• HOME
  • »
  • NEWS
  • »
  • money
  • »
  • Reliance-REC Group| യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനിയായ ആർഇസിയെ 5800 കോടി രൂപയ്ക്ക് ഏറ്റെടുത്ത് റിലയൻസ്

Reliance-REC Group| യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനിയായ ആർഇസിയെ 5800 കോടി രൂപയ്ക്ക് ഏറ്റെടുത്ത് റിലയൻസ്

സൗരോർജ മേഖലകളിൽ നൂതന പരീക്ഷണങ്ങൾ നടത്തുന്ന രാജ്യാന്തരതലത്തിൽ തന്നെ മുന്നിലുള്ള കമ്പനിയാണ് ആർഇസി. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളും നിർമിക്കുന്നതിൽ പ്രസിദ്ധമാണ് കമ്പനി.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

  • Share this:
    ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണക്കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തു. 771 മില്യൺ ഡോളറിനാണ് (ഏകദോശം 5800 കോടി രൂപ) നോർവീജിയൻ ആസ്ഥാനമായ കമ്പനിയെ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് (RNESL) ഏറ്റെടുത്തത്. ചൈന നാഷണൽ ബ്ലൂസ്റ്റാറിൽ നിന്നാണ് കമ്പനി റിലയൻസ് ഏറ്റെടുത്തത്.

    സൗരോർജ മേഖലകളിൽ നൂതന പരീക്ഷണങ്ങൾ നടത്തുന്ന രാജ്യാന്തരതലത്തിൽ തന്നെ മുന്നിലുള്ള കമ്പനിയാണ് ആർഇസി. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളും നിർമിക്കുന്നതിൽ പ്രസിദ്ധമാണ് കമ്പനി.

    "റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്, ചൈന നാഷണൽ ബ്ലൂസ്റ്റാർ ഗ്രൂപ്പ് കോ ലിമിറ്റഡിൽ നിന്ന് ആർഇസി സോളാർ കമ്പനിയെ ഏറ്റെടുത്തു. ഏകദേശം 5800 കോടി രൂപയുടേതാണ് ഏറ്റെടുക്കൽ''- റിലയൻസ് ഇൻഡസ്ട്രീസ് പ്രസ്താവനയിൽ പറഞ്ഞു.

    ഏറ്റെടുക്കലിനെക്കുറിച്ച് ആർഐഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറയുന്നത് ഇങ്ങനെ- “ആർഇസിയെ ഏറ്റെടുത്തതിൽ ഞാൻ അതീവ സന്തുഷ്ടനാണ്, കാരണം സൂര്യഭഗവാന്റെ പരിധിയില്ലാത്തതും കാലം മുഴുവൻ നീണ്ടുനിൽക്കുന്നതുമായ ഊർജം ഉപയോഗപ്പെടുത്താൻ ഇതോടെ റിലയൻസിന് കഴിയും."

    ആഗോളതലത്തിൽ ആർഇസിക്ക് 1300 -ലധികം ജീവനക്കാരുണ്ടെന്നും ഇടപാട് വിജയകരമായി പൂർത്തിയാക്കിയ ശേഷം അവർ റിലയൻസ് കുടുംബത്തിലെ അംഗങ്ങളായി മാറുമെന്നും ഹരിതോർജത്തിലേക്കുള്ള മാറ്റത്തിലേക്ക് നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നായ ടീമിന്റെ അവിഭാജ്യ ഘടകമായി അവർ മാറുമെന്നും ആർഐഎൽ പറഞ്ഞു.

    ഹരിത ഊർജമേഖലയിലേക്കുള്ള ചുവടുവെപ്പായി 44-ാമത് വാർഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ ജാംനഗറിൽ 5000 ഏക്കർ വിസ്തൃതിയിൽ സ്ഥാപിക്കുന്ന ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്ലാണ് അതിൽ പ്രധാനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. "ലോകത്തിലെ ഏറ്റവും വലിയ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ നിർമ്മാണ സംവിധാനങ്ങളിൽ ഒന്നായിരിക്കും ഇത്''- അദ്ദേഹം പറഞ്ഞു.

    ഒരു സംയോജിത സോളാർ ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂൾ ഫാക്ടറി, ഒരു നൂതന ഊർജ സംഭരണ ​​ബാറ്ററി ഫാക്ടറി, ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനുള്ള ഒരു ഇലക്ട്രോലൈസർ ഫാക്ടറി, ഒരു ഇന്ധന-സെൽ ഫാക്ടറി എന്നിങ്ങനെ നാലു ജിഗാ ഫാക്ടറികളാണ് കോംപ്ലക്സിൽ പ്രവർത്തിക്കുക.

    "ഗ്രീൻ ഹൈഡ്രജൻ പൂജ്യം-കാർബൺ ഊജമാണ്. ലോകത്തിലെ ഏറ്റവും മികച്ചതും ശുദ്ധവുമായ ഊർജ സ്രോതസ്സാണ്, ഇത് ലോകത്തിലെ ഡികാർബണൈസേഷൻ പദ്ധതികളിൽ അടിസ്ഥാനപരമായ പങ്ക് വഹിക്കാൻ കഴിയും.- "ഗ്രഹത്തിന് എന്തുകൊണ്ടാണ് ഗ്രീൻ ഹൈഡ്രജൻ പ്രധാനമെന്ന് സംസാരിക്കവേ, മുകേഷ് അംബാനി 2021-ലെ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ പറഞ്ഞു.

    നോർവേയിലെ ആർഇസി ഗ്രൂപ്പിന് 1.8 ജിഗാവാട്ട് (ജിഡബ്ല്യു) വാർഷിക സോളാർ പാനൽ ഉൽപാദന ശേഷിയുണ്ട്. 1996 ൽ സംയോജിപ്പിച്ച, ആർഇസി ഗ്രൂപ്പ് വിപണിയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ്. ഇതുവരെ ആഗോളതലത്തിൽ ഏകദേശം 10 ജിഗാവാട്ട് ശേഷി സ്ഥാപിച്ചിട്ടുണ്ട്. നോർവേ കമ്പനിക്ക് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളുണ്ട്.

    2030 ഓടെ, പുനരുൽപ്പാദിപ്പിക്കാവുന്ന ഉറവിടങ്ങളിൽ നിന്ന് കുറഞ്ഞത് 100 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി വികസിപ്പിക്കാനാണ് റിലയൻസ് ഇൻഡസ്ട്രീസ് പദ്ധതിയിടുന്നത്.

    DISCLAIMER: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
    Published by:Rajesh V
    First published: