• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വര്‍ഷമൊന്നായിട്ടും തീരാത്ത അസാധു നോട്ടെണ്നല്‍


Updated: February 12, 2018, 4:28 PM IST
വര്‍ഷമൊന്നായിട്ടും തീരാത്ത അസാധു നോട്ടെണ്നല്‍
demonetised notes

Updated: February 12, 2018, 4:28 PM IST
500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയിട്ട് 15 മാസം പിന്നിടുന്നു. അന്നു മുതല്‍ ബാങ്കുകള്‍ വഴി തിരിച്ചെടുത്ത നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണെന്ന് റിസര്‍വ്വ് ബാങ്ക്. ദ്രുതഗതിയിലാണ് അസാധു നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്ന പ്രക്രിയ തുടരുന്നതെന്ന് വിവരാവകാശ നിയമം മുഖേനയുള്ള അപേക്ഷയ്ക്ക് മറുപടിയായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തിരിച്ചെടുത്ത അസാധുനോട്ടിന്‍റെ ആധികാരികത പരിശോധിച്ച് എണ്ണിതിട്ടപ്പെടുത്തുന്നതിന് കൂടുതല്‍ സമയം എടുക്കുന്നത് സ്വാഭാവികമാണെന്നും, ഇത് അധികംവൈകാതെ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. 59 മെഷീനുകള്‍ ഉപയോഗിച്ചാണ് അസാധു നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തി വരുന്നത്.

2017 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 15.28 ട്രില്യണ്‍ (ലക്ഷം കോടി) രൂപയുടെ നോട്ടാണ് തിരിച്ചെത്തിയത്. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 1000, 500 രൂപയുടെ കറന്‍സി നോട്ട് ഇന്ത്യയില്‍ അസാധുവാക്കിയത്. ഓഗസ്റ്റ് 30ന് റിസര്‍വ്വ് ബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി വ്യക്തമാക്കിയിരുന്നു. 16050 കോടി രൂപ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളതെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചിരുന്നു.

2016 നവംബര്‍ എട്ടിനുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് നിലവിലുണ്ടായിരുന്നത് 15.44 ലക്ഷം കോടി രൂപയുടെ 1000, 500 നോട്ടുകളായിരുന്നു. കള്ളപ്പണം വ്യാപകമായതിനാല്‍ കൂടതല്‍ പണം തിരിച്ചെത്തില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ അത് തെറ്റിച്ചുകൊണ്ടാണ് 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയത്.
First published: February 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍