• HOME
 • »
 • NEWS
 • »
 • money
 • »
 • Jio | 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്‌തിപ്പെടുത്തി റിലയൻസ് ജിയോ; സംസ്ഥാനത്ത് 14000ൽ അധികം സൈറ്റുകൾ

Jio | 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്‌തിപ്പെടുത്തി റിലയൻസ് ജിയോ; സംസ്ഥാനത്ത് 14000ൽ അധികം സൈറ്റുകൾ

ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, ബുദ്ധിമുട്ടുള്ള വിദൂര ഭൂപ്രദേശങ്ങളെയും ആദിവാസി ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിലും ജിയോ വിജയിച്ചു

Reliance_jio

Reliance_jio

 • Last Updated :
 • Share this:
  കൊച്ചി: ചെറിയ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും 4ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ റിലയൻസ് ജിയോ (Reliance Jio) 2021 തുടകത്തിൽ 4ജി നെറ്റ്‌വർക്ക് (4G Network) 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2021 അവസാനിക്കുമ്പോൾ ജിയോ ഈ പ്രതിബദ്ധത നിറവേറ്റി സംസ്ഥാനത്തിലുടനീളം 14000-ത്തിലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക് സേവനദാതാവായിരിക്കുകയാണ്.

  ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. 2020 ഏപ്രിൽ മുതൽ ഡാറ്റായുടെ ഉപഭോഗം 40 ശതമാനമാണ് കൂടിയത്.

  ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, ബുദ്ധിമുട്ടുള്ള വിദൂര ഭൂപ്രദേശങ്ങളെയും ആദിവാസി ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിലും ജിയോ വിജയിച്ചു. ഇതിൽ പൊതുജനങ്ങളുടെ അഭ്യർത്ഥന അനുസരിച്ചു കമ്പനി ഏകദേശം 31 ടവറുകളാണ് 2021ൽ സ്ഥാപിച്ചത്.

  കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത COVID മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി; ഓൺലൈൻ വിദ്യാഭ്യാസം; ഒടിടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർദ്ധിച്ച ഉപയോഗവും ഡാറ്റക്കുള്ള ഡിമാൻഡും ഉപയോഗവും വർദ്ധിപ്പിക്കാൻ കാരണമായി.

  'ചീഫ് മീം ഓഫീസറെ' നിയമിക്കാനൊരുങ്ങി കമ്പനി; ഇന്റർനെറ്റിൽ അപേക്ഷകരുടെ തിരക്ക്

  വ്യത്യസ്തമായ 30 ലധികം തസ്തികകളിലേക്ക് ഒരു വെബ്3 റഫറൽ പ്രോഗ്രാം (Web3 Referral Programme) ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈക്ക് (Hike). ചീഫ് മീം ഓഫീസർ (Chief Meme Officer) ആകാനുള്ള ആകർഷകമായ അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

  ഹൈക്ക് പറയുന്നതനുസരിച്ച്, #HikeMemeLord എന്ന പേരിൽ ഒരു മത്സരം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രസ്തുത പോസ്റ്റിനായി ഇതുവരെ ഏകദേശം 130 എൻട്രികളാണ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഗെയിമുകളിൽ കളിക്കാർക്ക് പങ്കെടുക്കാനും തങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് മത്സരിച്ച് വിജയിക്കാനും കഴിയുന്ന റഷ് ഗെയിമിങ് യൂണിവേഴ്‌സ് (RGU) എന്ന മൊബൈൽ ഗെയ്മിങ് പ്ലാറ്റ്‌ഫോംനിർമ്മിക്കാനുള്ള ഹൈക്കിന്റെ തന്ത്രപരമായ പദ്ധതികൾക്ക് അനുസൃതമായാണ് പുതിയ നിയമന സംരംഭം പ്രഖ്യാപിച്ചതെന്ന് ഹൈക്ക് പ്രസ്താവനയിൽ പറഞ്ഞു.

  “ബ്ലോക്ക്‌ചെയിനിലൂടെ, ലോകം ഗെയിമിംഗിന്റെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. കളിക്കാർ ഒരു പുതിയ തരം ഗെയിം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറും. അവിടെ അവർ തങ്ങളുടെ സഹായത്തോടെ സൃഷ്ടിക്കപ്പെടുന്ന ശൃംഖലകളുടെ ഉടമകൾ കൂടിയാണ്”, കമ്പനി കൂട്ടിച്ചേർത്തു. വെബ്3യിലൂടെ ലോകത്തിന് പുതിയ സാമ്പത്തിക അവസരങ്ങൾ

  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, റഷ് ബൈ ഹൈക്ക് ആപ്പ് വഴി (Rush by Hike App) gif, ഷോർട്ട് വീഡിയോ അല്ലെങ്കിൽ jpeg ഫോർമാറ്റിൽ ഒരു മീം സൃഷ്ടിക്കാം. അവർ ട്വിറ്റർ അക്കൗണ്ടിൽ അവരുടെ മീം ട്വീറ്റ് ചെയ്യുകയും @team_hike എന്ന് ടാഗ് ചെയ്യുകയും വേണം. കൂടാതെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും അത്പോസ്റ്റ് ചെയ്യുകയും #HikeMemeLord ഉപയോഗിച്ച് @Hikeapp ടാഗ് ചെയ്യുകയും വേണം.

  ഉപയോക്താക്കൾക്ക് ഹൈക്കിന്റെ ഡിസ്‌കോർഡ് സെർവറിൽ ചേരാനും കമ്പനിയുടെ മീം ചാനലിൽ തങ്ങളുടെ മീമുകൾ പങ്കുവെയ്ക്കാനും കഴിയും. കൂടാതെ പരിശോധനയ്ക്കായി ഈ ഫോം വഴിയുംഎൻട്രി സമർപ്പിക്കാം.
  Published by:Anuraj GR
  First published: