നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Reliance Jio Q2: ലാഭം 3528 കോടി രൂപ; വരുമാനം 18,735 കോടി രൂപ; ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 143.6 രൂപ വരുമാനം

    Reliance Jio Q2: ലാഭം 3528 കോടി രൂപ; വരുമാനം 18,735 കോടി രൂപ; ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 143.6 രൂപ വരുമാനം

    ജിയോക്ക് സെപ്റ്റംബർ പാദത്തിൽ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) പ്രതിമാസം 143.6 രൂപയായി. ജൂൺ മാസത്തിൽ അവസാനിച്ച പാദത്തിൽ 138.40 രൂപയായിരുന്നു ഇത്.

    Reliance Jio Infocomm

    Reliance Jio Infocomm

    • Share this:
      മുംബൈ: ജിയോ പ്ലാറ്റ്ഫോമുകളുടെ (Jio Platforms) സബ്സിഡിയറി കമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോം (Reliance Jio Infocomm), 2021 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ (Q2FY22) 3528 കോടി രൂപയുടെ അറ്റാദായം നേടി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ യൂണിറ്റാണ് ജിയോ പ്ലാറ്റ്ഫോമുകൾ. 2021 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ കമ്പനി 3501 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്തം വരുമാനം 4 ശതമാനം ഉയർന്ന് 17,994 കോടി രൂപയിൽ നിന്ന് 18,735 കോടി രൂപയായി.

      പലിശ, മൂല്യത്തകർച്ച, വായ്പാത്തുക (ഇബിഐടിഡിഎ) എന്നിവയ്‌ക്ക് മുമ്പുള്ള മാർജിൻ 8617 രൂപയിൽ നിന്ന് 8,989 കോടി രൂപയായി. 47.9 ശതമാനത്തിൽ നിന്ന് 48 ശതമാനമായാണ് വർധിച്ചത്. ജിയോ സെപ്റ്റംബർ പാദത്തിൽ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) പ്രതിമാസം 143.6 രൂപയായി. ജൂൺ മാസത്തിൽ അവസാനിച്ച പാദത്തിൽ 138.40 രൂപയായിരുന്നു ഇത്.

      ഈ പാദത്തിൽ മൊത്തം ഡാറ്റാ ട്രാഫിക് 23.0 ബില്ല്യൺ ജിബി ആയിരുന്നു. 50.9 ശതമാനം വളർച്ചയാണുണ്ടായത്. 2021 സെപ്റ്റംബർ 30 വരെ അതിന്റെ മൊത്തം ഉപഭോക്തൃ അടിത്തറ 429.5 ദശലക്ഷമായി. 23.8 ദശലക്ഷം ഉപഭോക്താക്കളെയാണ് പുതുതായി കൂട്ടിച്ചേർത്തത്. ഒരു ഉപയോക്താവിന്റെ പ്രതിമാസം ശരാശരി ഡാറ്റയും വോയ്‌സ് ഉപഭോഗവും യഥാക്രമം 17.6 GB, 840 മിനിറ്റായി വർധിച്ചു. നെറ്റ്‌വർക്കിൽ ഉപഭോക്തൃ ഇടപെടൽ ഗണ്യമായി വർദ്ധിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

      Also Read- RIL Q2 ഫലം: റിലയൻസ് ഇൻഡസ്ട്രീസ് ലാഭം 46% വർധിച്ച് 15,479 കോടിരൂപയായി; വരുമാനം 50% വർധിച്ച് 1.74 ലക്ഷം കോടിരൂപയായി

      ദീപാവലി ഉത്സവ സീസണിൽ ജിയോഫോൺ നെക്സ്റ്റ് കൂടുതൽ വ്യാപകമായി ലഭ്യമാക്കുന്നതിന് ജിയോയും ഗൂഗിളും ഒരുമിച്ച് പ്രവർത്തിക്കുകയാണ് കമ്പനി വ്യക്തമാക്കി.

      ജിയോ ഫൈബർ

      ഓരോ മാസവും ഉപഭോക്തൃ കണക്റ്റുകളിൽ തുടർച്ചയായ വളർച്ചയാണ് ജിയോ ഫൈബറിനുണ്ടാകുന്നത്. 4 ദശലക്ഷത്തിലധികം കണക്ഷനുകൾ ജിയോ ഫൈബറിന് ഉണ്ടെന്ന് കമ്പനി പറഞ്ഞു. ജിയോയുടെ ഒപ്റ്റിക്കൽ-ഫൈബർ നെറ്റ്‌വർക്ക് കണക്ഷൻ ഇപ്പോൾ 16 ദശലക്ഷത്തിന് പുറത്തുണ്ട്. നല്ല നിലവാരമുള്ള ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കുള്ള ശക്തമായ ആവശ്യം പരിഹരിക്കാൻ ഇത് സഹായിക്കും.

      ജിയോ 5G

      ആഗോളതലത്തിലെ തന്നെ ഉന്നതരുമായി താരതമ്യപ്പെടുത്താവുന്ന മത്സര സ്ഥാനവും കാര്യപ്രാപ്തിയും കഴിവുകളുമായി ജിയോ 5 ജി ഫീൽഡ് ട്രയലുകൾ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചു. ജിയോ 5 ജി ഉപയോഗം സജീവമായി പരീക്ഷിക്കുകയും 5 ജി സേവനങ്ങൾ നൽകുന്നതിന് ആഗോള സിസ്റ്റം സംയോജകരുമായും സാസ് (SaaS) ദാതാക്കളുമായും കൈകോർക്കുകയുമാണ്. ഫീൽഡ് ട്രയലുകളിൽ ജിയോ 5 ജി ഒരു ഉപഭോക്താവിന് 1.5 ജിബിപിഎസ് വേഗത കൈവരിച്ചുവെന്നും കമ്പനി ചൂണ്ടിക്കാട്ടി.

      Disclaimer: News18 Malayalam is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.
      Published by:Rajesh V
      First published:
      )}