മുംബൈ: വിപണിമൂല്യം 11 ലക്ഷം കോടി രൂപയിലെത്തിയ രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 11,43,667 കോടി രൂപയുടെ വിപണിമൂല്യമുള്ള കമ്പനിയായാണ് മുകേഷ് അംബാനി ചെയര്‍മാനായ റിലയൻസ് ഇൻഡസ്ട്രി തിങ്കളാഴ്ച മാറിയത്.
ബിഎസ്ഇയിൽ രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ 28,248.97 കോടി രൂപയിൽ നിന്ന് വിപണിമൂല്യം 11,43,667 കോടി രൂപയായി (150 ബില്യൺ അമേരിക്കൻ ഡോളർ) ഉയരുകയായിരുന്നു. ബിഎസ്ഇയിൽ ആർഐഎൽ ഓഹരിമൂല്യം 2.53 ശതമാനം വർധിച്ച് സർവകാല റെക്കോർഡായ 1804.10ൽ എത്തി. എൻഎസ്ഇയിൽ ഇത് 2.54 ശതമാനം വർധിച്ച് 1804.20ൽ എത്തി. 11 ലക്ഷം വിപണി മൂല്യമുള്ള രാജ്യത്തെ ആദ്യത്തെ കമ്പനിയായി വെള്ളിയാഴ്ച തന്നെ റിലയൻസ് ഇൻഡസ്ട്രീസ് മാറിയിരുന്നു.
എണ്ണ മുതൽ ടെലികോം മേഖല വരെ ഉൾപ്പെടുന്ന റിലയൻസ് ഇൻഡസ്ട്രീസ് കടമില്ലാ കമ്പനിയായി മാറിയെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. രണ്ടുമാസത്തിനിടെ ഏതാണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചതോടെയാണു കമ്പനി കടമില്ലാക്കമ്പനിയായി മാറിയതെന്നു മുകേഷ് അംബാനി പറഞ്ഞു.
TRENDING:ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ്; കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ [NEWS]ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ; ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 24.71ശതമാനം ഉടമസ്ഥതാവകാശം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വിറ്റ് 1.15 ലക്ഷംകോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് 58 ദിവസംകൊണ്ട് സമാഹരിച്ചത്. അവകാശ ഓഹരി വില്പനയിലൂടെ 53,124 കോടി രൂപ സമാഹരിക്കാനും കമ്പനിക്കായി.
ഇന്ധന ചില്ലറവിൽപന ബിസിനസിന്റെ 49 ശതമാനം ഓഹരി ബ്രിട്ടീഷ് കമ്പനിയായ ബിപിക്കു നൽകി കഴിഞ്ഞ വർഷം 7000 കോടി സമാഹരിച്ചതുകൂടി കണക്കിലെടുത്താൽ ആകെ മൂലധനസമാഹരണം 1.75 ലക്ഷം കോടിയായി. 2020 മാർച്ച് 31ന് കമ്പനിക്ക് 1,61,035 കോടി കടബാധ്യതയുണ്ടായിരുന്നു. പുതിയ നിക്ഷേപങ്ങൾ വന്നതോടെയാണ് കടരഹിത കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് മാറിയത്. കഴിഞ്ഞ വ്യാഴാഴ്ച സൗദിയിലെ പൊതുനിക്ഷേപ ഫണ്ടായ പിഐഎഫ് 11,367 കോടി രൂപയുടെ നിക്ഷേപം ജിയോ പ്ലാറ്റ്ഫോമിൽ നടത്തിയിരുന്നു. ഈ വർഷം ഇതുവരെ കമ്പനിയുടെ ഓഹരിമൂല്യത്തിൽ 19 ശതമാനം വർധനയാണുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.