നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • World's Best Employer | ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളില്‍ റിലയൻസും; ലോക ടെക് ഭീമന്മാർക്കിടയിൽ 52-ാം സ്ഥാനം

    World's Best Employer | ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളില്‍ റിലയൻസും; ലോക ടെക് ഭീമന്മാർക്കിടയിൽ 52-ാം സ്ഥാനം

    ഫോര്‍ബ്‌സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍

    • Share this:
      2021ലെ ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളുടെ (best employers) ഫോബ്സ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (Reliance Industries limited) ഇടം നേടി. വരുമാനം, ലാഭം, വിപണി മൂല്യം തുടങ്ങിയ കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനികളിൽ ആദ്യ സ്ഥാനം കൈയടക്കിയിരിക്കുന്നത്. ഫോര്‍ബ്‌സ് (forbes) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഗോളതലത്തിലെ കോര്‍പ്പറേറ്റ് ഭീമന്മാരായ ഫിലിപ്‌സ്, സനോഫി, ഫൈസര്‍, ഇന്റല്‍ തുടങ്ങി 750 ഓളം കമ്പനികളില്‍ 52-ാം സ്ഥാനമാണ് റിലയന്‍സ് നേടിയിരിക്കുന്നത്.

      ഇന്ത്യയില്‍ നിന്ന് മറ്റ് കമ്പനികളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 65-ാം സ്ഥാനമാണ് സ്വകാര്യ ബാങ്കായ ഐസിഐസിഐയ്ക്ക് ലഭിച്ചിരിക്കുന്നത്. 77-ാം സ്ഥാനത്ത് എച്ച്ഡിഎഫ്‌സിയും, 90-ാം സ്ഥാനം എച്ച്‌സിഎല്‍ ടെക്‌നോളജീസും പട്ടികയിൽ ഇടം നേടി.

      ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 119-ാം സ്ഥാനമാണ് എസ്ബിഐ. 127ആം സ്ഥാനം നേടിയിരിക്കുന്നത് ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയാണ്. ടെക്ഭീമനായ ഇന്‍ഫോസിസ് പട്ടികയില്‍ 588-ാം സ്ഥാനമാണ് നേടിയിരിക്കുന്നത്. അതേസമയം, ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനീസ് പട്ടികയില്‍ 746-ാം സ്ഥാനത്ത് എത്തി. അതേസമയം, ഈ ആഗോള പട്ടികയിൽ 504-ാം സ്ഥാനം നേടാന്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന് (LIC) സാധിച്ചിട്ടുണ്ട്.

      Also Read - Reliance Nexwafe| ജർമനിയിലെ നെക്സ് വഫേയിൽ റിലയൻസ് നിക്ഷേപം; PV-cell നിർമാണത്തിന് ചിലവ് കുറഞ്ഞസാങ്കേതിക വിദ്യ

      ആഗോള തലത്തില്‍ നടത്തിയ ഈ മികച്ച തൊഴില്‍ദാതാക്കളുടെ പട്ടികയിൽ ആദ്യ സ്ഥാനം നേടിയത് സൗത്ത് കൊറിയന്‍ ടെക് ഭീമനായ സാംസങ് ആണ്. സാംസങ്ങിന് തൊട്ടു പിന്നിലായി, അമേരിക്കന്‍ കമ്പനികളായ ഐബിഎം, മൈക്രോസോഫ്റ്റ്, ആമസോണ്‍, ആപ്പിള്‍, ആല്‍ഫബെറ്റ്, ഡെല്‍ ടെക്‌നോളജീസ് തുടങ്ങിയവയാണുള്ളത്. എട്ടാം സ്ഥാനം നേടിയിരിക്കുന്ന തൊഴില്‍ ദാതാവ് ചൈനയുടെ ഹുവാവേയാണ്.

      58 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ഇവിടെങ്ങളില്‍ നിന്നുള്ള 1,50,000 മുഴുവന്‍ സമയ ജീവനക്കാരിലും പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കുമിടയിലാണ് സര്‍വ്വേ നടത്തിയത്. വിപണി ഗവേഷക കമ്പനിയായ സ്റ്റാറ്റിസ്‌കയാണ് പട്ടിക തയ്യാറാക്കാനുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഫോര്‍ബ്‌സ് വ്യക്തമാക്കി.

      “സര്‍വ്വേയില്‍ പങ്കെടുത്ത ജീവനക്കാരോട് തങ്ങളുടെ തൊഴില്‍ദാതാക്കളെ കുടുംബങ്ങളിലും സുഹൃത്ത് വലയങ്ങളിലും ഉള്ളവര്‍ക്കായി എത്രത്തോളം റെക്കമെൻഡ് ചെയ്യുമെന്ന കാര്യം റേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അനുകൂലമോ പ്രതികൂലമോ ആയി നില കൊള്ളുന്ന ഇതര കമ്പനികളെ വിലയിരുത്താനും ഇവരോട് ആവശ്യപ്പെട്ടു. സര്‍വ്വേയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങ് ലഭിച്ച 750 കമ്പനികളെ ചേര്‍ത്താണ് പട്ടിക തയ്യാറാക്കിയത്,” എന്നാണ് ഫോബ്സ് വ്യക്തമാക്കുന്നത്.

      കമ്പനികളെ, അവയ്ക്ക് സമൂഹത്തിലുള്ള പ്രതിച്ഛായ, സാമ്പത്തിക സ്ഥിതി, ലിംഗ സമത്വം, സാമൂഹിക ഉത്തരവാദിത്ത്വം തുടങ്ങിയ കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വിലയിരുത്താന്‍ സര്‍വ്വേയില്‍ പങ്കെടുത്ത ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

      'ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ 750 കമ്പനികളെ ചേര്‍ത്താണ് അവസാന പട്ടിക തയ്യാറാക്കിയത്.' ഫോര്‍ബ്‌സ് പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ അവസരമൊരുക്കിയതായും ഫോര്‍ബ്‌സ് അറിയിച്ചു.

      ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിലയന്‍സ് 2021-21 മഹാമാരിക്കാലത്ത് ഏകദേശം 75,000 പുതിയ ജോലികളാണ് നൽകിയത്. പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ കമ്പനികളില്‍, 215-ാം സ്ഥാനത്ത് ബജാജ് എത്തിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് - 254, ഇന്ത്യന്‍ ബാങ്ക് - 314, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോപ്പറേഷന്‍ (ഒഎന്‍ജിസി) - 404, അമാരാ രാജാ ഗ്രൂപ്പ് - 405, കൊടാക് മഹീന്ദ്ര ബാങ്ക് - 418, ബാങ്ക് ഓഫ് ഇന്ത്യ - 451. ഐടിസി - 453, സിപ്ലാ - 460, ബാങ്ക് ഓഫ് ബറോഡ - 496 എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പട്ടികയിലെ സ്ഥാനം
      Published by:Karthika M
      First published:
      )}