• HOME
  • »
  • NEWS
  • »
  • money
  • »
  • Calendar Month Validity | ഒരു മാസം മുഴുവനും വാലിഡിറ്റി; 259 രൂപയുടെ പുതിയ പ്രീപെയ‍്‍ഡ് പ്ലാനുമായി Reliance Jio; വിശദാംശങ്ങൾ

Calendar Month Validity | ഒരു മാസം മുഴുവനും വാലിഡിറ്റി; 259 രൂപയുടെ പുതിയ പ്രീപെയ‍്‍ഡ് പ്ലാനുമായി Reliance Jio; വിശദാംശങ്ങൾ

നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും ഓൺലൈനായും ഓഫ‍്‍ലൈനായും ഈ സൗകര്യം ലഭിക്കും

Reliance Jio

Reliance Jio

  • Share this:
    ഒരു മാസം വാലിഡിറ്റിയുള്ള (Calendar Month Validity), ആക‍ർഷകമായ, 259 രൂപയുടെ പുതിയ പ്രീപെയ‍്‍ഡ് പ്ലാനുമായി (Prepaid Plan) റിലയൻസ് ജിയോ (Reliance Jio) രംഗത്ത്. മറ്റുള്ള പ്ലാനുകളിൽ നിന്ന് തീ‍ർത്തും വ്യത്യസ്തമായി ഈ പ്ലാൻ ഒരു കലണ്ടർ മാസത്തേക്ക് മുഴുവനായി ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഒരു കലണ്ട‍ർ മാസം മുഴുവൻ ലഭിക്കുന്നതിനാൽ ഫലത്തിൽ ഇത് പോസ്റ്റ്‍‍പെയ‍്‍ഡ് പ്ലാനിൻെറ ഗുണം ചെയ്യും. 24 ദിവസവും 28 ദിവസവും വാലിഡിറ്റിയുള്ള പ്ലാനുകളാണ് മറ്റ് കമ്പനികൾ നൽകുന്നത്. ജിയോയ്ക്കും (Jio) നിലവിൽ ഒരു മാസം നിലനിൽക്കുന്ന മറ്റ് പ്ലാനുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

    എന്നാണോ റീചാ‍ർജ് ചെയ്യുന്നത് പിറ്റേമാസം അതേ ദിവസം മാത്രമേ പ്ലാനിൻെറ വാലിഡിറ്റി അവസാനിക്കുകയുള്ളൂ. അതായത് മാ‍ർച്ച് 5നാണ് റീചാ‍ർജ് ചെയ്യുന്നതെങ്കിൽ ഏപ്രിൽ 5നായിരിക്കും പ്ലാനിൻെറ വാലിഡിറ്റി അവസാനിക്കുക. കാലാവധി തീരുന്നതിന് മുമ്പ് തന്നെ അഡ്വാൻസായി റീചാ‍ർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ജിയോയുടെ മറ്റ് പ്രീപെയ‍്‍ഡ് പ്ലാനുകൾക്കും ഈ സൗകര്യമുണ്ട്. നേരത്തെ റീചാ‍ർജ് ചെയ്ത് വെച്ചാൽ നിലവിലുള്ള പ്ലാൻ അവസാനിക്കുമ്പോൾ ഓട്ടാമാറ്റിക്കായി പ്ലാൻ ആക്ടിവേറ്റ് ചെയ്യപ്പെടും.

    259 രൂപയുടെ പ്രീപെയ‍്‍ഡ് പ്ലാൻ പ്രകാരം ദിവസവും 1.5 ജിബി ഇൻറ‍ർനെറ്റ് ഡാറ്റയാണ് ലഭിക്കുക. ഇതിന് ശേഷം 64Kbps സ്പീഡിലാണ് ഡാറ്റ ലഭിക്കുക. എല്ലാ വോയ‍്‍സ‍്‍ കോളുകളും ദിവസവും 100 വീതം എസ‍്‍എംഎസും സൗജന്യമായിരിക്കും. ഇത് കൂടാതെ കോംപ്ലിമെൻററിയായി ജിയോ ആപ്പുകളുടെ സബ‍്‍സ‍്‍ക്രിപ്ഷനും ലഭിക്കും. ജിയോ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് പ്രീപെയ‍്‍ഡ് പ്ലാൻ ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും ഓൺലൈനായും ഓഫ‍്‍ലൈനായും ഈ സൗകര്യം ലഭിക്കും.

    ഇത് കൂടാതെ ക്രിക്കറ്റ് ആരാധക‍ർക്കായി ഈ ഐപിഎൽ സീസണിൽ ആകർഷകമായ പ്ലാനുകളും റിലയൻസ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 555 രൂപയുടെ പ്രീപെയ‍്‍ഡ് പ്ലാനിൽ ദിവസവും 1 ജിബി വീതം ഇൻറർനെറ്റ് ഡാറ്റ ലഭിക്കും. 55 ദിവസമാണ് ഈ പ്ലാനിൻെറ കാലാവധി. ഇത് കൂടാതെ ഒരു വ‍ർഷത്തേക്ക് ഡിസ‍്‍നി പ്ലസ് ഹോട്ട്സ്റ്റാ‍ർ സബ‍്‍സ‍്‍ക്രിപ്‍ഷൻ സൗജന്യമായി ലഭിക്കുമെന്നതാണ് പ്ലാനിൻെറ ഏറ്റവും പ്രധാന സവിശേഷത. ഡിസ‍്‍നി പ്ലസ് ഹോട്ട് സ്റ്റാ‍റിലാണ് ഐപിഎൽ മത്സരങ്ങൾ ലൈവായി ലഭിക്കുക.

    499 രൂപയുടെ മറ്റൊരു പ്രീപെയ‍്‍ഡ് പ്ലാനിൽ ദിവസവും 2 ജിബി വരെ ഇൻറർനെറ്റ് ഡാറ്റ ലഭിക്കും. ഒരു വർഷത്തേക്ക് ഡിസ‍്‍നി പ്ലസ് ഹോട്ട്സ്റ്റാ‍ർ മൊബൈൽ സബ‍്‍സ‍്‍ക്രിപ്‍ഷനും ലഭിക്കും. 799 രൂപയുടെയും 1066 രൂപയുടെയും 3119 രൂപയുടെയും പ്രീപെയ‍്‍ഡ് പ്ലാനുകളിൽ ദിവസവും 2 ജിബി ഇൻറ‍ർനെറ്റ് ഡാറ്റയും ഒരു വർഷത്തേക്ക് ഡിസ‍്‍നി പ്ലസ് ഹോട്ട്സ്റ്റാ‍ർ സബ‍്‍സ‍്‍ക്രിപ്‍ഷനും ലഭിക്കും. പ്ലാനിൻെറ തുകയനുസരിച്ച് ഓരോന്നിൻെറയും കാലാവധി വ്യത്യസ്തമായിരിക്കും. ഐപിഎൽ 2022 സീസണിന് ഇതിനോടകം തന്നെ തുടക്കമായിട്ടുണ്ട്. ക്രിക്കറ്റ് ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന പ്ലാനുമായാണ് റിലയൻസ് ജിയോ എത്തിയിരിക്കുന്നത്.
    Published by:user_57
    First published: