നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Reliance | സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാറിന്‍റെ 40 ശതമാനം ഓഹരികൾ ഏറ്റെടുത്ത് റിലയൻസ്

    Reliance | സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാറിന്‍റെ 40 ശതമാനം ഓഹരികൾ ഏറ്റെടുത്ത് റിലയൻസ്

    ഞായറാഴ്ച ഷാപൂർജി പല്ലോഞ്ചി, കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എസ്‌പി‌സി‌പി‌എൽ), ഖുർഷേദ് ദാരുവാല എന്നിവയുമായി വ്യത്യസ്ത കരാറുകളിൽ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഏർപ്പെട്ടിരുന്നു.

    റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

    റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

    • Share this:
      റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് (ആർ‌എൻ‌ഇ‌എസ്‌എൽ) സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാറിന്‍റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കി. ഞായറാഴ്ച ഷാപൂർജി പല്ലോഞ്ചി, കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (എസ്‌പി‌സി‌പി‌എൽ), ഖുർഷേദ് ദാരുവാല എന്നിവയുമായി വ്യത്യസ്ത കരാറുകളിൽ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഏർപ്പെട്ടിരുന്നു.

      പുതിയ കരാറുകൾ റിലയൻസ് ഇൻഡസ്ട്രീസിന്റെ പദ്ധതികൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നു, "ഇന്ത്യൻ ഉപഭോക്താക്കൾക്ക് ചെലവ് കുറഞ്ഞ ഹരിത ഊർജ്ജത്തിലേക്ക് നയിക്കുന്ന ഒരു സമഗ്രമായ, എൻഡ്-ടു-എൻഡ് ആവാസവ്യവസ്ഥ ലഭ്യമാക്കാനാകും"- റിലൻയസ് അറിയിച്ചു.

      ഈ വർഷം ആദ്യം നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഗുജറാത്തിലെ ജാംനഗറിൽ നാല് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

      "ഏറ്റവും പുതിയതും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകളുടെയും വികസന ശേഷികളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയെ ഹരിത ഊർജ്ജത്തിൽ ആഗോള തലതത്തിൽ മുന്നിലെത്തിക്കാൻ റിലയൻസ് പ്രതിജ്ഞാബദ്ധമാണ്," ആർഐഎൽ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

      സ്റ്റെർലിംഗ്, വിൽസൺ സോളാറിലെ പ്രാഥമിക നിക്ഷേപം, ദ്വിതീയ വാങ്ങൽ, ഓപ്പൺ ഓഫർ എന്നിവയിലൂടെ റിലയൻസ് ഇൻഡസ്ട്രീസ് 40 ശതമാനം ഓഹരികൾ സ്വന്തമാക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

      - പുതിയ കരാറുകൾ വരുന്നതോടെ റിലയൻസ് ന്യൂ എനർജി സോളാറിന് 2.93 കോടി ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ അലോട്ട്മെന്റ് ലഭിക്കും (പോസ്റ്റ്-പ്രിഫറൻഷ്യൽ ഷെയർ ക്യാപിറ്റലിന്റെ 15.46 ശതമാനത്തിന് തുല്യമാണ്) ഒരു ഷെയറിന് 375 വില. 1.84 കോടി ഓഹരികൾ അല്ലെങ്കിൽ 9.70 ശതമാനം ഓഹരി ഷാപൂർജി പല്ലോഞ്ചിയിൽ നിന്നും ഒരേ വിലയ്ക്ക് സ്വന്തമാക്കും. തുടർന്ന്, സ്റ്റെർലിംഗ് & വിൽസൺ സോളാർ ലിമിറ്റഡിന്റെ 4.91 കോടി ഇക്വിറ്റി ഷെയറുകൾ സ്വന്തമാക്കുന്നതിനുള്ള ഓപ്പൺ ഓഫർ ആരംഭിക്കും, ഇത് 25.9 ശതമാനത്തോളം വരും. ഇത് വിജയിച്ചാൽ, ആർഎൻഇഎസ്എൽ സ്റ്റെർലിംഗ് ആൻഡ് വിൽസൺ സോളാറിന്റെ 40 ശതമാനം ഓഹരികൾ സ്വന്തമാക്കും.

      Also Read- Reliance-REC Group| യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനിയായ ആർഇസിയെ 5800 കോടി രൂപയ്ക്ക് ഏറ്റെടുത്ത് റിലയൻസ്

      - സ്റ്റെർലിംഗ് & വിൽസൺ സോളാർ ലിമിറ്റഡുമായുള്ള ഈ പങ്കാളിത്തം ലോകോത്തര എഞ്ചിനീയറിംഗ് പ്രതിഭകൾ, പ്രോജക്ട് മാനേജുമെന്റ് ശേഷി എന്നിവ ലഭ്യമാക്കുകയും ഡിജിറ്റൽ സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, സംഭരണം, പ്രോജക്റ്റ് നിർവ്വഹണം എന്നിവയിൽ റിലയൻസിന്റെ കരുത്ത് വർദ്ധിപ്പിക്കുകയും ചെയ്യും.

      ആഗോളതലത്തിൽ നടപ്പിലാക്കുന്ന 11-ലധികം സോളാർ ടേൺകീ പ്രോജക്റ്റുകളും 5 പതിറ്റാണ്ടിലേറെ എഞ്ചിനീയറിംഗ് പരിചയവും ഉള്ള സ്റ്റെർലിംഗ് & വിൽസൺ സോളാർ ലിമിറ്റഡ്, പുനരുൽപ്പാദിപ്പിക്കാവുന്ന മേഖലയിലെ പ്രശസ്തമായ ഒരു അന്താരാഷ്ട്ര സേവന ദാതാവാണ്. പ്രോജക്റ്റ് രൂപകൽപ്പനയിലും എഞ്ചിനീയറിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാഥമികമായി യൂട്ടിലിറ്റി-സ്കെയിൽ സൗരോർജ്ജ പദ്ധതികൾക്ക് ഇപിസി സേവനങ്ങൾ നൽകുന്നതിലും സ്റ്റെർലിംഗ് & വിൽസൺ സോളാർ ലിമിറ്റഡ് ശ്രദ്ധേയമാണ്.

      "ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് പ്രഖ്യാപിച്ചിട്ടുള്ള നാല് ആർട്ട് ജിഗാ ഫാക്ടറികൾക്കൊപ്പം, പങ്കാളിത്തം സമാനതകളില്ലാത്ത എഞ്ചിനീയറിംഗ് കഴിവുകളുള്ള പൂർണ്ണമായ സംയോജിത ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു," റിലയൻസ് ഇൻഡസ്ട്രീസ് പ്രസ്താവനയിൽ പറഞ്ഞു.

      DISCLAIMER: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
      Published by:Anuraj GR
      First published:
      )}