Reliance Retail Ventures-Urban ladder deal | റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ആർബൻ ലാഡറിന്‍റെ 96% ഓഹരി 182.12 കോടി രൂപയ്ക്ക് സ്വന്തമാക്കി
Reliance Retail Ventures-Urban ladder deal | റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ആർബൻ ലാഡറിന്‍റെ 96% ഓഹരി 182.12 കോടി രൂപയ്ക്ക് സ്വന്തമാക്കി
2012 ഫെബ്രുവരി 17 നാണ് അർബൻ ലാഡർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഗാർഹിക ഫർണിച്ചറുകളും അലങ്കാര ഉൽപ്പന്നങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി വിപണനം നടത്തുന്ന വ്യാപാര ശൃംഖലയാണ് അർബൻ ലാഡർ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് പ്രവർത്തം കൂടുതൽ വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി പ്രമുഖ ഹോം ഡെക്കർ സൊല്യൂഷൻസ് ആയ അർബൻ ലാഡറിന്‍റെ 96% ഓഹരി 182.12 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് സ്വന്തമാക്കി.
അർബൻ ലാഡറിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിൽ 96 ശതമാനം സ്വന്തമാക്കുന്ന നിക്ഷേപമാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് നടത്തിയിരിക്കുന്നത്. കൂടാതെ അടുത്ത രണ്ടുവർഷത്തിനുള്ളിൽ അർബൻ ലാഡറിന്‍റെ 100 ശതമാനം ഓഹരികളും വാങ്ങാൻ റിലൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് പദ്ധതിയിടുന്നുണ്ട്. ഇതിനായി 2023 ഡിസംബറോടെ 75 കോടി രൂപ വരെ കൂടുതൽ നിക്ഷേപം നടത്താൻ ആർആർവിഎൽ നിർദ്ദേശിക്കുന്നു.
2012 ഫെബ്രുവരി 17 നാണ് അർബൻ ലാഡർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഗാർഹിക ഫർണിച്ചറുകളും അലങ്കാര ഉൽപ്പന്നങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി വിപണനം നടത്തുന്ന വ്യാപാര ശൃംഖലയാണ് അർബൻ ലാഡർ. അവർക്ക് ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളിൽ റീട്ടെയിൽ സ്റ്റോറുകളുടെ ഒരു ശൃംഖലയുമുണ്ട്.
അർബൻ ലാഡറിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് നടത്തിയ നിക്ഷേപം ഗ്രൂപ്പിന്റെ ഡിജിറ്റൽ, നവ വാണിജ്യ സംരംഭങ്ങളെ കൂടുതൽ പ്രാപ്തമാക്കും. അതിനൊപ്പം റിട്ടെയിൽ ഓഫറുകളിലുടനീളം ഉപയോക്തൃ ഇടപെടൽ വർദ്ധിപ്പിക്കുകയും ചെയ്യും. ഈ നിക്ഷേപത്തിന് സർക്കാർ അല്ലെങ്കിൽ റെഗുലേറ്ററി അംഗീകാരങ്ങൾ ആവശ്യമില്ല. കൂടാതെ ആർഐഎല്ലിന്റെ പ്രൊമോട്ടർ / പ്രൊമോട്ടർ ഗ്രൂപ്പ് / ഗ്രൂപ്പ് കമ്പനികൾക്കൊന്നും ഇടപാടുമായി നേരിട്ട് ബന്ധമില്ല.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.