അമ്പമ്പോ!ഒരു കുപ്പി വിസ്കിയുടെ വില 13.45 കോടി രൂപ; വീണ്ടും താരമായി മക്കല്ലൻ

ഇതിന് മുമ്പ് 1.5 ദശലക്ഷം യുഎസ് ഡോളറായിരുന്നു ഈ ബ്രാൻഡിൽ പെട്ട ഒരു കുപ്പി വിസ്കിയുടെ ഏറ്റവും കൂടിയ തുക.

News18 Malayalam | news18-malayalam
Updated: October 26, 2019, 9:05 PM IST
അമ്പമ്പോ!ഒരു കുപ്പി വിസ്കിയുടെ വില 13.45 കോടി രൂപ; വീണ്ടും താരമായി മക്കല്ലൻ
നിയമപരമായ (നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
  • Share this:
ഇക്കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ലേലത്തിലാണ് റെക്കോർഡ് തുകയിൽ വിസ്കി വിറ്റുപോയത്. പാനപാത്രം എന്ന വിശേഷിപ്പിക്കപ്പെടുന്ന മക്കല്ലനാണ് 1.9 ദശലക്ഷം ഡോളറിന് ലേലത്തിൽ പോയത്. അതായത് ഒരു കുപ്പി വിസ്കി വിറ്റുപോയത് 13 കോടി 45 ലക്ഷത്തി 91 ആയിരത്തി 101 രൂപയ്ക്ക്.

also read:വികാരനിര്‍ഭരമായ യാത്രയയപ്പ്; പൊട്ടിക്കരഞ്ഞ് മേയര്‍ ബ്രോ

ഇതിന് മുമ്പ് 1.5 ദശലക്ഷം യുഎസ് ഡോളറായിരുന്നു ഈ ബ്രാൻഡിൽ പെട്ട ഒരു കുപ്പി വിസ്കിയുടെ ഏറ്റവും കൂടിയ തുക. കഴിഞ്ഞ നവംബറിൽ നടന്ന ലേലത്തിലാണ് അത് വിറ്റുപോയത്. അന്ന് വിറ്റത് ഐറീഷ് കലാകാരൻ ചിത്രപ്പണി ചെയ്ത പ്രത്യേക ബോട്ടിലിൽ വിസ്കി അവതരിപ്പിച്ചുകൊണ്ടായിരുന്നു.

അന്നത്തെ ആ റെക്കോർഡിനേയും മറികടന്നാണ് ഇപ്പോൾ 1.9 ദശലക്ഷം ഡോളറിന് ഒരു കുപ്പി വിസ്കി വിറ്റുപോയിരിക്കുന്നത്. ഏകദേശം 5 ലക്ഷം യുഎസ് ഡോളറിന് വിറ്റുപോകുമെന്ന് സംഘാടകർ പ്രതീക്ഷിച്ച വിസ്കിയാണ് 1.9 ദശലക്ഷം യുഎസ് ഡോളറിന് വിറ്റുപോയത്.

ഉദ്പാദിപ്പിച്ച ശേഷം 60 വർഷക്കാലം വാറ്റിൽ സൂക്ഷിച്ച വിസ്കി 1986 ലാണ് ബോട്ടിൽ ചെയ്യുന്നത്. 1926 ൽ 12 കുപ്പി വിസ്കികളാണ് നിർമിച്ചത്. അതിൽ എത്രയെണ്ണം ഇനി ബാക്കിയുണ്ടെന്ന് വ്യക്തമല്ല. ഒരെണ്ണം 2011 ൽ ജപ്പാനിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ നശിച്ചുപോയിരുന്നു. ഏതായാലും ലോകത്തിലെ ഏറ്റവും വിലകൂടിയ വിസ്കിയായി മക്കല്ലൻ തിളങ്ങിനിൽക്കുന്നു.

(നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

First published: October 26, 2019, 9:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading