മുംബൈ: ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയുടെ 1.16 ശതമാനം ഓഹരികളിൽ നിക്ഷേപം നടത്തി അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി നടത്തിയിരിക്കുന്നത്. ഏഴ് ആഴ്ചയ്ക്കുള്ളിൽ ജിയോ പ്ലാറ്റ്‌ഫോമിലെ എട്ടാമത്തെ നിക്ഷേപമാണിത്. ഈ നിക്ഷേപത്തിലൂടെ ജിയോയ്ക്ക് ലഭിക്കുന്നത് 97,885.65 കോടി രൂപയാണ്.
ഇതോടെ അബുദാബി ഇൻവെസ്റ്റ്മെന്‍റ അതോറിറ്റിക്കുപുറമെ ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്ത ഇക്വിറ്റി പാർട്ണർമാർ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല എന്നിവയാണ് ജിയോയിൽ നിക്ഷേപം നടത്തിയ മറ്റ് പ്രമുഖർ.
ജിയോയിലെ സമീപകാല സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങൾക്ക് സമാനമായ മൂല്യത്തിലാണ് എഡിഎയുടെ നിക്ഷേപം - ഇക്വിറ്റി മൂല്യനിർണ്ണയം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യനിർണ്ണയം 5.16 ലക്ഷം കോടി രൂപയുമാണ്.
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]ജിയോ പ്ലാറ്റ്‌ഫോമുകളിലെ സമീപകാല നിക്ഷേപം ഇവയാണ്ഫെയ്സ്ബുക്ക്- 43,573.62 കോടി രൂപ (9.99% ഓഹരി)
സിൽവർ ലേക് പാർട്ണർമാർ- 5,655.75 കോടി രൂപ (1.15%)
വിസ്റ്റ ഇക്വിറ്റി പാർട്ണർമാർ- 11,367 കോടി രൂപ (2.32%)
ജനറൽ അറ്റ്ലാന്റിക്- 6,598.38 കോടി രൂപ (1.34%)
കെകെആർ- 11,367 കോടി (2.32%), മുബടാല, 9,093.60 കോടി രൂപ
സിൽവർ ലേക്ക് പങ്കാളികൾ (അധിക നിക്ഷേപം-1.85%), 4,546.80 കോടി രൂപ (0.93%)
അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, 5,683.50 കോടി ഡോളർ (1.16%).
മൊത്തം നിക്ഷേപം- 97,885.65 കോടി രൂപ (21.06%).
അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി 1976 മുതൽ അബുദാബി സർക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്നു, 24ൽ അധികം അസറ്റ് ക്ലാസുകളിലും ഉപവിഭാഗങ്ങളിലും വൈവിധ്യവൽക്കരിക്കപ്പെട്ടിരിക്കുന്നതാണ് അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.