നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Reliance Retail | അവശ്യവസ്തുക്കൾക്കായി 7-ഇലവൻ സ്റ്റോറുകളുമായി റിലയൻസ് റീട്ടെയിൽ; ആദ്യ സ്റ്റോർ ഒക്ടോബർ 9ന്

    Reliance Retail | അവശ്യവസ്തുക്കൾക്കായി 7-ഇലവൻ സ്റ്റോറുകളുമായി റിലയൻസ് റീട്ടെയിൽ; ആദ്യ സ്റ്റോർ ഒക്ടോബർ 9ന്

    ആദ്യത്തെ 7-ഇലവൻ സ്റ്റോർ ഒക്ടോബർ 9ന് മുംബൈയിലെ അന്ധേരി ഈസ്റ്റിൽ തുറക്കും

    ആദ്യത്തെ 7-ഇലവൻ സ്റ്റോർ ഒക്ടോബർ 9ന് മുംബൈയിലെ അന്ധേരി ഈസ്റ്റിൽ തുറക്കും

    ആദ്യത്തെ 7-ഇലവൻ സ്റ്റോർ ഒക്ടോബർ 9ന് മുംബൈയിലെ അന്ധേരി ഈസ്റ്റിൽ തുറക്കും

    • Share this:
      മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന് (RRVL) കീഴിലുള്ള ഉപസ്ഥാപനമായ 7-ഇന്ത്യ കൺവീനിയൻസ് റീട്ടെയിൽ ലിമിറ്റഡ്, 7-ഇലവൻ ഇൻകോർപ്പറേഷനുമായുള്ള (SEI) ഫ്രാഞ്ചൈസി കരാറിൽ ഒപ്പുവച്ചു. ഇന്ത്യയിൽ 7 ഇലവൻ (7-Eleven) സ്റ്റോറുകൾ തുറക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് കരാർ.

      ആദ്യത്തെ 7-ഇലവൻ സ്റ്റോർ ഒക്ടോബർ 9ന് മുംബൈയിലെ അന്ധേരി ഈസ്റ്റിൽ തുറക്കും. തുടർന്ന് സമീപ വ്യാപാര മേഖലകളിലും 7 -ഇലവൻ സ്റ്റോറുകൾ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം. ബ്രഹത് മുംബൈ വാണിജ്യ മേഖലകളിലുടനീളമായിരിക്കും ആദ്യം സ്റ്റോറുകൾ തുറക്കുക. 7-ഇലവൻ സ്റ്റോറുകൾ ആരംഭിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലർ എന്ന നിലയിൽ ആർആർവിഎല്ലിന്റെ ഒരു മികച്ച ചുവടുവയ്പ്പായിരിക്കും ഇത്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിംഗ് അനുഭവവും ആകർഷകമായ വിലയുമാകും റിലയൻസ് വാഗ്ദാനം ചെയ്യുകയെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

      7-ഇലവൻ സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, പലഹാരങ്ങൾ എന്നിവ വാഗ്ദാനം ചെയ്യും. ശരീരത്തിന് ആവശ്യമായ ദൈനംദിന ഭക്ഷണങ്ങൾ ഉൾപ്പെടെ പ്രാദേശിക രുചികൾക്ക് പ്രാധാന്യം നൽകുന്ന വിഭവങ്ങളായിരിക്കും വിതരണം ചെയ്യുക. താങ്ങാവുന്ന വിലയും ശുചിത്വവുമായിരിക്കും ഇവിടുത്തെ പ്രത്യേകത.

      Also read: Bhramam review | റൊമാന്റിക് ഹീറോയുടെ ദുരൂഹമരണത്തിനു പിന്നിലാര്? കാഴ്ചയുടെ 'ഭ്രമം'

      റിലയൻസിന്റെ പുതിയ സംരംഭം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മികച്ച സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കൺവീനിയൻസ് സ്റ്റോറുകളിലൊന്നാണ് 7-ഇലവൻ

      "ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, കൂടാതെ ആഗോളതലത്തിൽ തന്നെ പേരുകേട്ട കൺവീനിയൻസ് സ്റ്റോറായ 7-ഇലവൻ ഇന്ത്യയിലും കൊണ്ടു വരാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്" റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.

      "ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ, അതിവേഗം വളരുന്ന ഒന്നാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ലോകത്തിലെ ഏറ്റവും വലിയ കൺവീനിയൻസ് റീട്ടെയിലറായ സെവൻ ഇലവൻ ഇൻകോർപ്പറേഷന് ഇന്ത്യയിൽ പ്രവേശിക്കാൻ പറ്റിയ സമയമാണിതെന്ന് ”എസ്ഇഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോ ഡിപിന്റോ പറഞ്ഞു. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സുമായി സഹകരിച്ച് 7-ഇലവന്റെ ബ്രാൻഡ് ഇന്ത്യയിൽ കൊണ്ടുവരുമെന്നും മുംബൈ നഗരങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ഇതുവഴി വാഗ്ദാനം ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഒരു അനുബന്ധ സ്ഥാപനവും ആർഐഎൽ (RIL) ഗ്രൂപ്പിന് കീഴിലുള്ള ഒരു ഹോൾഡിംഗ് കമ്പനിയുമാണ് ആർആർവിഎൽ (RRVL). 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആർആർവിഎൽ 157,629 കോടി രൂപയുടെ ഏകീകൃത വിറ്റുവരവ് റിപ്പോർട്ട് ചെയ്തിരുന്നു. 5,481 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ആർ‌ആർ‌വി‌എൽ ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും ലാഭകരമായതുമായ റീട്ടെയിലർ ആണ്.

      Summary: Reliance Retail Ventures (RRVL), on October 7, said it would launch the US-based 7-Eleven convenience stores in India. The first 7-Eleven store is set to open on October 9 in Andheri East, Mumbai, the company said
      Published by:user_57
      First published:
      )}