ഇന്റർഫേസ് /വാർത്ത /Money / പ്രമുഖ നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ ആസ്തി ഒരു മാസത്തിനുള്ളില്‍ 692 കോടി രൂപയായി ഉയർത്തിയ ഓഹരി

പ്രമുഖ നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ ആസ്തി ഒരു മാസത്തിനുള്ളില്‍ 692 കോടി രൂപയായി ഉയർത്തിയ ഓഹരി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കഴിഞ്ഞ ഒരു മാസത്തിനിടെ ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില 6.30% ഉയര്‍ന്നതുവഴി രേഖ ജുന്‍ജുന്‍വാലയുടെ മൊത്തം ആസ്തിയിലേക്ക് ഏകദേശം 992 കോടി ലാഭം നേടിക്കൊടുത്തു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

ഇന്ത്യന്‍ ഓഹരി വിപണിയിലെ ബിഗ് ബുള്‍ എന്നറിയപ്പെട്ടിരുന്ന നിക്ഷേപകൻ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയാണ് രേഖ ജുന്‍ജുന്‍വാല. അവരുടെ പോര്‍ട്ട്‌ഫോളിയോയയിലുള്ള ഓഹരികളില്‍ മിക്കതും റീട്ടെയില്‍ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. കാരണം ഇന്ത്യന്‍ ഓഹരി വിപണിയിലെ മാറ്റങ്ങളെക്കുറിച്ച് ഇതുവഴി മനസിലാക്കാന്‍ സാധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ, രേഖ ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായ എല്‍ഐസി പിന്തുണയുള്ള സ്റ്റോക്കായ ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില 150.90 രൂപ അല്ലെങ്കില്‍ 6.30 ശതമാനം ഉയര്‍ന്നു. ഇത് രേഖ ജുന്‍ജുന്‍വാലയുടെ മൊത്തം ആസ്തിയിലേക്ക് ഏകദേശം 992 കോടി ലാഭം നേടിക്കൊടുത്തു.

ടൈറ്റന്‍ കമ്പനിയുടെ 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, കമ്പനിയുടെ 4,58,95,970 ഓഹരികളുടെ ഉടമയാണ് രേഖ ജുന്‍ജുന്‍വാല. ഇതിനര്‍ത്ഥം, കഴിഞ്ഞ ഒരു മാസത്തെ ടൈറ്റന്റെ ഓഹരി വിലയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന്, രേഖ ജുന്‍ജുന്‍വാലയുടെ ആസ്ത്രി6,92,57,01,873 രൂപയോ അല്ലെങ്കില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 692 കോടി രൂപയായി ഉയര്‍ത്തി.

Also read- ക്ലസ്റ്റർ കൃഷിക്കായി അഞ്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ 750 കോടി രൂപ അനുവദിച്ചു

2023 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ അനുസരിച്ച്, ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (LIC) ഓഫ് ഇന്ത്യ ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ടൈറ്റന്‍ കമ്പനിയുടെ 2023 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍, എല്‍ഐസിക്ക് 2,05,19,699 ടൈറ്റന്‍ കമ്പനി ഷെയറുകള്‍ ഉണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍, എല്‍ഐസിയുടെ കൈവശം 2,89,63,596 ടൈറ്റന്‍ ഓഹരികള്‍ ഉണ്ടായിരുന്നു.

എസ്ബിഐ നിഫ്റ്റി 50 ഇടിഎഫും, രേഖ ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്തിടെ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ ടൈറ്റന്‍ കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, എസ്ബിഐ നിഫ്റ്റി 50 ഇടിഎഫിന് 1,40,05,693 ടൈറ്റന്‍ ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയില്‍ 1.58 ശതമാനം ഓഹരികള്‍ ഉണ്ട്. ഫോര്‍ബ്സ് പറയുന്നതനുസരിച്ച്, 5.2 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള രേഖ ജുന്‍ജുന്‍വാല ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ധനികയായ സ്ത്രീയാണ്.

Also read- ബാങ്ക് എഫ്ഡിക്ക് തുല്യമായ പലിശ നിരക്കുമായി പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍; തുടർച്ചയായി മൂന്ന് തവണ പലിശ വർധനവ്

രേഖ ജുന്‍ജുന്‍വാലക്ക് അവരുടെ മരിച്ചുപോയ ഭര്‍ത്താവ് രാകേഷ് ജുന്‍ജുന്‍വാലയില്‍ നിന്നുമാണ് ഈ സ്റ്റോക്ക് പോര്‍ട്ട്ഫോളിയോ ലഭിച്ചത്. 2022 ഓഗസ്റ്റില്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ മരണശേഷം, ടൈറ്റന്‍, മെട്രോ ബ്രാന്‍ഡ്സ്, സ്റ്റാര്‍ ഹെല്‍ത്ത്, ടാറ്റ മോട്ടോഴ്സ്, ക്രിസില്‍ തുടങ്ങിയ 29 കമ്പനികളുടെ ഹോള്‍ഡിംഗുകള്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ സ്റ്റോക്ക് പോര്‍ട്ട്ഫോളിയോ 59 കാരിയായ രേഖ ജുന്‍ജുന്‍വാലയ്ക്ക് അവകാശമായി ലഭിച്ചിരുന്നു. 1963 സെപ്റ്റംബര്‍ 12 ന് ജനിച്ച രേഖ ജുന്‍ജുന്‍വാല മുംബൈ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. 1987-ലാണ് രാകേഷ് ജുന്‍ജുന്‍വാല രേഖയെ വിവാഹം കഴിച്ചത്.

First published:

Tags: Money, Nifty, Share Market