HOME » NEWS » Money » RELIANCE JIO FACEBOOK DEAL MUKESH AMBANI WELCOMES FACEBOOK AS LONG TERM PARTNER NEW EDIT 3

Reliance Jio-Facebook Mega deal | ജിയോയുടെ ദീർഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നു: മുകേഷ് അംബാനി

Reliance Jio-Facebook Mega deal | ജിയോയും ഫേസ്ബുക്കും തമ്മിലുള്ള കൂടിച്ചേരൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ മിഷന്‍റെ അതിന്റെ രണ്ട് ലക്ഷ്യങ്ങളായ ‘ഈസ് ഓഫ് ലിവിംഗ്’, ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്നിവ സാക്ഷാത്കരിക്കാൻ സഹായിക്കും

News18 Malayalam | news18-malayalam
Updated: April 22, 2020, 3:15 PM IST
Reliance Jio-Facebook Mega deal | ജിയോയുടെ ദീർഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നു: മുകേഷ് അംബാനി
mukesh-ambani
  • Share this:
Reliance Jio-Facebook Mega deal | റിലയൻസ് ജിയോയുടെ ദീർഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. 2016 ൽ റിലയൻസ് ജിയോ ആരംഭിച്ചപ്പോൾ, ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച അതിലൂടെ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം മെച്ചപ്പെടുത്തുക, ലോകത്തെ പ്രമുഖ ഡിജിറ്റൽ സമൂഹമായി ഇന്ത്യയെ മുന്നോട്ട് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്.

'എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നതിലും മാറ്റം വരുത്തുന്നത് തുടരുന്നതിനും ഞങ്ങളുടെ ദീർഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതിനുള്ള അവസരം ലഭിച്ചതിൽ റിലയൻസ് കുടുംബം വിനീതരാണ്'- മുകേഷ് അംബാനി പറഞ്ഞു.

BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]




ഫേസ്ബുക്കും ജിയോയും ചേർന്ന് ഇന്ത്യയെ ഒരു വലിയ ഡിജിറ്റൽ സമൂഹമാക്കി മാറ്റുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയൊക്കെ ഇന്ത്യക്കാർക്ക് സുപരിചതമാണ്.  ജിയോയും ഫേസ്ബുക്കും ചേരുമ്പോഴുള്ള കരുത്ത് ഡിജിറ്റൽ മേഖലയ്ക്ക് ഊർജ്ജമേകും.




ജിയോയും ഫേസ്ബുക്കും തമ്മിലുള്ള കൂടിച്ചേരൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ മിഷന്‍റെ അതിന്റെ രണ്ട് ലക്ഷ്യങ്ങളായ ‘ഈസ് ഓഫ് ലിവിംഗ്’, ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്നിവ സാക്ഷാത്കരിക്കാൻ സഹായിക്കും. കൊറോണാനന്തര കാലഘട്ടത്തിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക നില വീണ്ടെടുക്കുകയും പുനരുജ്ജീവനം സാധ്യമാകുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജിയോ-ഫേസ്ബുക്ക് പങ്കാളിത്തം തീർച്ചയായും ഈ പരിവർത്തനത്തിന് ഒരു പ്രധാന സംഭാവന നൽകും. ”- മുകേഷ് അംബാനി പറഞ്ഞു.

Disclaimers: Reliance Industries Ltd., which also owns Jio, is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.
Youtube Video
Published by: Anuraj GR
First published: April 22, 2020, 8:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories