മുംബൈ: മാർച്ചിൽ അവസാനിച്ച പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിൽ 108.4 ശതമാനം വർധന രേഖപ്പെടുത്തി. റിലയൻസിന്റെ മൊത്തം അറ്റാദായം 13,227 കോടി രൂപയായാണ് വർധിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,348 കോടി രൂപയായിരുന്നു റിലയൻസിന്റെ അറ്റാദായം നേടിയത്. ഇതിൽ നിന്നും 11 ശതമാനം വർധിച്ച് 1,54,896 കോടി രൂപയായി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഒരു ഓഹരിക്ക് 7 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.
ഓയിൽ-ടു-കെമിക്കൽസ് (ഒ 2 സി) ബിസിനസിലെ വരുമാനം 4.4 ശതമാനം ഉയർന്ന് 1.01 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (നാലാം പാദത്തില്‍) 96,732 കോടി രൂപയായിരുന്നു.
Also Read
ജാംനഗറിൽ ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രി തുടങ്ങുമെന്ന് റിലയൻസ് ഫൗണ്ടേഷൻഓയിൽ-ടു-കെമിക്കൽസ് , റീട്ടെയിൽ വിഭാഗങ്ങളിൽ ശക്തമായ വീണ്ടെടുക്കൽ നടത്തിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പ്രതികരിച്ചു. "ഡിജിറ്റൽ സർവീസസ് ബിസിനസിലെ മികച്ച വളർച്ച. സൈറ്റുകളിലുടനീളം ഉയർന്ന ഉപയോഗ നിരക്ക് നിലനിർത്തി. ഗതാഗത ഇന്ധന മാർജിനുകളും O2C വരുമാന വളർയ്ക്കു സഹായകമായി. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും ഞങ്ങളുടെ ഉപഭോക്തൃ, ഡിജിറ്റൽ ബിസിനസുകളിലാണ് രാജ്യത്തിന്റെ അതിജീവനമെന്നു തെളിഞ്ഞു."- മുകേഷ് അംബാനി പറഞ്ഞു.
റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകളുടെ അറ്റാദായം 3,48 കോടി രൂപ
“ജിയോയുടെ അതിവേഗ കണക്റ്റിവിറ്റി സേവനങ്ങൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വീട്ടിൽ നിന്ന് ജോലിചെയ്യാനും വീട്ടിൽ നിന്ന് പഠിക്കാനും വീട്ടിൽ നിന്ന് ആരോഗ്യ പരിരക്ഷ നേടാനും പ്രാപ്തമാക്കി. വീടുകളിലേക്ക് അവശ്യവസ്തുക്കളും സേവനങ്ങളും സുരക്ഷിതമായി വിതരണം ചെയ്യുന്നത് റിലയൻസ് റീട്ടെയിൽ ഉറപ്പാക്കി. COVID-19 ഉപജീവനമാർഗത്തെ തടസ്സപ്പെടുത്തിയിരിക്കെ, 75,000 ത്തോളം തൊഴിലുകൾ ഞങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ ചേർത്തു, അതേസമയം ഞങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നു, ” അംബാനി കൂട്ടിച്ചേർത്തു.
“ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസാധാരണമായ വെല്ലുവിളികളാണ്. COVID പ്രതിസന്ധിയെ നേരിടാൻ നമ്മുടെ രാജ്യത്തെയും സമൂഹത്തെയും സഹായിക്കുക എന്നതാണ് ഞങ്ങളുടെ അടിയന്തിര മുൻഗണന. പകർച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ മികച്ച വിഭവങ്ങൾ ഞങ്ങൾ വിന്യസിച്ചിട്ടുണ്ട്, ”അംബാനി പറഞ്ഞു.
“Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.”
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.