നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • മികച്ച ലാഭം കൈവരിച്ച് റിലയൻസ്; നാലാം പാദത്തിൽ 10,362 കോടിയുടെ ലാഭം

  മികച്ച ലാഭം കൈവരിച്ച് റിലയൻസ്; നാലാം പാദത്തിൽ 10,362 കോടിയുടെ ലാഭം

  ഇത്തവണ റിലയൻസ് കൈവരിച്ചത് ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന സാമ്പത്തികപാദ ലാഭ നിരക്കാണ്

  Mukesh Ambani

  Mukesh Ambani

  • News18
  • Last Updated :
  • Share this:
   മുംബൈ: ഈ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മികച്ച ലാഭം കൈവരിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 10362 കോടിയുടെ ലാഭമാണ് കൈവരിച്ചത്. 9.8 ശതമാനമാണ് ഇക്കാലയളവിലെ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ വളർച്ചാ നിരക്ക്. അവസാന സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 9438 കോടിയായിരുന്നു റിലയൻസിന്‍റെ വളർച്ചാ നിരക്ക്. എന്നാൽ ഇത്തവണ റിലയൻസ് കൈവരിച്ചത് ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന സാമ്പത്തികപാദ ലാഭ നിരക്കാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചിട്ടുള്ളത്. 2013ലെ നാലാം പാദത്തിൽ 14512.81 കോടിയാണ് ഐഒസിയുടെ ലാഭം.

   2019 നാലാം പാദത്തിൽ റിലയൻസിന്‍റെ വരുമാനം 19.4 ശതമാനമായി കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഇതേസമയം 9.7 ശതമാനമായിരുന്നു റിലയൻസിന്‍റെ വളർച്ചാ നിരക്ക്. ജിയോയിലൂടെ റിലയൻസ് കൈവരിച്ച വളർച്ചയാണ് അവരുടെ ലാഭം ഉയർത്തിയത്. കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങാനും 26.6 മില്യൺ പുതിയ ഉപഭോക്താക്കളെ നേടാനും ജിയോയ്ക്ക് സാധിച്ചു.

   മുംബൈയിൽ ധിരുഭായ് അംബാനി സ്ക്വയർ നിതാ അംബാനി ഉദ്ഘാടനം ചെയ്തു

   2018-19 സാമ്പത്തികവർഷത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ റിലയൻസിന് സാധിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഭാവിയിൽ വൻ വളർച്ച ലക്ഷ്യമിട്ടാണ് റിലയൻസ് മുന്നോട്ടുപോകുന്നത്. പതിനായിരം കോടി ലാഭമെന്ന നേട്ടം കൈവരിച്ചു. ഇപ്പോൾ ജിയോയ്ക്ക് 300 മില്യൺ ഉപഭോക്താക്കളുണ്ട്. എണ്ണ വ്യപാരമേഖലയിലും പുതിയ ഉയരങ്ങൾ കൈവരിക്കാൻ റിലയൻസിന് സാധിച്ചതായി മുകേഷ് അംബാനി പറഞ്ഞു.

   ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുകൊണ്ടാണ് മികച്ച വളർച്ച കൈവരിക്കാൻ റിലയൻസിന് സാധിക്കുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. റീട്ടെയിൽ രംഗത്തും മികച്ച നേട്ടമാണ് റിലയൻസിന്‍റേത്. ആഗോള തലത്തിൽ 100 റീട്ടെയിലർമാരിൽ ആറാം സ്ഥാനമാണ് റിലയൻസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വ്യാപാരത്തിൽ24 ശതമാനം ലാഭം കൈവരിച്ച റിലയൻസ് ഈയിനത്തിൽ നേടിയത് 7975 കോടി രൂപയാണ്.

   കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65 ശതമാനം അധികം വളർച്ച കൈവരിച്ച ജിയോ 840 കോടിയുടെ ലാഭമാണ് ഈ സാമ്പത്തികപാദത്തിൽ കൈവരിച്ചത്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണം 280.1 മില്യണിൽനിന്ന് 306.7 മില്യണായി ഉയർന്നു. മറ്റ് ടെലികോം സേവനദാതാക്കളുടെ ടവറും ഫൈബർ കേബിൾ ഏറ്റെടുക്കുകയും ചെയ്യുന്ന നടപടി പൂർത്തിയാകുന്നതോടെ ജിയോ കൂടുതൽ ഉയരത്തിൽ എത്തുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
   First published:
   )}