EXPLAINER: പുതിയ 20 രൂപാ നോട്ട് ഉടൻ; ഇതാ അറിയേണ്ടതെല്ലാം

പച്ചകലര്‍ന്ന മഞ്ഞ നിറമാണ് നോട്ടിന്

news18
Updated: April 27, 2019, 5:17 PM IST
EXPLAINER: പുതിയ 20 രൂപാ നോട്ട് ഉടൻ; ഇതാ അറിയേണ്ടതെല്ലാം
പുതിയ 20 രൂപാ നോട്ട്
  • News18
  • Last Updated: April 27, 2019, 5:17 PM IST
  • Share this:
ന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ 20 രൂപാ നോട്ട് ഉടൻ പുറത്തിറക്കും. പുതിയ മഹാത്മാഗാന്ധി സീരീസില്‍പെട്ട നോട്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയായിരിക്കും പുറത്തിറങ്ങുക. ഏപ്രില്‍ 26നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ആര്‍ബിഐ പുറത്തുവിട്ടത്.

പച്ചകലര്‍ന്ന മഞ്ഞ നിറമാണ് നോട്ടിനുള്ളത്. രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന എല്ലോറ ഗുഹയുടെ ചിത്രം മറുപുറത്തുണ്ടാകും. 63mm X 129mm വലുപ്പത്തിലാണ് പുതിയ നോട്ട് പുറത്തിറങ്ങുന്നത്.

'പച്ചകലർന്ന മഞ്ഞ നിറമായിരിക്കും നോട്ടിന്. മറുപുറത്ത് രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന എല്ലോറ ഗുഹയും'- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. പുതിയതിനൊപ്പം പഴയ 20 രൂപ നോട്ടുകളും വിപണിയിലുണ്ടാകുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
First published: April 27, 2019, 5:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading