Reliance Right Issue | റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ വിൽപന: ആദ്യദിനം മികച്ച പ്രതികരണം

Reliance Right Issue | 28 വർഷത്തിനുശേഷം ഇതാദ്യമായാണ് റിലയൻസ് പൊതുനിക്ഷേപകരിൽനിന്ന് പണം സമാഹരിക്കുന്നത്. അവകാശ ഓഹരി വിൽപനയിലൂടെ 53,125 കോടി രൂപയാണ് റിലയൻസ് സമാഹരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 20, 2020, 4:34 PM IST
Reliance Right Issue | റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ വിൽപന: ആദ്യദിനം മികച്ച പ്രതികരണം
News18 Malayalam
  • Share this:
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരികളുടെ വിൽപനക്ക് തുടക്കമായി. അവകാശ ഓഹരികളിലൂടെ 53,125 കോടി രൂപ സമാഹരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരികൾ 193 രൂപയിൽ വ്യാപാരം നടക്കുകയാണ്. ഇത് സ്റ്റോക്കിന്റെ നിലവിലെ മാർക്കറ്റ് വിലയും റൈറ്റ്സ് ഇഷ്യു വിലയും ചേർന്നുള്ളതിനെക്കാൾ ഏകദേശം 21 രൂപ കൂടുതലാണ്. ഉച്ചക്ക് 1.28ന് റിലയൻസ് ഓഹരികൾ 1429 രൂപയ്ക്കാണ് വിൽപന നടക്കുന്നത്. 1257 രൂപയ്ക്കാണ് ഓഹരി വിൽപനക്ക് വെച്ചത്. ഇപ്പോൾ തന്നെ നിശ്ചയിച്ചതിലും 172 രൂപ കൂടുതൽ നൽകി ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തയാറാണ്.

നേരത്തെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 211.60 രൂപയിലെത്തിയിരുന്നു. പരമാവധി അനുവദനീയമായ വിലയായ 212.60 രൂപയിൽ ഒരു രൂപയുടെ കുറവ് മാത്രം. നേരത്തെ ഇത് 158 രൂപയിലെത്തിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസില്‍ 2.4 കോടി ഓഹരികളുടെ കൈമാറ്റമാണ് നടക്കുന്നത്. ഉമകൾക്ക് അവരുടെ ഓഹരി അവകാശം എക്സ്ചേഞ്ചുകളിൽ പ്രത്യേക വിൻഡോയിൽ ട്രേഡ് ചെയ്യാൻ അനുവദിക്കുന്നു, അവിടെ ഉടമകൾക്ക് അവരുടെ അവകാശം വിൽക്കാനും ഉപേക്ഷിക്കാനും കഴിയും.

ആർ‌ഐ‌എല്ലിന്റെ അവകാശ ഓഹരി വിൽപന ജൂൺ 3 ന് അവസാനിക്കും. മെയ് 14 ന് റിലയന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി എന്ന നിരക്കിലാണ് വിതരണം ചെയ്യുക. മുഖവില 10 രൂപ വീതമുള്ള 42,26,26,894 ഇക്വിറ്റി ഷെയറുകളാണ് വിൽക്കുന്നത്. കമ്പനിയുടെ റൈറ്റ്സ് ഇഷ്യു വാങ്ങുന്നതിന് റിലയൻസ് ഇൻഡസ്ട്രീസ് ഷെയർഹോൾഡർമാർക്ക് 25 ശതമാനം മാത്രമേ നൽകേണ്ടതുള്ളൂ, ബാക്കി തുക അടുത്ത വർഷം മെയ്, നവംബർ മാസങ്ങളിൽ രണ്ട് തവണകളായി നൽകേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു.

TRENDING:APP for Alcohol : 'ബെവ്​ ക്യൂ' വരും; എല്ലാ ശരിയാകും [NEWS]കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിംഗ് നോര്‍ക്ക വെബ്സൈറ്റിൽ [NEWS]'മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?'; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ‌ [NEWS]

ഓരോ ഷെയറിനും 1257 രൂപ നിരക്കിൽ, വാങ്ങുന്നവർ ഇപ്പോൾ 314.25 രൂപ നൽകേണ്ടിവരും, ഇത് മൊത്തം തുകയുടെ 25 ശതമാനമാണ്. അടുത്ത വർഷം മെയ്, നവംബർ മാസങ്ങളിൽ രണ്ട് തവണയായി ബാക്കി തുക അടയ്ക്കണം. 2021 മെയ് മാസത്തിൽ റിലയൻസ് മറ്റൊരു 25 ശതമാനവും 2021 നവംബറിൽ 50 ശതമാനം അല്ലെങ്കിൽ 628.5 രൂപയും വാങ്ങും.

മൂന്ന് പതിറ്റാണ്ടിനുള്ളിൽ റിലയൻസ് നടത്തുന്ന ആദ്യത്തേതാണ് നിർദ്ദിഷ്ട അവകാശ ഓഹരി വിൽപനയാണിത്. സാധാരണഗതിയിൽ, കമ്പനികൾക്ക് പണം ആവശ്യമുള്ളപ്പോൾ അത് സ്വരൂപിക്കുന്നതിനാണ് അവകാശ ഓഹരി നൽകുന്നത്. ഇതിൽ കമ്പനികൾ ഓഹരി ഉടമകൾക്ക് നിലവിലെ ട്രേഡിംഗ് വിലയ്ക്ക് കിഴിവിൽ പുതിയ ഓഹരികൾ വാങ്ങാനുള്ള അവകാശം നൽകുന്നു

എന്നാൽ റിലയൻസിനെ സംബന്ധിച്ചിടത്തോളം, ധനസമാഹരണത്തിനായല്ല ഇപ്പോൾ അവകാശ ഓഹരികൾ വിൽക്കുന്നത്. ഓഹരി ഉടമകൾക്ക് പ്രതിഫലം നൽകാനും ഗ്രൂപ്പിലെ കടം കുറയ്ക്കാനും റിലയൻസ് വളർച്ചയിൽ പ്രമോട്ടർമാരുടെ വിശ്വാസം ഉറപ്പിക്കാനുമുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്.

Disclaimer: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഭാഗമാണ് news18.com

First published: May 20, 2020, 4:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading