നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Reliance | അബുദാബി കെമിക്കൽ കമ്പനിയുമായി രണ്ട് ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

    Reliance | അബുദാബി കെമിക്കൽ കമ്പനിയുമായി രണ്ട് ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

    റുവൈസിലെ ടാസിസ് (TA'ZIZ) വ്യാവസായിക കെമിക്കൽ സോണിൽ ലോക നിലവാരത്തിലുള്ള കെമിക്കൽ പ്രൊഡക്ഷൻ പങ്കാളിത്തമായ TA'ZIZ EDC & PVC തുടങ്ങുന്നതിനാണ് പദ്ധതി

    reliance industries

    reliance industries

    • Share this:
      റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (Reliance Industries Limited (RIL)) അബുദാബി കെമിക്കൽസ് ഡെറിവേറ്റീവ്സ് കമ്പനിയായ ആർ‌എസ്‌സി (RSC)യുമായി സഹകരിച്ച് റുവൈസിലെ ടാസിസ് (TA'ZIZ) വ്യാവസായിക കെമിക്കൽ സോണിൽ ലോക നിലവാരത്തിലുള്ള കെമിക്കൽ പ്രൊഡക്ഷൻ പങ്കാളിത്തമായ TA'ZIZ EDC & PVC തുടങ്ങുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംയുക്ത സംരംഭത്തിന് 2 ബില്യൺ ഡോളറിലധികം നിക്ഷേപമുണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.

      മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ റിലയൻസിന്റെ ആദ്യ നിക്ഷേപമാണിത്, യുഎഇയിൽ ഈ രാസവസ്തുക്കളുടെ ആദ്യ ഉൽപ്പാദനം കൂടിയാണിത്. പുതിയ സംയുക്ത സംരംഭം ക്ലോർ-ആൽക്കലി, എഥിലീൻ ഡൈക്ലോറൈഡ് (ഇഡിസി), പോളി വിനൈൽ ക്ലോറൈഡ് (പിവിസി) എന്നിവ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും.

      ടാസിസ് ഇൻഡസ്ട്രിയൽ കെമിക്കൽസ് സോൺ അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) എഡിക്യുവും ചേർന്നുള്ള ഒരു സംയുക്ത സംരംഭമാണ്, കൂടാതെ പദ്ധതി ADNOC, റിലയൻസിന്റെ ദീർഘകാല തന്ത്രപരമായ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. സംയുക്ത സംരംഭത്തിന്റെ നിബന്ധനകൾ നിയന്ത്രണ അനുമതികൾക്ക് വിധേയമാണ്.

      Also Read- Mukesh Ambani| 'ഡിജിറ്റൽ സമൂഹത്തെ നയിക്കാനും ആഗോളതലത്തിൽ നേതൃത്വം വഹിക്കാനും ഇന്ത്യക്ക് കഴിയും': മുകേഷ് അംബാനി

      രാസപദാർത്ഥങ്ങളുടെ ആഗോള കേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടാസിസ് ഇൻഡസ്ട്രിയൽ കെമിക്കൽസ് സോണിൽ യുഎഇയിലെ വിനൈൽ ശൃംഖലയിലെ ആദ്യ പദ്ധതികൾ സ്ഥാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

      പിവിസിയുടെ വളർച്ചയെ മുന്നോട്ട് നയിക്കാനുള്ള ഇന്ത്യയുടെ ആവശ്യകതയും യുഎഇയിൽ സമൃദ്ധമായി ലഭ്യമായ ഫീഡ്‌സ്റ്റോക്കിൽ നിന്നുള്ള മൂല്യവും രണ്ട് കമ്പനികൾക്കും വിജയകരമായ പങ്കാളിത്തം നൽകുന്നു. പൗരന്മാരുടെ ജീവിതം സമ്പന്നമാക്കുന്നതിനുള്ള പരസ്പര സഹകരണം വളരെ പ്രധാനമാണ്.''

      Also Read- Mukesh Ambani| 'ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ സമത്വ സമൂഹത്തിന് അത്യന്താപേക്ഷിതം': മുകേഷ് അംബാനി

      യുഎഇയിൽ ആദ്യമായി നിർണായക വ്യാവസായിക അസംസ്കൃത വസ്തുക്കൾ നിർമ്മിക്കുന്ന ഈ പുതിയ സംയുക്ത സംരംഭത്തിൽ റിലയൻസ് ഇൻഡസ്ട്രീസുമായി പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് യുഎഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു. അടുത്ത 50 വർഷത്തിനുള്ളിൽ വ്യാവസായിക മേഖല യഥാർത്ഥ ചലനാത്മക സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

      Disclaimer: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
      Published by:Rajesh V
      First published:
      )}