• HOME
  • »
  • NEWS
  • »
  • money
  • »
  • അലൻസ് ബ്യൂഗിൾസിന്‍റെ രുചിപ്പെരുമ ഇനി ഇന്ത്യയിലും; അവതരിപ്പിച്ചത് റിലയൻസ്

അലൻസ് ബ്യൂഗിൾസിന്‍റെ രുചിപ്പെരുമ ഇനി ഇന്ത്യയിലും; അവതരിപ്പിച്ചത് റിലയൻസ്

ജനറൽ മിൽസിന്റെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കോൺ ചിപ്‌സ് സ്‌നാക്ക്‌സ് ബ്രാൻഡായ അലൻസ് ബ്യൂഗിൾസിന്റെ ലോഞ്ച് കേരളത്തിൽ നിന്ന് ആരംഭിക്കുകയും ക്രമേണ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്യും.

  • Share this:

    കൊച്ചി/ മുംബൈ: റിലയൻസ് കൺസ്യൂമർ പ്രൊഡക്‌സ് ലിമിറ്റഡ് (RCPL ) ഇന്ന് 50 വർഷത്തിലേറെ പാരമ്പര്യമുള്ള, ജനറൽ മിൽസിന്റെ ഉടമസ്ഥതയിലുള്ളതും യുകെ, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിപണികളിൽ ലഭ്യമായതുമായ അന്താരാഷ്ട്ര കോൺ ചിപ്‌സ് സ്‌നാക്ക്‌സ് ബ്രാൻഡായ അലൻസ് ബ്യൂഗിൾസ് ഇന്ത്യയിൽ അവതരിപ്പിച്ചു.

    അലൻസ് ബ്യൂഗിൾസ് ഒറിജിനൽ (സാൾട്ടഡ്), തക്കാളി, ചീസ് തുടങ്ങിയ രുചികളിൽ 10 രൂപ മുതൽ പോക്കറ്റ് ഫ്രണ്ട്‌ലി വിലയ്ക്ക് ലഭ്യമാകും. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ആർസിപിഎല്ലിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് അലൻസ് ബ്യൂഗിൾസ് അവതരിപ്പിക്കുന്നത്.

    ബ്യൂഗിളുകൾ കോണിന്റെ ആകൃതിയിലുള്ള ക്രഞ്ചി ചിപ്‌സുകളാണ്. ആർ‌സി‌പി‌എല്ലിന്റെ അലൻസ് ബ്യൂഗിൾസിന്റെ ലോഞ്ച് കേരളത്തിൽ നിന്ന് ആരംഭിക്കുകയും ക്രമേണ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്യും.

    “അലൻസ് ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാക്കുന്നതോടെ ഇന്ത്യൻ ഉപഭോക്താവിന് പ്രീമിയം സ്‌നാക്‌സ് ആസ്വദിക്കാൻ സാധിക്കുന്നതിനൊപ്പം പാശ്ചാത്യ ലഘുഭക്ഷണ വിപണിയിൽ സജീവമായി പങ്കെടൂത്ത് എഫ് എം സി ജി വിപണിയിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ബ്യൂഗിളുകളിൽ നിന്ന് ആരംഭിക്കുന്ന അലൻസ് സ്നാക്സുകളുടെ ശ്രേണി” ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ആർ‌സി‌പി‌എൽ വക്താവ് പറഞ്ഞു.

    Published by:Anuraj GR
    First published: