ടെലികോം സേവന ദാതാക്കളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI)ക്കെതിരെ ടെലികോം മേഖലയിലെ വമ്പൻ കമ്പനിയായ റിലയൻസ് ജിയോ കേന്ദ്ര സർക്കാരിന് കത്തയച്ചു. COAI പറയുന്നതുപോലെ ടെലികോം മേഖലയിൽ പ്രതിസന്ധിയില്ലെന്ന് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ പറയുന്നു. സർക്കാർ സഹായം ആവശ്യപ്പെട്ടാണ് COAI സർക്കാരിന് കത്തയച്ചത്. എന്നാൽ ഈ കത്ത് തങ്ങളുടെ അറിവില്ലാതെയാണ് അയച്ചതെന്നും ജിയോ വ്യക്തമാക്കി. സർക്കാർ സഹായമില്ലെങ്കിൽ ടെലികോം മേഖല തകർന്നുപോകുമെന്ന COAI വാദം ജിയോ തള്ളുകയും ചെയ്തു.
ടെലികോം മേഖല നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) സർക്കാരിന് നൽകിയ കത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തിയില്ലെന്നും ജിയോ കുറ്റപ്പെടുത്തി. ഈ മേഖലയിൽ പ്രതിനസന്ധി നിലനില്‍ക്കുന്നില്ലെന്നും സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ് മാത്യുവിന് അയച്ച കത്തിൽ ജിയോ ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടുകമ്പനികൾക്കൊപ്പമാണ് സിഒഎഐ നിന്നതെന്നും ജിയോ ആരോപിക്കുന്നു. രണ്ട് പ്രമുഖ കമ്പനികളുടെ മുഖപത്രമായി സംഘടന മാറി. രണ്ട് കമ്പനികളുടെ പരാജയം ഈ മേഖലലെ സ്വാധീനിച്ചിട്ടില്ലെന്നും ജിയോ വ്യക്തമാക്കി. ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ടോ സർക്കാരിന്റെ എന്തെങ്കിലും നടപടിക്രമങ്ങളെയോ ഇത് യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. സിഒഎഐ തെറ്റായ വിവരങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയതെന്നും ജിയോ ആരോപിക്കുന്നു. തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ ധൃതിപിടിച്ച് അർധരാത്രി തന്നെ കത്ത് സർക്കാരിന് നല്‍കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിന്റെ പൂർണരൂപം
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.