• HOME
  • »
  • NEWS
  • »
  • money
  • »
  • Reliance Retail | അമേരിക്കൻ ഫാഷൻ ബ്രാൻഡ് GAP ഇന്ത്യയിലേക്ക്; റിലയൻസ് റീട്ടെയിലുമായി പങ്കാളിത്തം

Reliance Retail | അമേരിക്കൻ ഫാഷൻ ബ്രാൻഡ് GAP ഇന്ത്യയിലേക്ക്; റിലയൻസ് റീട്ടെയിലുമായി പങ്കാളിത്തം

ഒരു പ്രമുഖ കാഷ്വൽ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡ് എന്ന നിലയിൽ ഗ്യാപ്പിന്റെ സ്ഥാനം പ്രയോജനപ്പെടുത്തുക എന്നതാണ് റിലയൻസ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

  • Share this:
    ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് (Reliance Retail Limited) അമേരിക്കൻ ഫാഷൻ ബ്രാൻഡായ ഗ്യാപ്പിനെ (Gap Inc) ഇന്ത്യയിലെത്തിക്കാൻ (India) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് റീട്ടെയിൽ ഗ്യാപ് ഇൻകോർപറേഷനുമായി ദീർഘകാല പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ദീർഘകാല ഫ്രാഞ്ചൈസി കരാറിലൂടെ റിലയൻസ് റീട്ടെയിൽ ഗ്യാപ്പിന്റെ ഔദ്യോഗിക റീട്ടെയിലറായി മാറി. ഇതോടെ റിലയൻസ് റീട്ടെയിൽ ഗ്യാപ്പിന്റെ ഏറ്റവും പുതിയ ഫാഷൻ (Fashion) ഉത്പന്നങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളിൽ എത്തിക്കും. എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകൾ, ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴിയാകും ഉത്പന്നങ്ങൾ എത്തിക്കുക.

    ഒരു പ്രമുഖ കാഷ്വൽ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡ് എന്ന നിലയിൽ ഗ്യാപ്പിന്റെ സ്ഥാനം പ്രയോജനപ്പെടുത്തുക എന്നതാണ് റിലയൻസ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. 1969ൽ സാൻഫ്രാൻസിസ്കോയിലാണ് ഗ്യാപ് സ്ഥാപിച്ചത്. റിലയൻസ് റീട്ടെയിൽ ഗ്യാപ്പിന്റെ ഷോപ്പിംഗ് അനുഭവം ഇന്ത്യയിലെ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാനാകും ശ്രമിക്കുക. ബ്രാൻഡിന്റെ യുവത്വവും നിലനിർത്തുന്ന ഫാഷൻ ഉത്പന്നങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ വാഗ്ദാനം ചെയ്യും.

    “ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അമേരിക്കൻ ഫാഷൻ ബ്രാൻഡായ ഗ്യാപിനെ ഞങ്ങളുടെ ഫാഷനിലേക്ക് കൂട്ടിച്ചേർക്കുന്നതിൽ സന്തോഷമുണ്ട്. റിലയൻസും ഗ്യാപ്പും തങ്ങളുടെ കാഴ്ചപ്പാടിൽ പരസ്പര പൂരകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഫാഷൻ & ലൈഫ് സ്റ്റൈൽ സിഇഒ അഖിലേഷ് പ്രസാദ് പറഞ്ഞു.



    "പ്രധാന അന്താരാഷ്ട്രവിപണികളിലുടനീളം ഗ്യാപ്പിന്റെ ബിസിനസ്സ് വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു" ഗ്യാപ് ഇൻകോർപറേഷൻ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ അഡ്രിയൻ ജെർനാൻഡ് പറഞ്ഞു.

    റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്

    റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്. റിലയൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള RRVL ന്റെ ഏകീകൃത വിറ്റുവരവ് 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 199,704 കോടിയും അറ്റാദായം 7,055 കോടിയും ആയിരുന്നു. റിലയൻസ് റീട്ടെയിൽ ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും ലാഭകരവുമായ റീട്ടെയിലറാണ്. മികച്ച ആഗോള റീട്ടെയിലർമാരുടെ പട്ടികയിൽ 56-ാം സ്ഥാനത്താണ് റിലയൻസ്. മികച്ച 100 കമ്പനികളുടെ പട്ടികയിൽഇടം നേടിയ ഏക ഇന്ത്യൻ റീട്ടെയിലറാണ് റിലയൻസ്.



    ഗ്യാപ് ഇൻകോർപറേഷൻ

    മുതിർന്നവർക്കായുള്ള വസ്ത്രങ്ങളും മറ്റ് അനുബന്ധ ഉത്പന്നങ്ങളും വിൽക്കുന്ന പ്രമുഖലൈഫ്സ്റ്റൈൽ ബ്രാൻഡാണ് ഗ്യാപ്പ്,ഗ്യാപ്പ് ടീൻ, ഗ്യാപ്പ് കിഡ്‌സ്, ബേബി ഗ്യാപ്പ്, ഗ്യാപ്പ് മെറ്റേണിറ്റി, ഗ്യാപ്പ് ബോഡി, ഗ്യാപ്ഫിറ്റ്, യെസി ഗ്യാപ്പ്, ഗ്യാപ്പ്ഹോം കളക്ഷനുകൾ തുടങ്ങിയവ ഇതിന് കീഴിൽ വരുന്ന ഉത്പന്നങ്ങളാണ്.
    Published by:Amal Surendran
    First published: