നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • കോവിഡ് എമർജൻസി വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുന്ന റിലയൻസ് ബി പി മൊബിലിറ്റിയുടെ പദ്ധതിക്ക് തുടക്കമായി 

  കോവിഡ് എമർജൻസി വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുന്ന റിലയൻസ് ബി പി മൊബിലിറ്റിയുടെ പദ്ധതിക്ക് തുടക്കമായി 

  മെയ് മാസത്തിൽ 21,080 എമർജൻസി വാഹനങ്ങൾക്കായി 7.3 കോടി രൂപ ചെലവ് വരുന്ന 811.07 കിലോ ലിറ്റർ ഇന്ധനം സൗജന്യമായി നൽകി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രാജ്യത്തുടനീളം കോവിഡ് 19മായി ബന്ധപ്പെട്ട് എമർജൻസി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം നൽകുന്ന പദ്ധതിക്ക് റിലയൻസ് ബിപി മൊബൈലിറ്റി ലിമിറ്റഡ് (ആർബിഎംഎൽ) തുടക്കമിട്ടു. റിലയൻസ് ഫൗണ്ടേഷനുമായി ചേർന്നാണ് ആർബിഎംഎൽ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. മൊബൈൽ ഫ്യൂവൽ ടാങ്കറിന്റെ ഫ്ലാഗ് ഓഫ് എംസിജിഎം വർളി ട്രാൻസ്പോർട്ട് ഗാരേജിൽ നടന്നു.

   രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി മെയ് മാസത്തിൽ 21,080 എമർജൻസി വാഹനങ്ങൾക്കായി 7.3 കോടി രൂപ ചെലവ് വരുന്ന 811.07 കിലോ ലിറ്റർ ഇന്ധനം സൗജന്യമായി നൽകി. ജൂണ്‍ 30വരെ പ്രതിദിനം 50-60 കിലോ ലിറ്റർ ഇന്ധനം നൽകേണ്ടിവരുമെന്നാണ് ആർബിഎംഎൽ കണക്കാക്കുന്നത്.

   കോവിഡ് 19 രോഗികളുമായി യാത്ര ചെയ്യുന്ന സർക്കാർ വാഹനങ്ങൾ, ആശുപത്രി വാഹനങ്ങൾ, ഓക്സിജൻ വിതരണം നടത്തുന്ന സർക്കാർ, സ്വകാര്യ വാഹനങ്ങൾ, കോവിഡ് കെയർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തുന്ന വാഹനങ്ങൾ എന്നിവയ്ക്ക് രാജ്യത്തെ റിലയൻസിന്റെ 1421 ഔട്ട്ലെറ്റുകൾ വഴി സൗജന്യമായി ഇന്ധനം നിറയ്ക്കാം.

   "ഏറ്റവും പുതിയ സംരംഭത്തിലൂടെ, രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തനങ്ങൾക്കും നമ്മെ എല്ലാവരെയും സുരക്ഷിതമായി കഴിയാൻ സഹായിക്കുന്ന മുന്നണി പോരാളികൾക്കും പിന്തുണ നൽകാൻ ആർബിഎംഎൽ തങ്ങളുടെ വിഭവങ്ങൾ ഉപയോഗിക്കുകയാണ്. പകർച്ചവ്യാധി കാലത്തുടനീളം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി നിലയുറപ്പിച്ച റിലയൻസ് ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഈ സംരംഭം ”- കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

   വാഹനങ്ങളിൽ സൗജന്യമായി ഇന്ധനം നിറയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള (ജില്ലാ ഭരണകൂടം / ജില്ലാ ആരോഗ്യ വകുപ്പ് / ജില്ലാ പൊലീസ് അഡ്മിനിസ്ട്രേഷൻ) അംഗീകാരപത്രം ആവശ്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.

   Disclosure: Network18, the parent company of News18 Malayalam, is controlled by Independent Media Trust, of which Reliance Industries is the sole beneficiary.

   English Summary: Reliance BP Mobility Limited (RBML) has started a programme to provide free fuel to COVID-19 emergency services vehicles across the country. RBML has started this initiative in collaboration with Reliance Foundation. The company on Tuesday flagged off a Mobile Fuel Bowser that will be stationed at MCGM Worli Transport Garage.In May 2021, 811.07 KL fuel amounting to Rs 7.3 crore was dispensed to 21,080 emergency vehicles under the pan-India programme. RBML is expected to dispense 50-60 KL fuel for free daily until June 30.
   Published by:Rajesh V
   First published:
   )}