• HOME
  • »
  • NEWS
  • »
  • money
  • »
  • Reliance - Faradion Deal | ഫരാഡിയോൺ ലിമിറ്റഡിന്റെ 100% ഓഹരികൾ റിലയൻസ് ന്യൂ എനർജി സോളാർ സ്വന്തമാക്കി

Reliance - Faradion Deal | ഫരാഡിയോൺ ലിമിറ്റഡിന്റെ 100% ഓഹരികൾ റിലയൻസ് ന്യൂ എനർജി സോളാർ സ്വന്തമാക്കി

100 മില്യൺ പൗണ്ടിനാണ് (10 ബില്യൺ രൂപയ്ക്ക് മുകളിൽ) ഏറ്റെടുക്കൽ കരാർ ഒപ്പിട്ടത്

Reliance - Faradion Deal

Reliance - Faradion Deal

  • Last Updated :
  • Share this:
    റിലയൻസ് ഇൻഡസ്ട്രീസിന്റെ ഊർജവിഭാഗമായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് (RNESL) ഫരാഡിയോൺ ലിമിറ്റഡിന്റെ (Faradion Limited) 100% ഓഹരികൾ (Stock) സ്വന്തമാക്കി. 100 മില്യൺ പൗണ്ടിനാണ് (10 ബില്യൺ രൂപയ്ക്ക് മുകളിൽ) ഏറ്റെടുക്കൽ കരാർ ഒപ്പിട്ടത്.

    "കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഫരാഡിയോണിന്റെ 100% ഓഹരികളും ഏറ്റെടുക്കുന്നതിനായി ഫരാഡിയോൺ ലിമിറ്റഡുമായും ഓഹരി ഉടമകളുമായും കരാറിൽ ഏർപ്പെട്ടു. 100 മില്യൺ പൗണ്ടിനാണ് ഓഹരികൾ വാങ്ങിയത്." സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റ‍ഡ് അറിയിച്ചു.

    റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കിയിരിക്കുന്നത്അനുസരിച്ച് 2022 ജനുവരി ആദ്യം ഫാരാഡിയോണിന്റെ 88.92% ഓഹരികൾ റിലയൻസ് ന്യൂ എനർജി സോളാർ ഏറ്റെടുക്കും. ഫാരാഡിയോണിന്റെ ബാക്കിയുള്ള 11.08% ഓഹരികൾ 3 വർഷത്തിനുള്ളിൽ ഏറ്റെടുക്കുമെന്നാണ് റിലയൻസ് അറിയിച്ചിരിക്കുന്നത്.

    2035ഓടെ കാർബൺ ന്യൂട്രൽ ആകാനുള്ള റിലയൻസിന്റെ ലക്ഷ്യത്തിനായാണ് പുതിയ ഏറ്റെടുക്കൽ.ക്ലീൻ എനർജി ബിസിനസ് മേഖലയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനുംകോടീശ്വരനായ മുകേഷ് അംബാനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഫരാഡിയോൺ ഏറ്റെടുത്തിരിക്കുന്നതെന്ന് മണികൺട്രോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.

    ഫാരാഡിയോണിന്റെ അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യയിലെ ജാംനഗറിലുള്ള ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്‌സ് പദ്ധതിയുടെ ഭാഗമായി റിലയൻസ് ഉപയോഗിക്കും. ”ഒരു പുതിയ ഊർജ്ജ വ്യവസ്ഥ സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. ഫരാഡിയോണിലെ നിക്ഷേപം ഇന്ത്യയെ മുൻനിര ബാറ്ററി സാങ്കേതിക വിദ്യകളിൽ മുൻപന്തിയിൽ എത്തിക്കും. ഫരാഡിയോൺ വികസിപ്പിച്ചെടുത്ത സോഡിയം-അയോൺ സാങ്കേതികവിദ്യ ആഗോളതലത്തിൽ തന്നെ മികച്ച ഊർജ്ജ സംഭരണവും ബാറ്ററി സൊല്യൂഷനുമാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഇത് താരതമ്യേന ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുമാണ്” ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി പ്രസ്താവനയിൽ പറഞ്ഞു.

    യുകെയിലെ ഷെഫീൽഡ്, ഓക്‌സ്‌ഫോർഡ് എന്നിവിടങ്ങളിലാണ് ഫരാഡിയോണിന്റെ ആസ്ഥാന കേന്ദ്രങ്ങൾ. സോഡിയം-അയോൺ ബാറ്ററി സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ഉള്ള കമ്പനിയാണ് ഫരാഡിയോൺ.

    ഒക്ടോബറിലും റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡിന് വേണ്ടി ചിലകരാറുകൾ പ്രഖ്യാപിച്ചിരുന്നു. സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാറിന്‍റെ 40 ശതമാനം ഓഹരികൾ റിലയൻസ് സ്വന്തമാക്കിയത് ഒക്ടോബറിലാണ്. ജർമ്മൻ കമ്പനിയായ നെക്‌സ്‌വഫെയിൽ (NexWafe GmbH) 25 മില്യൺ യൂറോ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ ആർ‌എം‌ഇ‌എസ്‌എൽ ജർമ്മൻ കമ്പനിയുടെ മുൻനിര നിക്ഷേപകരായി മാറുകയും ചെയ്തു.

    Summary: Reliance Industries’ clean energy arm, Reliance New Energy Solar Limited (RNESL), has signed definitive agreements to acquire 100% stake in Faradion Limited for 100 million pounds (over 10 billion rupees), the Indian conglomerate said on December 31. The announcement is in line with billionaire Mukesh Ambani’s ambitious plans of investing Rs 75,000 crore over the next three years to build a new clean energy business
    Published by:user_57
    First published: