• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുൻ വിദേശകാര്യ സെക്രട്ടറി ഡോ എസ് ജയശങ്കർ എന്തുകൊണ്ട് ടാറ്റ ഗ്രൂപ്പിലേക്ക്?

news18
Updated: April 26, 2018, 4:57 PM IST
മുൻ വിദേശകാര്യ സെക്രട്ടറി ഡോ എസ് ജയശങ്കർ എന്തുകൊണ്ട് ടാറ്റ ഗ്രൂപ്പിലേക്ക്?
news18
Updated: April 26, 2018, 4:57 PM IST
ഇന്ത്യയിലെ പ്രധാന വ്യവസായ ഗ്രൂപ്പായ ടാറ്റയ്ക്ക് ആഗോള വിപണിയിൽ വ്യക്തമായ ലക്ഷ്യങ്ങളും പ്രതീക്ഷകളും ഉണ്ട്. ഇത്തരം ലക്ഷ്യങ്ങളുടെ തന്നെ ഭാഗമായാണ് ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി ഡോ എസ് ജയശങ്കറിനെ ടാറ്റ ഗ്രൂപ്പിന്റെ ആഗോള കോർപറേറ്റ് കാര്യങ്ങളുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചത്.

പ്രധാനമന്ത്രിയുടെ വേഗമേറിയ വിദേശനയങ്ങൾ പോലെതന്നെ ഒരു നയതന്ത്രജ്ഞൻ നിയമനം നൽകി ലോക വിപണിയിലേക്കുള്ള ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പും. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള വരുമാനത്തിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇതിനകം ടാറ്റ നേടിയിട്ടുമുണ്ട്.

പ്രധാനമായും ഗ്രൂപ്പിന്റെ ഗ്ലോബൽ കോർപറേറ്റ് കാര്യങ്ങളിൽ ജയശങ്കർ ചുമതല വഹിക്കും. മാത്രമല്ല
അന്താരാഷ്ട്ര നയതന്ത്ര വികസനം, ടാറ്റ സൺസ് അന്താരാഷ്ട്ര ഓഫീസുകളുടെ മേൽനോട്ടം എന്നിവയും അദ്ദേഹത്തിന്റെ തന്നെ ചുമതലയാണ്.

ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ് സാന്നിധ്യം ആഗോള തലത്തിൽ ഉറപ്പിക്കാൻ സഹായിക്കുന്നതിന് ഗ്രൂപ്പിലെ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനാണ് സാധ്യത.

ജനുവരി 2015 മുതൽ ജനുവരി 2018 വരെയാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ജയശങ്കർ സേവനമനുഷ്ഠിച്ചിട്ടുള്ളത്. നാലു പതിറ്റാണ്ടുകളായി ഇത്രയും നീണ്ടകാലയളവിൽ വിദേശകാര്യ സെക്രട്ടറിയായിരിക്കുന്നത് ആദ്യമായാണ്.

മോഡിയുടെ വിദേശനയത്തിന്റെ ശിൽപി എന്ന നിലയിൽ അദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഇതിന്റ പ്രധാന കാരണം . 2014 സെപ്തംബറിൽ മോഡിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ സംഘടിപ്പിച്ച പരിപാടി 18,000 ൽ അധികം ആളുകൾ പങ്കെടുത്ത് വൻ വിജയമായിരുന്നു.

ടാറ്റ ഗ്രൂപ്പ് ഇത്തരത്തിലൊരു ഉന്നതനയതന്ത്രജ്ഞരെ നിയമിക്കുന്നത് ആഗോള വളർച്ചയെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ്. ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയുടെ പരിചയ സംമ്പത്തും അനുഭവവും ടാറ്റയുടെ വളർച്ചയിൽ തുണയാകുമെന്നതിൽ സംശയമില്ല.
First published: April 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍