• HOME
  • »
  • NEWS
  • »
  • money
  • »
  • Reliance ഉത്തർപ്രദേശിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപ നിക്ഷേപിക്കും: മുകേഷ് അംബാനി

Reliance ഉത്തർപ്രദേശിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപ നിക്ഷേപിക്കും: മുകേഷ് അംബാനി

യുപി നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കവെയാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം

മുകേഷ് അംബാനി

മുകേഷ് അംബാനി

  • Share this:

    ഉത്തർപ്രദേശിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി പ്രഖ്യാപിച്ചു. 5ജി സേവനങ്ങൾ ഉൾപ്പെടെയുള്ള ടെലികോം നെറ്റ്‌വർക്ക് വിപുലീകരണം, റീട്ടെയിൽ, ന്യൂ എനർജി ബിസിനസ്സ് തുടങ്ങിയ മേഖലകളിലാകും കമ്പനി നിക്ഷേപം നടത്തുക.

    ഇന്ന് ആരംഭിച്ച യുപി നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കവെയാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. തന്റെ കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോ 2023 ഡിസംബറോടെ സംസ്ഥാനത്തുടനീളം 5G സേവനങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ബിസിനസ്സ്, വ്യവസായം, കൃഷി, ഭരണം എന്നിങ്ങനെ എല്ലാ മേഖലകളുടെയും നവീകരണത്തിന് ജിയോ പ്ലാറ്റ്‌ഫോംസ് സഹായിക്കും,” അദ്ദേഹം വിശദീകരിച്ചു.

    Also read- ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍; 2023ല്‍ ഇതുവരെ ജോലി നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്

    ഈ വർഷം ഇന്ത്യയിലുടനീളം ജിയോ ഏറ്റവും വേഗതയേറിയ 5G നെറ്റ്‌വർക്ക് സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലുടനീളമുള്ള ലക്ഷക്കണക്കിന് കിരാനകളിലും ചെറുകിട സ്റ്റോറുകളിലും വിപ്ലവം സൃഷ്ടിച്ച് അവയെ വളരാനും കൂടുതൽ നേട്ടമുണ്ടാക്കാനും പ്രാപ്തമാക്കുന്ന റിലയൻസ് റീട്ടെയിലിന്റെ പദ്ധതികളെക്കുറിച്ചും അംബാനി സംസാരിച്ചു.

    യുപിയിൽ 10 GW പുനരുൽപ്പാദന ശേഷിയുള്ള ഒരു ബയോ എനർജി ബിസിനസ്സ് ആരംഭിക്കുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ റിലയൻസ് ഫൗണ്ടേഷൻ, സംസ്ഥാനത്തെ ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപജീവനമാർഗത്തിനുമായുള്ള പദ്ധതികളിൽ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു. ഈ നിക്ഷേപങ്ങളിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ജോലിസാധ്യതകൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

    Published by:Vishnupriya S
    First published: