നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തില്‍ വന്നു; കേരളത്തില്‍ ഡീസലിന് 12.27 രൂപയും പെട്രോളിന് 6.30 രൂപയും കുറഞ്ഞു

  Fuel Price | ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തില്‍ വന്നു; കേരളത്തില്‍ ഡീസലിന് 12.27 രൂപയും പെട്രോളിന് 6.30 രൂപയും കുറഞ്ഞു

  കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് അഞ്ചു രൂപയ്ക്കു പുറമേ 1.30 രൂപ കൂടി കുറയും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില(Fuel Price) കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍(Central Government) എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുറഞ്ഞത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. നിലവില്‍ പെട്രോളിന് ലിറ്ററിന് 32 രൂപയും ഡീസലിന് 31 രൂപയുമാണ് എക്‌സൈസ് തീരുവയായി കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത്.

   സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില വര്‍ധിക്കാന്‍ തുടങ്ങിയത്. കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് അഞ്ചു രൂപയ്ക്കു പുറമേ 1.30 രൂപ കൂടി കുറയും. ആകെ കുറയുക 6.30 രൂപ. കേരളം ഈടാക്കുന്ന 30.08 ശതമാനം വാറ്റ് കുറയുന്നതിനാലാണിത്. ഡീസലിന് 12.27 രൂപയാണ് കുറയുക. കേരളത്തില്‍ ഏഴ് ദിവസം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിച്ചു.

   തിരുവനന്തപുരത്ത് പെട്രോള്‍ വില 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ് ഇന്നത്തെ വില.

   കേന്ദ്രം നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്നത്.

   Also Read-Life mission| അഞ്ച് വര്‍ഷംകൊണ്ട് നിര്‍മ്മിച്ചത് രണ്ടു ലക്ഷത്തില്‍ താഴെ വീടുകള്‍; സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചെന്ന് പ്രതിപക്ഷ നേതാവ്

   പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും. മൂല്യവര്‍ധിത നികുതികള്‍, പ്രാദേശിക, ചരക്ക് ചാര്‍ജുകള്‍ എന്നിവ വ്യത്യാസപ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

   നിലവില്‍, വിമാനക്കമ്പനികള്‍ക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ് അല്ലെങ്കില്‍ ജെറ്റ് ഇന്ധനം) വില്‍ക്കുന്ന വിലയേക്കാള്‍ 36.19 ശതമാനം കൂടുതലാണ് പെട്രോളിന്. ഡല്‍ഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ അഥവാ ലിറ്ററിന് ഏകദേശം 79 രൂപയാണ്.
   Published by:Jayesh Krishnan
   First published:
   )}