Covid 19: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് 500 കോടി രൂപ നൽകും

Covid 19 | സാമ്പത്തിക സഹായം കൂടാതെ കോവിഡ് -19നെ പ്രതിരോധിക്കാൻ പല വിഭാഗങ്ങളിലായി റിലയൻസ് കുടുംബം ഒന്നാകെ രംഗത്തുണ്ട്.

News18 Malayalam | news18-malayalam
Updated: March 30, 2020, 8:58 PM IST
Covid 19: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് 500 കോടി രൂപ നൽകും
Reliance
  • Share this:
മുംബൈ: കോവിഡ് 19ന് എതിരെ പോരാടുന്ന രാജ്യത്തിന് കൈത്താങ്ങായി റിലയൻസ് ഇൻഡസ്ട്രീസും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 500 കോടി രൂപ സംഭാവനയായി നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. നേരത്തെ ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകൾക്ക് അഞ്ച് കോടി രൂപ വീതം റിലൻയസ് ഇൻഡസ്ട്രീസ് നൽകിയിരുന്നു. സാമ്പത്തിക സഹായം കൂടാതെ കോവിഡ് -19നെ പ്രതിരോധിക്കാൻ പല വിഭാഗങ്ങളിലായി റിലയൻസ് കുടുംബം ഒന്നാകെ രംഗത്തുണ്ട്. കോവിഡ് 19 ചികിത്സയ്ക്കായി 100 ബെഡുള്ള ആശുപത്രി റിലയൻസ് സജ്ജമാക്കിയിരുന്നു. മുംബൈയിലെ റിലയൻസ് ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് ഇത്തരത്തിൽ മാറ്റിയത്. രാജ്യത്ത് തന്നെ കോവിഡ് 19 ചികിത്സയ്ക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന ആദ്യ ആശുപത്രിയാണ് ഇത്.

കൂടാതെ ലോക്ക് ഡൌൺ പുരോഗമിക്കുന്നതിനിടെ നിരവധിയാളുകൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയും റിലയൻസ് ഏറ്റെടുക്കുന്നുണ്ട്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ 50 ലക്ഷം പേർക്ക് ഭക്ഷണം നൽകും. ഈ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കുകയും ചെയ്യും.

You may also like:'ലണ്ടനിൽ അകപ്പെട്ടവരെ തിരിച്ചെത്തിക്കുമെന്നത് തെറ്റായ സന്ദേശം'; ക്ഷമ ചോദിച്ച് അൽഫോൻസ് കണ്ണന്താനം [NEWS]'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി [PHOTOS]കോവിഡ് ക്യാ ഹെ? വൈറസ് ഹെ; അതിഥി തൊഴിലാളികളെ ബോധവൽക്കകരിച്ച് ഹോം ഗാർഡ്; വീഡിയോ വൈറൽ [NEWS]
ആരോഗ്യമേഖലയിലുള്ളവർക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കുമായി ഒരു ലക്ഷം മാസ്ക്കുകൾ പ്രതിദിനം നിർമ്മിച്ചു നൽകുകയും ചെയ്യുന്നുണ്ട്. അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സൌജന്യ ഇന്ധനവും റിലയൻസ് ഇൻഡസ്ട്രീസ് ഉറപ്പാക്കുന്നുണ്ട്. ആരോഗ്യമേഖലയിലുള്ളവർക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കുമായി സെൽഫ് പ്രൊട്ടക്ഷൻ ഉപകരണങ്ങളും നൽകുന്നുണ്ട്.

40 കോടി ആളുകളെ ബന്ധിപ്പിക്കുന്ന ജിയോ നെറ്റ്വർക്ക് സേവനം ഒരു തടസവും കൂടാതെ ലഭ്യമാക്കുന്നതും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നുണ്ട്. വർക്ക് ഫ്രം ഹോം, സ്റ്റഡി ഫ്രം ഹോം, ഹെൽത്ത് ഫ്രം ഹോം തുടങ്ങിയവയ്ക്ക് കൂടുതൽ സഹായകരമായ നിലയിൽ പ്രത്യേക പ്ലാനുകളും ജിയോ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു. ഇതുകൂടാതെ റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ വഴി ലക്ഷണകണക്കിന ആളുകൾക്ക് നിത്യോപയോഗ സാധനങ്ങൾ തടസം കൂടാതെ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
First published: March 30, 2020, 8:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading