ഇന്റർഫേസ് /വാർത്ത /Money / പിപിഇ കിറ്റിൽ നിന്ന് ഉപയോഗപ്രദമായ ഉത്പന്നങ്ങൾ; റിലയൻസും സിഎസ്ഐആർ- നാഷണൽ കെമിക്കൽ ലബോറട്ടറിയും കൈകോർക്കുന്നു

പിപിഇ കിറ്റിൽ നിന്ന് ഉപയോഗപ്രദമായ ഉത്പന്നങ്ങൾ; റിലയൻസും സിഎസ്ഐആർ- നാഷണൽ കെമിക്കൽ ലബോറട്ടറിയും കൈകോർക്കുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇന്ത്യയിലുടനീളം 2021 മേയ് മാസത്തിൽ പ്രതിദിനം 200 ടണ്ണിലധികം കോവിഡ് -19 അനുബന്ധ മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടുവെന്ന് കമ്പനികൾ പറയുന്നു. ഈ അപകടകരമായ പിപിഇ മാലിന്യങ്ങൾ നിലവിൽ കേന്ദ്ര മാലിന്യ സംസ്കരണ (ബിഎംഡബ്ല്യുഎം) കേന്ദ്രങ്ങളിൽ കത്തിക്കുകയാണ് ചെയ്യുന്നത്.

കൂടുതൽ വായിക്കുക ...
  • Share this:

കോവിഡ്- 19 പിപിഇ മാലിന്യങ്ങളിൽ നിന്ന് ഉപയോഗിക്കാവുന്നതും സുരക്ഷിതവുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്നതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (RIL) സിഎസ്ഐആർ - നാഷണൽ കെമിക്കൽ ലബോറട്ടറിയും (CSIR- NCL) കൈകോർക്കുന്നു. പൂനെയിലെ മറ്റു ചില കമ്പനികളും സംരംഭത്തിൽ പങ്കാളികളാവും.

രാജ്യത്തുടനീളം പിപിഇ മാലിന്യങ്ങൾ ഉപയോഗപ്രദവും സുരക്ഷിതവുമായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് സാധിക്കുമെന്ന് പൈലറ്റ് പ്രൊജക്ടിലൂടെ വ്യക്തമായതായി കമ്പനികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ധനസഹായത്തോടെ റിലയൻസും ഡെറാഡൂണിലെ സിഎസ്ഐആർ- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയവും നടപ്പാക്കിയ പൈലറ്റ് പ്രോജക്ടിലൂടെ, പിപിഇ കിറ്റ് അടക്കമുള്ള മാലിന്യങ്ങൾ എളുപ്പത്തിൽ പ്ലാസ്റ്റിക് തരികളാക്കി മാറ്റാമെന്ന് തെളിഞ്ഞു.

ഉപയോഗിച്ച പിപിഇ കിറ്റുകൾ ശേഖരിച്ച് മാലിന്യമുക്തമാക്കിയത് പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ പാസ്കോ എൻവിയോൺമെന്റൽ സൊല്യൂഷൻസ് (Passco Environmental Solutions) ആണ്. പരിശീലന ഘട്ടത്തിൽ ആവശ്യമായ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (MPCB) എല്ലാ അനുമതികളും സിഎസ്ഐആർ- എൻസിഎൽ നേടിയിരുന്നു. വാഹനങ്ങളുടെ ഘടകങ്ങൾ ഉൾപ്പെടെ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങളായി മാറ്റുന്നതിന് ശരിയായ അനുപാതത്തിലുള്ള പോളിമർ പെല്ലറ്റുകൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.

നിലവിലുള്ള റീസൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി, അണുവിമുക്തമാക്കിയ പിപിഇ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് (M/s Niky Precision Engineers, Pune) നിന്ന് മോൾഡ് ചെയ്ത ഓട്ടോമോട്ടീവ് ഉൽപന്നങ്ങളുടെ ലാബ്-സ്കെയിൽ നിർമ്മാണം വിജയകരമായി നടത്താനാകുമെന്ന് പഠനത്തിൽ സിഎസ്ഐആർ- എൻസിഎൽ ടീം തെളിയിച്ചു''- പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലുടനീളം 2021 മേയ് മാസത്തിൽ പ്രതിദിനം 200 ടണ്ണിലധികം കോവിഡ് -19 അനുബന്ധ മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടുവെന്ന് കമ്പനികൾ പറയുന്നു. ഈ അപകടകരമായ പിപിഇ മാലിന്യങ്ങൾ നിലവിൽ കേന്ദ്ര മാലിന്യ സംസ്കരണ (ബിഎംഡബ്ല്യുഎം) കേന്ദ്രങ്ങളിൽ കത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ഹാനികരമായ ഹരിതഗൃഹ വാതകങ്ങളുടെ വലിയ തോതിലുള്ള പുറംതള്ളലിന് കാരണമാകുന്നു.

Disclaimer: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.

First published:

Tags: Mukesh Ambani, PPE Kit, Pune, Reliance Industries, Reliance Industries Limited