• HOME
 • »
 • NEWS
 • »
 • money
 • »
 • റിലയൻസ് ഇൻഡസ്ട്രീസിന്‍റെ വിപണിമൂല്യം 10 ലക്ഷം കോടിക്കടുത്ത്; ഊർജരംഗത്ത് ലോകത്ത് ആറാമത്

റിലയൻസ് ഇൻഡസ്ട്രീസിന്‍റെ വിപണിമൂല്യം 10 ലക്ഷം കോടിക്കടുത്ത്; ഊർജരംഗത്ത് ലോകത്ത് ആറാമത്

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരനായി മാറി. ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായെ മറികടന്നാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്.

mukesh-ambani

mukesh-ambani

 • Last Updated :
 • Share this:
  മുംബൈ: ഓയിൽ-ടെലികോം-ടു-റീട്ടെയിൽ രംഗത്തെ പ്രമുഖരായ റിലയൻസ് ഇൻഡസ്ട്രീസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിൽ 9.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധനത്തിലെത്തിയ ആദ്യ കമ്പനിയായി. ടെലികോം രംഗത്ത് റിലയൻസിന്‍റെ ജിയോയുടെ എതിരാളികളായ വൊഡാഫോണും ഐഡിയയും എയർടെലും ഡിസംബർ 1 മുതൽ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതോടെ റിലയൻസിന്‍റെ ഓഹരി വില നവംബർ 19 ന് 3.87 ശതമാനം ഉയർന്ന് 1,500 രൂപ മറികടന്നു. അതിനിടെ ഊർജകമ്പനികളിൽ ലോകത്ത് ആറാമത് എത്താനും റിലയൻസ് ഇൻഡസ്ട്രീസിന് സാധിച്ചു. ബിപിയെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. ഇതിനെല്ലാം പുറമെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരനായി മാറി. ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായെ മറികടന്നാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്.

  ഓഹരിവിപണിയിൽ റെക്കോർഡ് നേട്ടം

  കഴിഞ്ഞ ദിവസം ഒരു ഘട്ടത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഒന്നിന് 1,514.95 രൂപയിലെത്തി. 9,60,350.88 കോടി രൂപയാണ് ഓഹരി വിപണിയിലെത്തിയത്. 51.30 രൂപ അഥവാ 3.52 ശതമാനം ഉയർന്നാണ് 1,509.80 രൂപയായി ക്ലോസ് ചെയ്തു. കമ്പനിയുടെ വിപണി മൂലധനം 133.20 ബില്യൺ ഡോളറാണ്, ഇത് ടോട്ടൽ എസ്‌എയുടെ 131.44 ബില്യൺ ഡോളറിനേക്കാൾ ഉയർന്നതും ബിപി പി‌എൽ‌സിയുടേതിനേക്കാൾ കൂടുതലുമാണ്. ബിപിപിഎൽസിയുടേത് 103.22 ബില്യൺ ഡോളറാണ്.

  ഗുണകരമായത് ടെലികോം-റീട്ടെയിൽ രംഗങ്ങളിലെ കുതിപ്പ്

  ടെലികോം രംഗത്ത് എതിരാളികൾ നിരക്ക് വർധന പ്രഖ്യാപിച്ചതാണ് റിലയൻസ് ഇൻഡസ്ട്രീസിന് വളരെ വേഗം ഗുണകരമായി മാറിയത്. ഡിജിറ്റൽ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് എയർടെൽ നിരക്ക് വർധന പ്രഖ്യാപിച്ചത്. ലോകോത്തര ഡിജിറ്റൽ അനുഭവങ്ങൾ തങ്ങളുടെ ഉപയോക്താക്കൾ തുടർന്നും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നിരക്ക് വർധിപ്പിക്കുന്നതെന്നായിരുന്നു, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ വ്യക്തമാക്കിയത്. നിരക്ക് വർധന പ്രഖ്യാപിച്ചതോടെ ഭാരതി എയർടെൽ ഓഹരി വില ആറ് ശതമാനത്തിലധികവും വോഡഫോൺ-ഐഡിയ ഓഹരിവില 30 ശതമാനവും ഉയർന്നു. എന്നാൽ ജിയോയുടെയും റിലയൻസ് റീട്ടെയിലിന്‍റെയും മികച്ച പ്രകടനത്തോടെ റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ ഒരുവർഷത്തിനിടെ 31 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

  റീട്ടെയിൽ ബിസിനസ് രംഗത്ത് കഴിഞ്ഞ ആറ് വർഷത്തിനിടയിൽ വരുമാനത്തിൽ ഏഴിരട്ടി വർധനയും ലാഭത്തിൽ 14 മടങ്ങ് വർദ്ധനവുമാണ് രേഖപ്പെടുത്തിയത്. ജിയോ ഇതിനകം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി മാറി, ഇപ്പോഴും ഓരോ മാസവും 10 ദശലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ ജിയോയിലേക്ക് വരുന്നുണ്ട്. ജിയോ, റീട്ടെയിൽ, ഊർജ കമ്പനികളുടെ സഹകരണത്തോടെ റിലയൻസ് റീട്ടെയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വർഷംതോറും 15 ശതമാനം ലാഭം വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വക്താവ് ആനന്ദ് രതി പറയുന്നു. ബ്രോഡ്ബാൻഡ്, ഐഒടി സേവനങ്ങളിലുടെ ജിയോയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ്. ഇതുവഴി വരുമാനം ഇനിയും വർധിപ്പിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോം സംരംഭങ്ങൾക്കായി സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി രൂപീകരിക്കുന്നതിനുള്ള അംഗീകാരം റിലയൻസിന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ചിട്ടുണ്ട്.

  ഊർജരംഗത്ത് ലോകത്ത് ആറാമത്

  133.21 ബില്യൺ ഡോളർ ആസ്തിയോടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഊർജരംഗത്ത് ആറാം സ്ഥാനത്ത് എത്തിയത്. ഈ രംഗത്തെ പ്രമുഖ കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തെ പിന്നിലാക്കിയാണ് റിലയൻസ് ഈ നേട്ടം കൈവരിച്ചത്. 131.53 ബില്യൺ ഡോളറാണ് ബിപിയുടെ ആസ്തി. 286.95 ബില്യൺ ഡോളർ ആസ്തിയുള്ള എക്സോൺമൊബിൽ ആണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. റോയൽ ഡച്ച് ഷെൽ രണ്ടാമതും ഷെവറോൻ കോർപ് മൂന്നാമതും, ടോട്ടൽ നാലാമതുമാണ്. പെട്രോ ചൈനയാണ് ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്.

   

  ജിയോയും റിലയൻസ് റീട്ടെയിലും ഓഹരി വിപണിയിലേക്ക്

  ഉപഭോക്തൃ ബിസിനസുകളായ ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയിൽ തന്ത്രപരവും സാമ്പത്തികവുമായ നിക്ഷേപകരിൽ നിന്ന് ആർ‌ഐ‌എല്ലിന് ശക്തമായ വിഹിതമാണ് ലഭിച്ചത്. അടുത്ത ഏതാനും പാദങ്ങളിൽ കമ്പനി ഈ ബിസിനസുകളിൽ പ്രമുഖ ആഗോള പങ്കാളികളെ ഉൾപ്പെടുത്തുമെന്നും അതിനുശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ രണ്ട് കമ്പനികളുടെയും ഓഹരി വിപണി ലിസ്റ്റിംഗിലേക്ക് നീങ്ങുമെന്നും കമ്പനി വക്താവ് പറയുന്നു. ഓപ്‌ഷണലായി കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയറുകളിലൂടെ (ഒസിപിഎസ്) 1,08,000 കോടി രൂപ സബ്‌സിഡിയറിയിൽ നിക്ഷേപിക്കാനാണ് കമ്പനി പോകുന്നത്. റിലയൻസ് ജിയോ ഇൻഫോകോമിൽ (ആർ‌ജെ‌എൽ) 65,000 കോടി രൂപയുടെ ഓഹരി നിക്ഷേപം സബ്‌സിഡിയറി ഏറ്റെടുക്കും. 1,08,000 കോടി രൂപ വരെ തിരിച്ചറിഞ്ഞ ബാധ്യതകൾ ആർ‌ഐ‌എല്ലിന് കൈമാറുന്നതിനായി ഡി‌ജെഞ്ചർ ഹോൾഡർമാർ ഉൾപ്പെടെയുള്ള ആർ‌ജെ‌എൽ ക്രമീകരണ പദ്ധതിക്ക് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. സ്പെക്ട്രവുമായി ബന്ധപ്പെട്ട ബാധ്യതകൾ ഒഴികെ 2020 മാർച്ച് 31 ഓടെ ആർ‌ജെ‌എൽ ഫലത്തിൽ ബാധ്യതരഹിത കമ്പനിയായി മാറി.

  Disclaimer: Reliance Industries Ltd, which owns Jio, is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd
  First published: