• HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്ത്യയില്‍ മൊബൈല്‍ പേയ്മെന്റുകള്‍ക്ക് തുടക്കമിട്ട PayTM, UPI ഉപഭോക്താക്കളുടെ മികച്ച ചോയ്‌സ് ആകുന്നതിന്റെ കാരണങ്ങള്‍

ഇന്ത്യയില്‍ മൊബൈല്‍ പേയ്മെന്റുകള്‍ക്ക് തുടക്കമിട്ട PayTM, UPI ഉപഭോക്താക്കളുടെ മികച്ച ചോയ്‌സ് ആകുന്നതിന്റെ കാരണങ്ങള്‍

UPI പണമിടപാടുകള്‍ക്കായി PayTM ആപ്പ് ഉപയോഗിക്കുന്നതിലൂടെയുള്ള ആനുകൂല്യങ്ങളുടെയും ഫീച്ചറുകളുടെയും പൂര്‍ണ്ണമായ ലിസ്റ്റിനെ കുറിച്ച് ഇവിടെ കൂടുതലറിയുക

  • Share this:
ഇന്ന് നമ്മുടെ ജീവിതത്തില്‍ പണമിടപാടുകള്‍ നടത്തുന്നതിനുള്ള ഏറ്റവും ജനപ്രിയമായ മാര്‍ഗങ്ങളിലൊന്നാണ് UPI ആപ്പുകള്‍ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പരമ്പരാഗത പണമിടപാടുകളായ ചെക്കുകള്‍, ബാങ്ക് ട്രാന്‍സ്ഫറുകള്‍ എന്നിവയെ പുതിയ സാങ്കേതികവിദ്യയായ UPI-യുടെ വേഗമേറിയതും തടസ്സരഹിതവുമായ പണ കൈമാറ്റ സംവിധാനം കൂടുതല്‍ എളുപ്പമാക്കി. ഇതോടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന മിക്കവാറും എല്ലാവര്‍ക്കും പണത്തിന്റെ കുടിശ്ശിക തീര്‍ക്കുന്നത് എന്നത്തേക്കാളും എളുപ്പമായി.

മികച്ച UPI ആപ്പ് എങ്ങനെ തിരഞ്ഞെടുക്കാം

ഫലപ്രാപ്തിയെക്കുറിച്ച് സംശയമില്ലെങ്കിലും, പലപ്പോഴും ആളുകളുടെ സംഭാഷണത്തിനിടെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ് UPI ഇടപാടുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആപ്പ് ഏതാണ് എന്നതാണ്. ഏത് ആപ്പാണ് മികച്ച ഡീല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് തീരുമാനിക്കുന്നതിന് മുമ്പ് വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ ഘടകങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇന്റര്‍ഫേസ്, തട്ടിപ്പുകള്‍ക്കുള്ള പരിഹാരം, ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള അക്കൗണ്ടുകളുടെ ഹാന്‍ഡി സ്റ്റേറ്റ്മെന്റ് എന്നിവ ഉള്‍പ്പെടുന്നു.

മിക്ക ഡിജിറ്റല്‍ ആപ്പുകളും ഈ സേവനങ്ങളെല്ലാം തന്നെ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ എല്ലാം തരുന്ന ഒരു ആപ്പ് ഉണ്ട്, UPI ഇടപാടുകള്‍ നടത്തുമ്പോള്‍ അത് വളരെ സുഖകരമായി നടത്താന്‍ സഹായിക്കുന്ന PayTM. നിങ്ങളുടെ എല്ലാ UPI ആവശ്യങ്ങള്‍ക്കും PayTM ഉപയോഗിക്കേണ്ടത് എന്തുകൊണ്ടെന്ന് അറിയാം.

എന്തുകൊണ്ടാണ് PayTM മികച്ച UPI ആപ്പ് ആകുന്നത്

1 - മികച്ച സുരക്ഷ

നമ്മള്‍ ഒരാള്‍ക്ക് ഡിജിറ്റലായി പണം കൈമാറുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് സുരക്ഷയാണ്. ലോഗിന്‍ പാസ്വേഡ്, ബാങ്കിന്റെ സുരക്ഷിത UPI പിന്‍ എന്നിങ്ങനെയുള്ള ഇരട്ട ഫാക്ടര്‍ പ്രാമാണീകരണം ഉപയോഗിച്ച് PayTM എല്ലാ UPI പേയ്മെന്റുകളിലും സുരക്ഷ ഉറപ്പ് വരുത്തുന്നു. അതേസമയം, നിങ്ങളുടെ OTP അല്ലെങ്കില്‍ പാസ്വേഡ് അജ്ഞാത വ്യക്തികളുമായോ അജ്ഞാത കോളറുമായോ ഒരിക്കലും പങ്കിടരുതെന്ന് ഓര്‍മ്മിക്കുക.

PayTM ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് UPI സജ്ജീകരിക്കാനുള്ള എളുപ്പ മാര്‍ഗം ഇതാ:

PayTM ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് SMS വഴി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ചുറപ്പിച്ച് നിങ്ങള്‍ക്ക് ആരംഭിക്കാം. തുടര്‍ന്ന്, ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുത്ത് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇപ്പോള്‍ ലോഗിന്‍ ചെയ്ത നമ്പറും സമാനമാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ UPI പിന്‍ ആദ്യമായി സജ്ജീകരിക്കാന്‍, ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ പിന്‍ സജ്ജീകരിച്ച് കഴിഞ്ഞാല്‍, PayTM ആപ്പില്‍ UPI ഉപയോഗിക്കാന്‍ തുടങ്ങാം.

2 - എളുപ്പത്തില്‍ ഉപയോഗിക്കാം

PayTM ആപ്പില്‍ UPI വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍, നിങ്ങള്‍ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ചേര്‍ക്കുകയും ഗുണഭോക്താവിനെ ചേര്‍ക്കുന്നതിന് ബാങ്കിന്റെ അനുമതിക്കായി കാത്തിരിക്കുകയും ചെയ്യേണ്ടതില്ല. അക്കൗണ്ടുകള്‍ക്കിടയില്‍ ഉടനടി പണം കൈമാറാന്‍ സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും. IMPS, NEFT മുതലായ മറ്റ് ഓണ്‍ലൈന്‍ പണ കൈമാറ്റ രീതികളില്‍ നിന്ന് വ്യത്യസ്തമായി, PayTM ആപ്പിലെ UPI ഫീച്ചര്‍ പണം സ്വീകരിക്കുന്നയാളുടെ വിവിധ വിശദാംശങ്ങള്‍ക്കായി വേണ്ടി വരുന്ന സമയവും ഊര്‍ജവും ലാഭിക്കുന്നു. അതുവഴി UPI പണം കൈമാറ്റം ലളിതവും വേഗത്തിലുള്ളതും ബുദ്ധിമുട്ടില്ലാത്തതുമാക്കുന്നു.

കൂടാതെ, പ്രതിമാസ ബില്ലുകള്‍ സ്വയമേവ അടയ്ക്കാന്‍ നിങ്ങള്‍ക്ക് UPI ഓട്ടോപേ സൗകര്യം ഉപയോഗിക്കാനും കഴിയും. നിങ്ങള്‍ എല്ലാ മാസവും ബില്ലുകള്‍ ട്രാക്ക് ചെയ്യുന്ന രീതി ഇതുവഴി ഒഴിവാക്കാം. ഇത്രയും മികച്ച സൗകര്യം മറ്റെവിടെ കിട്ടും!

3 - മികച്ച ഉപഭോക്തൃ പിന്തുണ

മറ്റ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഓരോ PayTM UPI ഇടപാടിലും, നിങ്ങള്‍ക്ക് ഒരു റഫറന്‍സ് ഐഡി ലഭിക്കും. അതിനാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ 24*7 ഉപഭോക്തൃ പിന്തുണാ സൗകര്യം ഉപയോഗിച്ച് പരിഹരിക്കാനാകും. കൂടാതെ PayTM-ന്റെ ഉപഭോക്തൃ പിന്തുണ ഉപയോഗിച്ച് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ 0120-4456-456 എന്ന നമ്പറില്‍ വിളിക്കാം. വഞ്ചനാപരമായതോ തെറ്റായതോ ആയ ഇടപാടുകള്‍ അറിയാതെ നടത്തിയാല്‍ പരിഹരിക്കുന്നതിന് ഇത് സഹായിക്കുന്നു.
നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അവരുടെ കോണ്‍ടാക്റ്റ് നമ്പര്‍ ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയൂ. PayTM UPI സേവനത്തിലൂടെ നിങ്ങള്‍ക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്യാനും സബ്സ്‌ക്രിപ്ഷനുകള്‍ വാങ്ങാനും കഴിയും. അതുകൊണ്ട് തന്നെയാണ് PayTM UPI വലിയ വിജയമായി മാറിയത്. ഇത് PayTM-നെ UPI ഇടപാടുകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ തിരഞ്ഞെടുപ്പായി മാറ്റുന്നു.

കൂടാതെ, നിങ്ങളുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് പേടിഎമ്മില്‍ യുപിഐ ഇടപാടുകള്‍ നടത്താം. പേടിഎം യുപിഐ ഇടപാടുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ചാര്‍ജുകളും അധിക ചിലവുകളും ഇല്ല. ഇത് പൂര്‍ണ്ണമായും സൗജന്യമാണ്.

4 - ഉയര്‍ന്ന മൂല്യം

QR, മൊബൈല്‍ പേയ്മെന്റുകള്‍ എന്നിവയ്ക്കായുള്ള മികച്ച ഓപ്ഷനാണ് PayTM. ഷോപ്പുകള്‍/വ്യാപാരികള്‍ എന്നിവയ്ക്ക് കോണ്‍ടാക്റ്റ് നമ്പറുകള്‍ നല്‍കി അല്ലെങ്കില്‍ അവരുടെ QR കോഡുകള്‍ സ്‌കാന്‍ ചെയ്ത് പേയ്മെന്റുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് PayTM ആപ്പ് ഉപയോഗിക്കാം. PayTM ഉപയോഗിച്ച്, PayTM-ന്റെ മാത്രമല്ല, എല്ലാ UPI സേവന ദാതാക്കളുടെയും QR കോഡുകള്‍ നിങ്ങള്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയും. ഓരോ UPI പേയ്മെന്റിലും ക്യാഷ്ബാക്കും വിവിധ കിഴിവുകളും നേടാനും ആപ്പ് നിങ്ങളെ അനുവദിക്കുന്നു. ഇത് നിങ്ങള്‍ക്ക് വളരെ സഹായകമാണ്.
ഒരു ദിവസം ചെലവഴിക്കാവുന്ന മൊത്തം തുകയുടെ ഉയര്‍ന്ന പരിധിയായ 1 ലക്ഷം രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ PayTM നിങ്ങളെ അനുവദിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യാനുസരണം വലുതോ ചെറുതോ ആയ ഇടപാടുകള്‍ നടത്താം. വീട്ടിലെ യൂട്ടിലിറ്റി ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ലോണ്‍ ഇഎംഐകള്‍ മുതലായവ അടയ്ക്കാന്‍ ഈ സൗകര്യം നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങളുടെ അക്കൗണ്ടില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഒരിക്കലും ആരുമായും UPI പിന്‍ പങ്കിടുന്നില്ലെന്ന് ഉറപ്പാക്കുക.

ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും ആനുകൂല്യങ്ങളുടെയും ഉപയോഗപ്രദമായ ഫീച്ചറുകളുടെയും കൂമ്പാരം തുടങ്ങിയവ UPI ഇടപാടുകളുടെ കാര്യത്തില്‍ PayTM ആപ്പിനെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു. PayTM ആപ്പിലെ UPI ഫീച്ചര്‍ ഉപയോഗിച്ച് സ്വീകര്‍ത്താവിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ നല്‍കി ബില്ലുകള്‍, വാടക, ഷോപ്പിംഗ്, മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ എന്നിവ അടയ്ക്കാനുള്ള പുതിയ മാര്‍ഗത്തിലേക്ക് പ്രവേശനം നേടാം. #PaytmKaro ഉപയോഗിച്ച് നിങ്ങളുടെ UPI എക്‌സ്പീരിയന്‍സ് അപ്ഗ്രേഡ് ചെയ്യാനുള്ള സമയമാണിത്.

Brand Connect
Published by:Naseeba TC
First published: