നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Reliance Brands | Manish Malhotra | ബ്രാൻഡ് മനീഷ് മൽഹോത്രയിൽ 40 ശതമാനം ഓഹരി സ്വന്തമാക്കുമെന്ന് റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡ്

  Reliance Brands | Manish Malhotra | ബ്രാൻഡ് മനീഷ് മൽഹോത്രയിൽ 40 ശതമാനം ഓഹരി സ്വന്തമാക്കുമെന്ന് റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡ്

  2005 ൽ ആരംഭിച്ച, ബ്രാൻഡ് മനീഷ് മൽഹോത്ര ഹൈ-ഒക്ടേൻ ഗ്ലാമർ, ഇന്ത്യൻ ഡിസൈനിന് പേരുകേട്ടതാണ്

  Manish_Malhotra

  Manish_Malhotra

  • Share this:
   മുംബൈ: ഇന്ത്യൻ റീട്ടെയിൽ രംഗത്തെ അതികായനായ റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡ് (ആർബിഎൽ) 16 വർഷം പഴക്കമുള്ള ആഡംബര ബ്രാൻഡായ മനീഷ് മൽഹോത്രയുടെ 40 ശതമാനം ഓഹരി സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ചു. 2005 ൽ ആരംഭിച്ച, ബ്രാൻഡ് മനീഷ് മൽഹോത്ര ഹൈ-ഒക്ടേൻ ഗ്ലാമർ, ഇന്ത്യൻ ഡിസൈനിന് പേരുകേട്ടതാണ്, നിലവിൽ ഇന്ത്യയിലെ നാല് സ്റ്റോറുകളും  വിവിധ സോഷ്യൽ മീഡിയ ചാനലുകളിലായി 12 ദശലക്ഷത്തിലധികം ഫോളോവർമാരും ഉൾപ്പെടുന്ന സംവിധാനമാണ് ബ്രാൻഡ് മനീഷ് മൽഹോത്രയ്ക്ക് ഉള്ളത്.

   അതേസമയം, ഇന്ത്യൻ വിപണിയിൽ ആർബിഎല്ലിന് ഫാഷൻ ബ്രാൻഡ് പങ്കാളിത്തത്തിന്റെ വിശാലമായ ഒരു പോർട്ട്‌ഫോളിയോ ഉണ്ട്, അന്താരാഷ്ട്ര ലേബലുകളായ ടിഫാനി & കമ്പനി, ജോർജിയോ അർമാണി, ഡീസൽ, വെർസേസ്, ടോറി ബർച്ച് എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ 595 സ്റ്റോറുകളും 744 ഷോപ്പ്-ഇൻ-ഷോപ്പുകളും ഉൾപ്പെടുന്ന ഗണ്യമായ ഫിസിക്കൽ റീട്ടെയിൽ ഇൻഫ്രാസ്ട്രക്ചറാണ് ആർബിഎല്ലിനുള്ളത്.

   മനീഷ് മൽഹോത്രയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം അദ്ദേഹത്തിന്റെ ഡിസൈനിങ്ങിനോടുള്ള നമ്മുടെ അഗാധമായ ബഹുമാനത്തെയും ഇന്ത്യൻ കലയോടും സംസ്കാരത്തോടുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയോടും ബന്ധപ്പെട്ടിരിക്കുന്നു. ഒരു സംരംഭകനെന്ന നിലയിൽ, ബ്രാൻഡിന് പിന്നിൽ പ്രവർത്തിച്ച മനീഷ് എപ്പോഴും വേഗതയുള്ളവനും കാലത്തിന് മുന്നേ സഞ്ചരിച്ചയാളുമാണ്. ഇന്ത്യൻ കോച്ചറിനുള്ള അംഗീകാരവും വിലമതിപ്പും ആഗോളതലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്, മനീഷുമായുള്ള ഈ യാത്രയിൽ പങ്കാളിയാകാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു (റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പിലെ എല്ലാ റീട്ടെയിൽ കമ്പനികളുടെയും ഹോൾഡിംഗ് കമ്പനി).

   ഫിസിക്കൽ റീട്ടെയിൽ വിപുലീകരണത്തിന് പുറമേ, ബിസിനസ്സിനായി ശക്തമായ സാങ്കേതികവിദ്യയുടെ ചട്ടക്കൂട് സൃഷ്ടിക്കുക, ഫൈജിറ്റൽ, എക്സ്പീരിയൻഷ്യൽ ഇ-കൊമേഴ്‌സ് അവസരങ്ങൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ കരാർ ഉണ്ടാക്കുന്നതെന്നും റിലയൻസ് വ്യക്തമാക്കുന്നു.

   Also Read- Reliance Nexwafe| ജർമനിയിലെ നെക്സ് വഫേയിൽ റിലയൻസ് നിക്ഷേപം; PV-cell നിർമാണത്തിന് ചിലവ് കുറഞ്ഞസാങ്കേതിക വിദ്യ

   "റിലയൻസ് ബ്രാന്റ്സ് ലിമിറ്റഡുമായി സഹകരിക്കുന്നത് എനിക്ക് സ്വാഭാവിക തീരുമാനമായിരുന്നു, കാരണം ഇത് റിലയൻസിന്റെ സമഗ്രമായ കാഴ്ചപ്പാടിനെയും ഡിസൈനിങ്ങ് സംസ്കാരത്തോടുമുള്ള കുടുംബത്തിന്റെ ആഴത്തിലുള്ള അടുപ്പത്തെയും പ്രതിനിധീകരിക്കുന്നു. ബിസിനസ്സ് വൈവിധ്യവൽക്കരണവും സർഗ്ഗാത്മക വളർച്ചയും പുതുക്കിയാൽ, ഈ യാത്രയിൽ ഞങ്ങളെ അനുഗമിക്കാൻ ഇതിലും മികച്ച തന്ത്രപരമായ പങ്കാളി ഉണ്ടായിരുന്നില്ല"- പുതിയ കരാറിനെ കുറിച്ച് ഡിസൈനർ മനീഷ് മൽഹോത്ര പറഞ്ഞു.

   Disclaimer: Moneycontrol is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.
   Published by:Anuraj GR
   First published:
   )}