RIL AGM റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗം വാട്സാപ്പ് ചാറ്റ്ബോട്ട് സഹായത്തോടെ തത്സമയം; നിങ്ങൾക്കും പങ്കെടുക്കാം

വാർഷിക പൊതുയോഗ വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് അസിസ്റ്റന്റിലേക്ക് പ്രവേശിക്കാൻ +917977111111 നമ്പരിലേക്ക് ഒരു “Hi” സന്ദേശം അയയ്ക്കണം

News18 Malayalam | news18-malayalam
Updated: July 14, 2020, 9:26 PM IST
RIL AGM റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗം വാട്സാപ്പ് ചാറ്റ്ബോട്ട് സഹായത്തോടെ തത്സമയം; നിങ്ങൾക്കും പങ്കെടുക്കാം
RIL AGM
  • Share this:
കമ്പനി വാർഷിക പൊതുയോഗത്തിനു വേണ്ടി ആദ്യമായി വാട്സാപ്പിൽ ചാറ്റ്ബോട്ട് സഹായം ഏർപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ്.  വെർച്വലായി സംഘടിപ്പിക്കുന്ന നാൽപ്പത്തി മൂന്നാമത് വാർഷിക പൊതുയോഗത്തിൽ(AGM) ആഗോളതലത്തിൽ നിരവധി പേർ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് റിലയൻസ് ഇൻഡസ്ട്രീസ്. ഓഹരിയുടമകൾക്ക് അവരുടെ  പൊതുവായി ഉണ്ടായേക്കാവുന്ന സംശയങ്ങൾക്കുള്ള മറുപടി, ഡിവിഡന്റ്, ടാക്സേഷൻ വിശദാംശങ്ങൾ, പൊതുയോഗ മാർഗനിർദ്ദേശങ്ങൾ, പ്രമേയത്തിൻ മേൽ വോട്ട് ചെയ്യാനുള്ള സംവിധാനം എന്നിവ ഉൾപ്പെടുത്തിയാണ് ചാറ്റ്ബോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.

വാർഷിക പൊതുയോഗ വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് അസിസ്റ്റന്റിലേക്ക് പ്രവേശിക്കാൻ +917977111111 നമ്പരിലേക്ക് ഒരു “Hi” സന്ദേശം അയയ്ക്കണം. ഈ നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുന്നതാകും ഉചിതം. ഹപ്‌തിക് ആണ് ഈ ചാറ്റ്ബോട്ടിന് പിന്നിൽ പ്രവർത്തിക്കുന്നത്.  നിങ്ങൾ ചാറ്റ്ബോട്ട് അസിസ്റ്റന്റിലേക്ക് ഒരു മെസേജ് അയച്ചു കഴിഞ്ഞാലുടൻ മെനു ലഭിക്കും. അതിൽ നിന്നും നിങ്ങൾക്ക് ആവശ്യാനുസരണമുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കാവുന്നതാണ്.

Related News:Intel-Jio Deal: ജിയോയിൽ 1,894.5 കോടിയുടെ നിക്ഷേപവുമായി ഇന്റൽ; 11 ആഴ്ചയ്ക്കിടെ പന്ത്രണ്ടാമത്തെ നിക്ഷേപം [NEWS] ടിപിജിക്കുശേഷം ജിയോയിൽ നിക്ഷേപവുമായി എൽ കാറ്റർട്ടണും; 1894.50 കോടി രൂപ നിക്ഷേപിച്ചു [NEWS]ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]റിലയൻസ് ഇൻഡസ്ട്രീസിന്റെ എജിഎം വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളിലും ലഭിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ എജിഎം വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് അസിസ്റ്റന്റ് സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾക്ക് 24 മണിക്കൂറും മറുപടി ലഭിക്കും.

Published by: Aneesh Anirudhan
First published: July 14, 2020, 9:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading