മുംബൈ: മുംബൈയിലെ വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുർല കോംപ്ലക്സിൽ റിലയൻസിന്റെ റീട്ടെയിൽ പ്രീമിയം ഡെസ്റ്റിനേഷനായ ജിയോ വേൾഡ് ഡ്രൈവ് (ജെഡബ്ല്യുഡി) തുറന്നു.
"ബാന്ദ്ര കുർല കോംപ്ലക്സിൽ മേക്കർ മാക്സിറ്റിയിൽ 17.5 ഏക്കർ വിസ്തൃതിയുള്ള ജിയോ വേൾഡ് ഡ്രൈവ് മുംബൈയിലെ ഏറ്റവും പുതിയതും വൈബ്രന്റുമായ അർബൻ ഹാങ്ങൗട്ട് കേന്ദ്രമായിരിക്കും. മുംബൈയിലെ ആദ്യത്തെ റൂഫ് ടോപ്പ് ജിയോ ഡ്രൈവ്-ഇൻ തിയേറ്റർ, ഓപ്പൺ എയർ വാരാന്ത്യ സമൂഹ വിപണി, വളർത്തുമൃഗ സൗഹൃദ സേവനങ്ങൾ, മറ്റു രാജ്യാന്തര സേവനങ്ങൾ എന്നിവ ഇവിടെ ലഭിക്കും. 72 പ്രമുഖ അന്താരാഷ്ട്ര, ഇന്ത്യൻ ബ്രാൻഡുകൾ, ലോകമെമ്പാടുമുള്ള പാചകരീതികൾ പിന്തുടരുന്ന 27 ഭക്ഷണ ഔട്ട്ലെറ്റുകൾ എന്നിവയുമുണ്ടാകും.''-കമ്പനി വാർത്താക്കുറിപ്പില്‍ അറിയിച്ചു.
“ജിയോ വേൾഡ് ഡ്രൈവ് തുറന്നതോടെ, ബാന്ദ്ര കുർല കോംപ്ലക്സ് മുംബൈയിലെ പുതിയ സാമൂഹിക കേന്ദ്രമായി മാറും. മുംബൈയുടെ ഹൃദയഭാഗത്ത് ലോകമെമ്പാടുമുള്ള വ്യത്യസ്തമായ സേവന അനുഭവങ്ങൾ ലഭ്യമാക്കുന്നത് പുതിയ നാഴികക്കല്ലാണ്. ജിയോ ഡ്രൈവ്-ഇൻ തിയേറ്റർ പോലെയുള്ളവ തീർച്ചയായും സന്ദർശിക്കേണ്ട കേന്ദ്രങ്ങളിൽ ഒന്നായി ഇതിനെ മാറ്റും''- റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡിന്റെ സിഇഒ ദർശൻ മേത്ത അഭിപ്രായപ്പെട്ടു.
പ്രശസ്ത ഡിസൈൻ ആർക്കിടെക്റ്റുകളായ റോസ് ബോൺതോണും ആൻഡി ലാംപാർഡുമാണ് ജിയോ വേൾഡ് ഡ്രൈവ് രൂപകൽപന ചെയ്തത്. ന്യൂജ് എന്ന ഫ്രഞ്ച് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വാസ്തുവിദ്യാ വിസ്മയമാണിത്. മേഘസമാനമായ ഘടനയാണ് പിന്തുടർന്നിരിക്കുന്നത്. ആകാശവെളിച്ചവും തുറന്ന അന്തരീക്ഷവും ഒരു ഉന്നതമായ തെരുവോര അനുഭവം പ്രദാനം ചെയ്യുന്നു. തുറസ്സായ സ്ഥലവും ഇൻഡോർ ഏരിയയും സമന്വയിപ്പിക്കുന്ന സങ്കൽപത്തിലാണ് ഇതിന്റെ നിർമാണം.
''നഗരവാസികൾക്ക് ഹൃദയത്തിൽ തൊടുന്ന അതുല്യമായ അനുഭവങ്ങള്‍ നൽകുന്ന റിലയൻസിന്റെ പുതിയ ഭക്ഷണ, പലചരക്ക് സ്റ്റോറായ ഫ്രഷ്പിക്ക് ഇവിടെയുണ്ട്. ഇന്ത്യയിൽ ആദ്യമായി ആങ്കർ സ്റ്റോറും ലോബൽ ഹോം ഡെക്കറായ ബെഹെമോത്ത്-വെസ്റ്റ് എൽമും ഹാംലീസിന്റെ കൺസെപ്റ്റ് സ്റ്റോറും ജിയോവേൾഡിലുണ്ട്.''- കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ആദ്യപടിയായി, ജിയോ വേൾഡ് ഡ്രൈവ് മുംബൈയിലെ ആദ്യത്തെ റൂഫ്ടോപ്പ് ജിയോ ഡ്രൈവ്-ഇൻ തിയേറ്ററിന് ആതിഥേയത്വം വഹിക്കുന്നു. 290 കാറുകളെ ഉൾക്കൊള്ളാവുന്ന തീയറ്റർ പിവിആർ ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. പിവിആറിന്റെ മൈസൺ പിവിആർ എന്ന മുൻനിര സിനിമാ ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നുമുണ്ട്. 6 അത്യാധുനിക മൾട്ടിപ്ലക്സ് തിയേറ്ററുകൾ, ഒരു പ്രിവ്യൂ തിയേറ്റർ, വിഐപി അതിഥികൾക്കായി പ്രത്യേക പ്രവേശന കവാടം എന്നിവയാണ് പുത്തൻ സങ്കൽപത്തിലുള്ളത്.
ലോകമെമ്പാടുമുള്ള ആശയങ്ങളാൽ നയിക്കപ്പെടുന്ന പാചകരീതികൾ ജിയോ വേൾഡ് ഡ്രൈവിലെ ഗംഭീര അനുഭവമായിരിക്കും. പുത്തൻ രുചി അനുഭവങ്ങളൊരുക്കി മൾട്ടി കഫെ കോർട്ടായ 'നൈൻ ഡൈൻ' ജിയോ വേൾഡിലുണ്ട്. ഇതുകൂടാതെ, അതിഥികൾക്ക് പുതിയ കാലത്തെ റെസ്റ്റോറന്റുകളിൽ നിന്നും ഔട്ട്ലെറ്റുകളിൽ നിന്നും വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ അനുഭവിക്കാനുള്ള സുവർണ അവസരവും ലഭിക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.