HOME /NEWS /Money / Reliance Jio Q4 | റിലയൻസ് ജിയോ നാലാംപാദ ഫലം പുറത്ത്; മൊത്ത ലാഭത്തിൽ 13 ശതമാനം വർദ്ധന

Reliance Jio Q4 | റിലയൻസ് ജിയോ നാലാംപാദ ഫലം പുറത്ത്; മൊത്ത ലാഭത്തിൽ 13 ശതമാനം വർദ്ധന

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 20,901 കോടി രൂപയിൽ നിന്ന് 12 ശതമാനം വർധിച്ച് 23,398 കോടി രൂപയായെന്ന് റിലയൻസ് ജിയോ അറിയിച്ചു

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 20,901 കോടി രൂപയിൽ നിന്ന് 12 ശതമാനം വർധിച്ച് 23,398 കോടി രൂപയായെന്ന് റിലയൻസ് ജിയോ അറിയിച്ചു

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 20,901 കോടി രൂപയിൽ നിന്ന് 12 ശതമാനം വർധിച്ച് 23,398 കോടി രൂപയായെന്ന് റിലയൻസ് ജിയോ അറിയിച്ചു

  • Share this:

    റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം ഉപസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോമിന്‍റെ 2022-2023 സാമ്പത്തിക വർഷത്തിലെ നാലാംപാദത്തിൽ മൊത്ത ലാഭം 13 ശതമാനം ഉയർന്നു. 2023 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 4,716 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം ഉയർന്നു. 2022 ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 4,638 കോടി രൂപയായിരുന്നു.

    പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 20,901 കോടി രൂപയിൽ നിന്ന് 12 ശതമാനം വർധിച്ച് 23,398 കോടി രൂപയായെന്ന് റിലയൻസ് ജിയോ അറിയിച്ചു. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 22,998 കോടി രൂപയായിരുന്നു വരുമാനം.

    കമ്പനിയുടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 12,210 കോടി രൂപയിലെത്തി.

    ഇബിഐടിഡിഎ മാർജിൻ മുമ്പത്തെ 52.5 ശതമാനത്തിൽ നിന്ന് 52.2 ശതമാനമായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇബിഐടിഡിഎ 10,554 കോടി രൂപയായിരുന്നു.

    2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 439.3 ദശലക്ഷമായി ഉയർന്നു. 29 ദശലക്ഷമാണ് വർധന

    5G വ്യവസായത്തിന്റെ BTS (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ) വിന്യാസത്തിന്റെ 80 ശതമാനം ഓഹരി ഇപ്പോൾ കൈവശംവെച്ചിരിക്കുന്നത് ജിയോയാണ്. 2023 ഡിസംബറിൽ രാജ്യവ്യാപകമായി ജിയോ 5ജി കണക്ടിവിറ്റി ഉറപ്പാക്കിയിരുന്നു. ഇപ്പോൾ 2,300-ലധികം നഗരങ്ങളിൽ/പട്ടണങ്ങളിൽ 5ജി ലഭ്യമാണ്.

    നിരാകരണം: Network18, TV18 – News18.com എന്നിവ റിലയൻസ് ഇൻഡസ്ട്രീസ് ഏക ഗുണഭോക്താവായ സ്വതന്ത്ര മീഡിയ ട്രസ്റ്റാണ് നിയന്ത്രിക്കുന്നത്.

    First published:

    Tags: Jio 5G, Reliance, Reliance Jio