• HOME
 • »
 • NEWS
 • »
 • money
 • »
 • Reliance New Energy Solar: അംബ്രി ഇൻകോ‍ർപറേഷനിൽ 50 മില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്

Reliance New Energy Solar: അംബ്രി ഇൻകോ‍ർപറേഷനിൽ 50 മില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്

ആർ എൻ ഇ എസ് എല്ലും അംബ്രിയും ചേ‍ർന്ന് ഇന്ത്യയിൽ ഒരു വലിയ ബാറ്ററി നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നുണ്ട്. ഇത് റിലയൻസിന്റെ ഹരിത ഊർജ്ജ സംരംഭത്തിന് ​ഗുണകരമാകുകയും ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Reliance

Reliance

 • Last Updated :
 • Share this:
  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) പൂർണ്ണ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് (ആർ‌എൻ‌ഇ‌എസ്‌എൽ) പ്രധാന നിക്ഷേപകരായ പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സ് മറ്റ് ചില നിക്ഷേപകർ എന്നിവരോടൊപ്പം അംബ്രി ഇൻകോ‍ർപ്പറേഷനിൽ 144 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഊർജ്ജ സംഭരണ ​​കമ്പനിയാണ് അംബ്രി ഇൻകോ‍ർപ്പറേഷൻ.

  ആർ‌എം‌ഇ‌എസ്‌എൽ അംബ്രി 42.3 മില്യൺ ഓഹരികൾ സ്വന്തമാക്കാൻ 50 മില്യൺ ഡോളർ നിക്ഷേപമാണ് നടത്തുക. "നിക്ഷേപം കമ്പനിയെ ദീർഘകാല ഊർജ്ജ സംഭരണ ​​സംവിധാനങ്ങൾ ആഗോളതലത്തിൽ വാണിജ്യവത്ക്കരിക്കാനും വളരാനും സഹായിക്കുമെന്ന്," റിലയൻസ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

  Also Read- Gold Price Today| സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഒരാഴ്ചക്കിടെ കുറഞ്ഞത് 1320 രൂപ

  ആർ എൻ ഇ എസ് എല്ലും അംബ്രിയും ചേ‍ർന്ന് ഇന്ത്യയിൽ ഒരു വലിയ ബാറ്ററി നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നുണ്ട്. ഇത് റിലയൻസിന്റെ ഹരിത ഊർജ്ജ സംരംഭത്തിന് ​ഗുണകരമാകുകയും ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

  ജൂണിൽ ഓഹരി ഉടമകളുമായി സംസാരിക്കവേ ജാംനഗറിൽ ജിഗാ ഫാക്ടറി നിർമ്മിക്കുമെന്ന് റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്റർമിറ്റന്റ് എനർജി സംഭരിച്ച് വയ്ക്കാനുള്ള പദ്ധതിയാണിത്.

  Also Read- Winwin W-628, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-628 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആർക്ക്?

  അംബ്രിക്ക് 10 MWh മുതൽ 2 GWh വരെയുള്ള ഊർജ്ജ സംഭരണ സംവിധാനങ്ങൾ നൽകാനുള്ള ശേഷിയുണ്ട്. കാൽസ്യവും, അന്റിമോണി ഇലക്ട്രോഡും അടിസ്ഥാനമാക്കി നിർമ്മിച്ച സെല്ലുകളും കണ്ടെയ്നറൈസ്ഡ് സിസ്റ്റങ്ങളുമാണ് അംബ്രി ഉപയോഗിക്കുന്നത്. ഇത് സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന ലിഥിയം-അയോൺ ബാട്ടറികളേക്കാൾ ലാഭകരമാണ്.

  കൂടാതെ, ഏത് കാലാവസ്ഥയിലും കൂടുതൽ എയർ കണ്ടീഷൻ സൗകര്യമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന പുതിയ സംവിധാനമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ചുരുങ്ങിയത് 20 വർഷത്തിലധികം കാലം ഇത് പ്രവർത്തനക്ഷമമായിരിക്കും.

  "അംബ്രിയുടെ ദീർഘകാല ഊർജ്ജ സംഭരണ ​​സംവിധാനങ്ങൾ ഗ്രിഡ്-സ്കെയിൽ സ്റ്റേഷനറി സ്റ്റോറേജ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുമായി ബന്ധപ്പെട്ട ചെലവ്, സുരക്ഷാ തടസ്സങ്ങൾ എന്നിവ മറികടക്കും," റിലയൻസ് പറഞ്ഞു. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ അളവ് വർദ്ധിക്കുന്നത് ഇലക്ട്രിക് പവർ ഗ്രിഡുകളിലേക്ക് സംയോജിപ്പിക്കാനാകുമെന്നും ആർഎൻഇഎസ്എൽ കൂട്ടിച്ചേർത്തു.

  “വലിയ തോതിലുള്ള ഊ‍ർജ്ജ സംഭരണത്തിന് ഗ്രിഡ് ബാറ്ററികൾ ഉപയോഗിക്കാവുന്ന പുതിയതും നൂതനവുമായ ഇലക്ട്രോ-കെമിക്കൽ സാങ്കേതികവിദ്യകളെക്കുറിച്ച് പര്യവേക്ഷണം നടത്തി വരികയാണ്. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്റ്റിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്ന പ​ദ്ധതിയ്ക്ക് ബാറ്ററി സാങ്കേതികവിദ്യയിലെ ആഗോള നേതാക്കളുമായി സഹകരിക്കുമെന്ന്,” അംബാനി ജൂണിൽ പറഞ്ഞു.
  Published by:Rajesh V
  First published: