• HOME
  • »
  • NEWS
  • »
  • money
  • »
  • Reliance Q4FY20: നാലാംപാദത്തിൽ റിലയൻസിന്‍റെ ലാഭം 10813 കോടി രൂപ

Reliance Q4FY20: നാലാംപാദത്തിൽ റിലയൻസിന്‍റെ ലാഭം 10813 കോടി രൂപ

Reliance Q4FY20 | കൊറോണ വൈറസ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിൽ ചെയർമാൻ മുകേഷ് അംബാനിയും മറ്റ് ബോർഡ് അംഗങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് നേരത്തെ അറിയിച്ചിരുന്നു.

Mukesh Ambani

Mukesh Ambani

  • Share this:
    മുംബൈ: ഈ സാമ്പത്തികവർഷത്തിലെ നാലാം പാദത്തിൽ മികച്ച ലാഭം കൈവരിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. 6,346 കോടി രൂപ അറ്റാദായമുള്ള കമ്പനി നാലാംപാദത്തിൽ 10,813 കോടി രൂപ ലാഭം നേടി. കമ്പനിയുടെ ഒറ്റത്തവണ നഷ്ടം 4,267 കോടി രൂപയാണ്. നേരത്തെ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ചാനലായ സി‌എൻ‌ബി‌സി-ടിവി 18 നടത്തിയ വോട്ടെടുപ്പിൽ റിലയൻസ് കുറഞ്ഞത് 10,721 കോടി രൂപ ലാഭം നേടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

    1.47 ലക്ഷം കോടി രൂപയാണ് റിലയൻസിന്‍റെ വരുമാനം. സിഎൻ‌ബി‌സി-ടിവി 18 വോട്ടെടുപ്പിൽ ഇത് 1.36 ലക്ഷം കോടി രൂപയായിരുന്നു. ഈ കാലയളവിൽ 21,782 കോടി രൂപയാണ് ഇബി‌റ്റി‌ഡി‌എയായി റിപ്പോർട്ട് ചെയ്തത്.
    16 ശതമാനമാണ് ഇബി‌റ്റി‌ഡിഎ മാർജിൻ.

    1,257 രൂപ വിലവരുന്ന ഒരു ഓഹരി ഒരാൾക്ക് 15 ഷെയറുകൾ നൽകുന്നതിനുള്ള അവകാശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകി. ഇതിലൂടെ 53,000 കോടി രൂപ സമാഹരിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
    Best Performing Stories:'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം [NEWS]മുഴുവൻ പ്രതിഫലവും ഉപേക്ഷിച്ച് മുകേഷ് അംബാനി; റിലയൻസ് 15 ലക്ഷം രൂപയിൽ താഴെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല [NEWS]തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കൊല്ലത്ത്; 62കാരി ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി കടന്നത് ഒരു രേഖയുമില്ലാതെ [NEWS]
    കൊറോണ വൈറസ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിൽ ചെയർമാൻ മുകേഷ് അംബാനിയും മറ്റ് ബോർഡ് അംഗങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് നേരത്തെ അറിയിച്ചിരുന്നു.

    Disclosure: Network18, the parent company of CNBCTV18.com, is controlled by Independent Media Trust, of which Reliance Industries is the sole beneficiary.
    Published by:Anuraj GR
    First published: