• HOME
  • »
  • NEWS
  • »
  • money
  • »
  • New year 2022 | പുതുവത്സരത്തേ വരവേൽക്കാൻ മലയാളി കുടിച്ചത് 82 കോടി രൂപയുടെ മദ്യം; സംസ്ഥാനത്ത് റെക്കോര്‍ഡ് വില്‍പ്പന

New year 2022 | പുതുവത്സരത്തേ വരവേൽക്കാൻ മലയാളി കുടിച്ചത് 82 കോടി രൂപയുടെ മദ്യം; സംസ്ഥാനത്ത് റെക്കോര്‍ഡ് വില്‍പ്പന

സംസ്ഥാനത്ത് ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരത്താണ്

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    തിരുവനന്തപുരം: പുതുവര്‍ഷം New Year) ആഘോഷിക്കാന്‍ മലയാളി കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് വില്‍പ്പനയുടെ മദ്യം. ഡിസംബര്‍ 31 ന് സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകള്‍ (Bevco) വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്.

    സംസ്ഥാനത്ത് ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റു പോയത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്‌കോ വിറ്റു. കഴിഞ്ഞ വര്‍ഷം ന്യൂയറിന് 70.55 കോടി മദ്യമാണ് കേരളത്തില്‍ വിറ്റു പോയത്.

    Also Read - ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യകച്ചവടം; തിരുവനന്തപുരം ചാലക്കുടിയെയും ഇരിങ്ങാലക്കുടയെയും പിന്നിലാക്കി

    2021 ക്രിസ്മസ് തലേന്നും റെക്കോര്‍ഡ് മദ്യകച്ചവടമാണ് ഉണ്ടായിരുന്നത്. ഡിസംബര്‍ 24ന് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020നേക്കാള്‍ 10 കോടി രൂപ കൂടുതലാണിത്.

    Also Read - കേരളത്തിലെ മദ്യപാനികൾ അഞ്ച് വർഷത്തിനിടെ നികുതിയായി നല്‍കിയത് 46,546 കോടി

    സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ; സിഐയ്ക്കെതിരെ അന്വേഷണം

    തിരുവനന്തപുരം: മദ്യവുമായി പോയ സ്വീഡിഷ് പൗരനെ (Swedish national) തടഞ്ഞുവെച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയ്ക്കെതിരെ അന്വേഷണവും ഉണ്ടാകും.

    സ്വീഡിഷ് പൗരനെ തടഞ്ഞുവെച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സിഐയുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

    പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാകുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
     വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. സ്വീഡന്‍ സ്വദേശിയായ സ്റ്റീഫ്ന്‍ ആസ്‌ബെര്‍ഗിനെയാണ് വാഹന പരിശോധനയ്ക്കിടെ കേരള പോലീസ് അവഹേളിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്. അറുപത്തെട്ടുകാരനായ സ്റ്റീഫന്‍ നാല് വര്‍ഷമായി കോവളത്തുള്ള സ്വകാര്യ ഹോട്ടലില്‍ താമസിച്ചു വരികയാണ്.

    Also Read-Mohammed Riyas | മദ്യവുമായി പോയ വിദേശിയെ തടഞ്ഞുവെച്ച് ആക്ഷേപിച്ച സംഭവം; പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
    Published by:Karthika M
    First published: