കമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. മെയ് 4ന് 40 ബേസിസ് പോയന്റ് വർധനവ് പ്രാബല്യത്തിൽ വന്നിരുന്നു. ആഗോളതലത്തിൽ തന്നെ സെൻട്രൽ ബാങ്കുകൾ സാമ്പത്തിക പുരോഗതിയെ ബാധിക്കാത്ത തരത്തിൽ പണപ്പെരുപ്പം പിടിച്ച് നിർത്താനുള്ള ശ്രമത്തിലാണ്.

    റിപ്പോ റേറ്റിലെ വർധനവ് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയുണ്ടാക്കും. ഹോം ലോണുകൾക്ക് പലിശ കൂടുകയും ഫിക്സഡ് ഡിപ്പോസിറ്റിന് പലിശ കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. റെസിഡൻഷ്യൽ പദ്ധതികൾക്കായി കൂടുതൽ ലോണുകൾ അനുവദിക്കാൻ ആർബിഐ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്തുന്നവരുടെ സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് ഈ തീരുമാനം.

    എങ്ങനെയാണ് റിപ്പോ റേറ്റ് ഡിപ്പോസിറ്റുകളെയും പലിശ നിരക്കിനെയും ബാധിക്കുക?

    കൊമേഴ്സ്യൽ ബാങ്കുകളിൽ നിന്ന് ലോണെടുക്കന്നവരുടെയും പണം നിക്ഷേപിക്കുന്നവരുടെയും പലിശനിരക്ക് നിർണയിക്കുന്നതിൽ റിപ്പോ നിരക്കിന് സുപ്രധാന പങ്കാണുള്ളത്. റിപ്പോ നിരക്ക് കൂടിയാൽ സ്വാഭാവികമായും ലോണുകളുടെ പലിശ നിരക്ക് കൂട്ടാൻ ബാങ്കുകൾ നിർബന്ധിതരാകും. തിരിച്ച് റിപ്പോ നിരക്ക് കുറഞ്ഞാൽ പലിശനിരക്ക് കുറയുകയും ചെയ്യും.

    വരുന്ന മാസങ്ങളിൽ റിപ്പോ നിരക്ക് കുറയുമോ?

    റിപ്പോ നിരക്ക് ഇനിയും കൂടാനാണ് സാധ്യതയെന്നാണ് സിഎൻബിസി ടിവി 18 പോളിൽ പങ്കെടുത്തിട്ടുള്ള ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റിൽ തന്നെ 50-100 ബേസിസ് പോയന്റ് എത്തുമെന്നാണ് റിപ്പോർട്ട്. 5.5-5.75 ശതമാനം വർധനവ് സാമ്പത്തിക ക്രമീകരണത്തിൻെറ ഭാഗമായി ഉണ്ടാകും.

    ഭവന വായ്പ, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവയ്ക്ക് എന്ത് സംഭവിക്കും?

    റിപ്പോ നിരക്കിൽ വർധനവ് ഉണ്ടാവുന്നതിനാൽ സേവിങ്സ്, ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് കുറയും. ഹോം ലോൺ, ഓട്ടോ ലോൺ എന്നിവയുടെ പലിശനിരക്ക് കൂടുകയും ചെയ്യും. “ലോണുകളുടെ പലിശനിരക്ക് കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഹോം ലോൺ പലിശനിരക്ക് ഇനിയും ഉയരും. കഴിഞ്ഞ മാസം സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ഈ മേഖലയിൽ വർധനവുണ്ടായിരുന്നു,” അനാറോക്ക് ചെയർമാൻ അനൂജ് പുരി പറഞ്ഞു.

    നിലവിലെ നിരക്ക് എങ്ങനെയാണ്?

    റിപ്പോ നിരക്ക് 4.5 ശതമാനത്തിൽ നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ അഞ്ച് വർഷം വരെയുള്ള ടേം-ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് എസ്ബിഐയിൽ 2.9-5.8 ശതമാനം വരെയാണ് പലിശനിരക്ക്. 7.05 മുതൽ 7.55 ശതമാനം വരെ പലിശനിരക്കിൽ എസ്ബിഐ ഹോം ലോണുകൾ നൽകുന്നുണ്ട്. ഐസിഐസിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര ബാങ്കുകളിൽ 7 മുതൽ 7.85 ശതമാനം വരെയാണ് ഹോം ലോൺ പലിശനിരക്ക്.
    Published by:Rajesh V
    First published: