• HOME
  • »
  • NEWS
  • »
  • money
  • »
  • Realme 9i 5G ഫോണുകള്‍ ഇന്ത്യയില്‍ ഉടനെത്തും; സവിശേഷതകളും വിലയും അറിയാം

Realme 9i 5G ഫോണുകള്‍ ഇന്ത്യയില്‍ ഉടനെത്തും; സവിശേഷതകളും വിലയും അറിയാം

ഫോണ്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഫോണിന്റെ ചില സവിശേഷതകളും ഡിസൈന്‍ വിശദാംശങ്ങളും ഓണ്‍ലൈനില്‍ വന്നിരിക്കുകയാണ്.

  • Last Updated :
  • Share this:
    റിയല്‍മിയുടെ (realme) ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ (Samrtphone) റിയല്‍മി 9ഐ 5 ജി (realme 9i 5 G) ഫോണുകള്‍ ഓഗസ്റ്റ് 18ന് ഇന്ത്യയില്‍ (India) അവതരിപ്പിക്കും. എന്നാല്‍ ഫോണ്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഫോണിന്റെ ചില സവിശേഷതകളും ഡിസൈന്‍ വിശദാംശങ്ങളും ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്.

    ഇതനുസരിച്ച് ഫോണിന് ലേസര്‍ ലൈറ്റ് ഡിസൈനും മൂന്ന് ട്രിപ്പിള്‍ റിയര്‍ ക്യാമറകളും ഉണ്ടെന്നാണ് വിവരം. ബ്ലാക്ക്, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും എന്നും റിപ്പോർട്ടുകളുണ്ട്. ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

    റിയല്‍മി 9ഐ 5 ജി ഫോണിന്റെ സവിശേഷതകള്‍ ഏന്തൊക്കെയെന്ന് നോക്കാം:

    മീഡിയ ടെക് ഡൈമെന്‍സിറ്റി 810 SoC ആണ് കമ്പനി നല്‍കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിൽ ലഭ്യമാണ്. 18W ഫാസ്റ്റ് ചാര്‍ജിംഗും 5,000 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

    also read: പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ജീവനക്കാരെ പിരിച്ചു വിടുമെന്ന സൂചനയുമായി ​ഗൂ​ഗിൾ

    ഡെപ്ത്, മാക്രോ ഫോട്ടോകള്‍ക്കായി 50എംപി പ്രൈമറി സെന്‍സറും രണ്ട് 2എംപി ഓക്‌സിലറി സെന്‍സറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സെല്‍ഫികള്‍ക്കായി 16എംപി ഫ്രണ്ട് ക്യാമറയും ഫോണില്‍ നല്‍കിയിട്ടുണ്ട്. 6.6-ഇഞ്ച് ഫുള്‍ എച്ച്ഡി+ എല്‍സിഡി പാനല്‍ ഡിസ്പ്ലേയും കമ്പനി ഒരുക്കിയിട്ടുണ്ട്.

    അതേസമയം, രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ റിയല്‍മി 9ഐ 4 ജി ഫോണുകള്‍ക്ക് സമാനമായിരിക്കും പുതിയ മോഡല്‍ എന്നും റിപ്പോർട്ടുകളുണ്ട്. ഫോണിന് ഇന്ത്യയില്‍ ഏകദേശം 15,000 രൂപയായിരിക്കും വില. റിയല്‍മി 9ഐ 5 ജി ഓഗസ്റ്റ് 18 ന് രാവിലെ 11:30 നാണ് ലോഞ്ച് ചെയ്യുക.

    see also: ജീവനക്കാരുടെ ബാഗ് പരിശോധിച്ച ആപ്പിള്‍ 30 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി

    അതേസമയം, റിയല്‍മി സി31 സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന രാജ്യത്ത് ഏപ്രില്‍ ആറിനാണ് തുടങ്ങിയത്. റിയല്‍മിയുടെ വില കുറഞ്ഞ സി-സീരീസ് സ്മാര്‍ട്ട്ഫോണുകളുകളിലെ ഈ ഏറ്റവും പുതിയ ഡിവൈസാണിത്. 6.5 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഈ ഡിവൈസിനുള്ളത്. 13 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഫോണില്‍ റിയല്‍മി നല്‍കിയിട്ടുണ്ട്. 4 ജിബി വരെ റാമുള്ള സ്മാര്‍ട്ട്‌ഫോണില്‍ യുണിസോക്ക് ടി 612 ചിപ്സെറ്റാണുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉണ്ട്.

    മോഡലിന് ഇന്ത്യയില്‍ 8,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപ വിലയുണ്ട്. ഡാര്‍ക്ക് ഗ്രീന്‍, ലൈറ്റ് സില്‍വര്‍ നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോര്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്ലൈന്‍ റീട്ടെയില്‍ ചാനലുകള്‍ എന്നിവ വഴി റിയല്‍മി സി31 സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യ വില്‍പ്പനയിലൂടെ ഡിവൈസ് വാങ്ങുന്നവര്‍ക്ക് മികച്ച ഓഫറുകളും ലഭിക്കും
    Published by:Amal Surendran
    First published: