റിപ്പോ, റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കു​ക​ളി​ൽ മാറ്റമില്ല

news18india
Updated: December 5, 2018, 3:31 PM IST
റിപ്പോ, റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കു​ക​ളി​ൽ മാറ്റമില്ല
റിസർവ് ബാങ്ക്
  • News18 India
  • Last Updated: December 5, 2018, 3:31 PM IST IST
  • Share this:
മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണയും റിപ്പോ, റി​വേ​ഴ്സ് റിപ്പോ നി​ര​ക്കു​ക​ളി​ൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. റി​വേ​ഴ്സ് റിപ്പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​മാ​യും ആ​ർ​ബി​ഐ നി​ല​നി​ർ​ത്തി.

അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും റി​സ​ര്‍​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.

എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ കുറയുന്നു: ഒരാൾ പോലും ഇല്ലാതെ 58 ബാച്ചുകൾ

പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ബിഐ അത് പരിഗണിച്ചില്ല. ഓ​ഗ​സ്റ്റ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ റി​സ​ർ​വ് ബാ​ങ്ക് റീ​പ്പോ, റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading