BasicFirst ന്റെ സൂപ്പര്‍ സ്മാര്‍ട്ട് പാഠ്യക്രമം കൊണ്ട് നിങ്ങളുടെ പഠന ലക്ഷ്യങ്ങള്‍ കൈവരിക്കുക

എന്തുകൊണ്ടാണ് BasicFirst ന്റെ സ്മാര്‍ട്ട് ഇ-ലേണിംഗ് മോഡല്‍ നിങ്ങള്‍ക്ക് ബെസ്റ്റ് റിസല്‍ട്ട് നല്‍കുന്നത്.

News18 Malayalam | news18-malayalam
Updated: October 13, 2020, 12:57 PM IST
BasicFirst ന്റെ സൂപ്പര്‍ സ്മാര്‍ട്ട് പാഠ്യക്രമം കൊണ്ട് നിങ്ങളുടെ പഠന ലക്ഷ്യങ്ങള്‍ കൈവരിക്കുക
Photo by Wes Hicks on Unsplash
  • Share this:
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ഇന്ത്യയിലാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നേരിട്ടുള്ള പഠന രീതിയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നവിധം തങ്ങളുടെ വെര്‍ച്വല്‍ പ്രോഗ്രാമുകള്‍ വികസിപ്പിക്കാനും, ലാബും ഡിജിറ്റല്‍ ട്യൂട്ടറിംഗും പ്രദാനം ചെയ്യാനും ശ്രമിച്ചു വരികയാണ്. ഈ മാറ്റത്തെ ആഗോള മഹാമാരി ത്വരിതഗതിയിലാക്കിയപ്പോള്‍, അതുമായി ഒത്തുപോകാന്‍ പലര്‍ക്കും പ്രയാസപ്പെടേണ്ടി വന്നു. ഫലമാകട്ടെ - വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ തോത്, ഗ്രേഡുകള്‍, ലക്ഷ്യങ്ങള്‍ എന്നിവയെയെല്ലാം അത് ബാധിച്ചു.

ഇത് ശുഭകരമല്ലാത്ത പ്രവചനം പോലെ തോന്നാമെങ്കിലും, അതില്‍ ശുഭവാര്‍ത്തയുണ്ട്. സമ്പര്‍ക്കരഹിത അധ്യാപനത്തില്‍ മുന്‍നിരയിലുള്ള BasicFirst ന്റെ പ്രോഗ്രാമുകള്‍ ഈ രംഗത്ത് മുന്നേറാന്‍ സജ്ജമാണ്. അഭിരുചി അടിസ്ഥാനമാക്കി, ഇണങ്ങുന്നവിധത്തില്‍ ഉപയോഗപ്പെടുത്താവുന്ന തങ്ങളുടെ നിരവധി മൊഡ്യൂളുകള്‍ ഉള്ളതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഭാവികാര്യത്തില്‍ നിയന്ത്രണം ഏറ്റെടുക്കാനും, എവിടെനിന്നു വേണമെങ്കിലും പഠനം തുടരാനും കഴിയും.

ഫോട്ടോ Wes Hicks Unsplash ല്‍


ഗവേഷണം ചെയ്ത് ആവിഷ്‌ക്കരിച്ച അവരുടെ പഠന മോഡല്‍ ഒരു സൂപ്പര്‍ സ്മാര്‍ട്ട് പാഠ്യക്രമം അടിസ്ഥാനമാക്കി ഉള്ളതാണ്, ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവും ലക്ഷ്യങ്ങളുമാണ് പ്ലാനിന്റെ കാതല്‍. ഇത്തരത്തില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത പാഠ്യക്രമമാണ് മറ്റ് ഇ-ലേണിംഗ് പ്രോഗ്രാമുകളില്‍ നിന്ന് BasicFirst നെ വേറിട്ട് നിര്‍ത്തുന്നതും, മികച്ച റിസല്‍ട്ട് നിങ്ങള്‍ക്ക് നേടിത്തരുന്നതും.

സൂപ്പര്‍ സ്മാര്‍ട്ട് പാഠ്യക്രമം

നിസ്തുലമായ ഈ ലേണിംഗ് മൊഡ്യൂളുകള്‍ പ്രത്യേകമായ ക്രമത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്, അത് ഓരോ വെല്ലുവിളിയും സമര്‍ത്ഥമായി തരണം ചെയ്യാനും, കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഓരോ വിദ്യാര്‍ത്ഥിയെയും സഹായിക്കുന്ന. വ്യക്തിഗത അധ്യാപന രീതികള്‍ അടിസ്ഥാനമാക്കി, ശ്രദ്ധാപൂര്‍വ്വം സ്വയം പഠനത്തിന്റെ ശീലം വളര്‍ത്തിയെടുക്കുന്ന, ഗതിവേഗം സ്വയം നിയന്ത്രിക്കാവുന്ന ഈ മൊഡ്യൂളുകള്‍, ധൃതി പിടിക്കാതെ പ്രധാനപ്പെട്ട കോണ്‍സെപ്റ്റുകള്‍ വേര്‍തിരിക്കാനും ഗ്രഹിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. കോണ്‍സെപ്റ്റുകള്‍ പെട്ടെന്ന് മനസ്സിലാകുന്ന പാഠങ്ങളായി തരംതിരിച്ചും, സംശയങ്ങള്‍ ഓരോന്നും ക്ഷമയോടെ ദൂരീകരിച്ചും 'പരിചയ സമ്പന്നരായ അധ്യാപകര്‍' പഠന പ്രക്രിയ എളുപ്പമുള്ളതാക്കുന്നു.


ഓരോരുത്തര്‍ക്കുമായുള്ള പ്ലാനിംഗ് ആണ് പ്രധാനം

ഒരു വിദ്യാര്‍ത്ഥി, ഒരു കോച്ച്: ഓരോ വിദ്യാര്‍ത്ഥിക്കും എങ്ങനെ പഠിക്കണമെന്നും ഓരോ ദിവസവും എന്തൊക്കെ പൂര്‍ത്തിയാക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശം നല്‍കാനും പൊതുവെയുള്ള പരുരോഗതി നിരീക്ഷിക്കാനും ഒരു കോച്ചിനെ നിയോഗിക്കുന്നതാണ്. പലതവണയായുള്ള പരിശോധനകളിലൂടെയും തുലനം ചെയ്യലിലൂടെയും, വിദ്യാര്‍ത്ഥിക്ക് ആത്മവിശ്വാസം പകര്‍ന്ന്, വ്യക്തിഗതമായി സഹായിക്കാന്‍ പഠനഭാഗങ്ങള്‍ ക്രമീകരിച്ച് തയ്യാറാക്കുന്നതാണ്.

മാത്രമല്ല, ഇപ്പോള്‍ ഓരോ വിദ്യാര്‍ത്ഥിക്കും രാജ്യത്തെ സമുന്നതമായ IIT,IIM കളില്‍ നിന്നുള്ള അധ്യാപകരും ഗുരുക്കന്മാരും ലഭ്യമായിരിക്കും, അവര്‍ ഓരോ സംശയവും ദൂരീകരിക്കുന്നതിന് അവരെ സഹായിക്കും. സഹായമേകുന്ന, അറിവുള്ള, തികച്ചും ക്ഷമയോടെ വര്‍ത്തിക്കുന്ന അധ്യാപകരുടെ മികച്ച ഒരു ടീം മുമ്പൊരിക്കലും ഇങ്ങനെ കേവലമൊരു ഫോണ്‍ കോള്‍ അകലെമാത്രം ലഭ്യമായിരുന്നിട്ടില്ല. ആപ്പിലൂടെയോ, വോയിസ് അഥവാ വീഡിയോ കോളിലൂടെയോ അവരെ ബന്ധപ്പെടാന്‍ കഴിയുന്നത് പഠനകാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

ഒരു കോണ്‍സെപ്റ്റ്, ഒരു ചോദ്യം: പരിചയ സമ്പന്നരായ എഡ്യുക്കേറ്റര്‍ എന്ന നിലയില്‍, പല വിദ്യാര്‍ത്ഥികള്‍ക്കും പലവിധ പഠനാവശ്യങ്ങളും, പഠന രീതികളുമാണ് ഉള്ളതെന്ന് BasicFirst മനസ്സിലാക്കുന്നു. ചിലരെ സംബന്ധിച്ച് കണ്ടുകൊണ്ടോ കേട്ടുകൊണ്ടോ പഠിക്കാവുന്ന പ്രോഗ്രാമുകള്‍ നല്ലതാണെങ്കില്‍, മറ്റ് ചിലര്‍ക്ക് വായിച്ചും എഴുതിയും പാഠഭാഗങ്ങള്‍ പഠിക്കുന്ന രീതിയാണ് ഇഷ്ടം. ഓരോ കോഴ്‌സും എളുപ്പം മനസ്സിലാക്കാവുന്ന സബ്‌ടോപ്പിക്കായും അനുബന്ധ ആക്ടിവിറ്റികളായും തരംതിരിക്കുന്നതിനാല്‍, ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് അനായാസം രസകരമായി പഠിക്കാന്‍ കഴിയും.

ഉന്നതവിജയത്തിന് പ്രതിബദ്ധത
നിങ്ങള്‍ പഠിക്കുന്നത് IIT ക്കോ മെഡിക്കല്‍ കോഴ്‌സുകള്‍ക്കോ ആയാലും, ക്ലാസ്സ് 10, 12 ബോര്‍ഡ് പരീക്ഷകള്‍ പോലുള്ള മത്സര പരീക്ഷകള്‍ക്കായി സഹായം ആവശ്യമായാലും എന്താണ് വേണ്ടതെന്ന് BasicFirst ലെ അധ്യാപകരുടെ ടീമിന് അറിയാം. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ഘട്ടത്തിലും, ലെവലിലും, അവര്‍ നേരിടുന്ന ഓരോ പ്രശ്‌നങ്ങളിലും മുന്നോട്ട് നയിക്കുന്ന ഗൈഡ് എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും.

ഫോട്ടോ Baim Hanif Unsplash ല്‍


വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് വിദ്യാര്‍ത്ഥിയെ മനസ്സിലാക്കാനാണ് അധ്യാപകര്‍ ലക്ഷ്യമിടുന്നത്. SWOT വിശകലനം, പ്രീ-അസസ്‌മെന്റ്, പോസ്റ്റ്-അസസ്‌മെന്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള നിരന്തരമായ റിപ്പോര്‍ട്ടിംഗ് കൊണ്ട് മികച്ച റിസല്‍ട്ട് ഉറപ്പാക്കുന്ന വിധത്തില്‍ കോഴ്‌സ് ഉള്ളടക്കം ക്രമീകരിച്ച്, പ്ലാന്‍ ചെയ്യുന്നു. അതുകൊണ്ട്, നിങ്ങള്‍ക്ക് വേണ്ടത് ഗ്രേഡ് മെച്ചപ്പെടുത്തി, കൂടുതല്‍ നന്നായി പഠിക്കാനുള്ള മികച്ച മാര്‍ഗ്ഗമാണെങ്കില്‍, ഇതാണ് ഏറ്റവും ഉത്തമം.

BasicFirst നെക്കുറിച്ച് മനസ്സിലാക്കാനും, ഇന്നുതന്നെ ചേരാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ഇതൊരു പാര്‍ട്‌ണേര്‍ഡ് പോസ്റ്റാണ്.
Published by: Naseeba TC
First published: October 13, 2020, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading