സംസ്ഥാനത്ത് സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നു; റിലയൻസ് ജിയോയും കെ.എസ്.ഐ.ഡി.സിയും ധാരണാപത്രം ഒപ്പിട്ടു

കേരളത്തിലുടനീളം 33 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും കെ.എസ്.ഐ.ഡി.സിയും തമ്മിൽ ധാരണയായത്.

News18 Malayalam | news18-malayalam
Updated: March 5, 2020, 5:47 PM IST
സംസ്ഥാനത്ത് സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നു; റിലയൻസ് ജിയോയും കെ.എസ്.ഐ.ഡി.സിയും ധാരണാപത്രം ഒപ്പിട്ടു
റിലയൻസ് ജിയോയുടെ കേരള മേധാവി കെ സി നരേന്ദ്രനും കെ.എസ്ഐ.ഡി.സി എംഡി. ജി രാജമണിക്യവും ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.എം മണി എന്നിവർ സമീപം
  • Share this:
തിരുവനന്തപുരം: കേരളത്തിലുടനീളം 33 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും കെ.എസ്.ഐ.ഡി.സിയും തമ്മിൽ ധാരണയായി. ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ റിലയൻസ് ജിയോയുടെ കേരള മേധാവി കെ സി നരേന്ദ്രനും കെ.എസ്ഐ.ഡി.സി എംഡി. ജി രാജമണിക്യവും ഒപ്പുവച്ചു.

റിലയൻസ് ജിയോയുടെ കേരള മേധാവി കെ സി നരേന്ദ്രനും കെ.എസ്ഐ.ഡി.സി എംഡി. ജി രാജമണിക്യവും ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.എം മണി എന്നിവർ സമീപം.


മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി മന്ത്രി, എം എം മണി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ ഐ.എ.എസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.ധാരണാപത്രം പ്രകാരം ജിയോ 33മെഗാവാട്ട് സൗരാർജ്ജം ഉൽ‌പാദിപ്പിക്കുന്നതിനായി കേരളത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനായി 300 കോടി രൂപ നിക്ഷേപിക്കും.
ഈ വർഷം ജനുവരിയിൽ കൊച്ചിയിൽ നടന്ന അസെൻഡ് കേരളം 2020 – ആഗോള നിക്ഷേപകരുടെ യോഗത്തിലാണ് ഈ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.

 
First published: March 5, 2020, 5:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading