• HOME
 • »
 • NEWS
 • »
 • money
 • »
 • ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ടെസ്‌ല; പ്ലാന്റ് സ്ഥാപിക്കാൻ ഗുജറാത്ത് സർക്കാർ വാഗ്ദാനം ചെയ്തത് ആയിരം ഏക്കർ ഭൂമി

ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി ടെസ്‌ല; പ്ലാന്റ് സ്ഥാപിക്കാൻ ഗുജറാത്ത് സർക്കാർ വാഗ്ദാനം ചെയ്തത് ആയിരം ഏക്കർ ഭൂമി

മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്തും ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിന് സമീപത്തുമായി ടെസ്‌ല അധികൃതർ ചാർജിങ് സ്റ്റേഷനുകളുടെ വലിയ ശൃംഖല ആവശ്യപ്പെട്ടിട്ടുണ്ട്.

Tesla Model 3. (Photo: Tesla)

Tesla Model 3. (Photo: Tesla)

 • Share this:
  ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങവേ ഈ പ്രീമിയം കമ്പനിയുടെ ആസ്ഥാനമായി മാറാൻ ആകർഷകമായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് സംസ്ഥാനങ്ങൾ തമ്മിൽ മത്സരിക്കുകയാണ്. കച്ച് തീരപ്രദേശത്തെ മുന്ദ്രയിൽ ആയിരം ഏക്കർ ഭൂമി വാഗ്ദാനം ചെയ്തു കൊണ്ട് ഗുജറാത്ത് ഈ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം നേടിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ അമേരിക്കൻ കമ്പനിക്കായി മത്സരരംഗത്തുള്ള മറ്റു രണ്ടു സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും കർണാടകയുമാണ്. ഈ സംസ്ഥാനങ്ങളെല്ലാം ഇന്ത്യയുടെ പടിഞ്ഞാറൻ തീരം പങ്കിടുന്നവയാണ് എന്നതും ശ്രദ്ധേയമാണ്.

  ഈ മൂന്ന് സംസ്ഥാനങ്ങളും തീരപ്രദേശങ്ങൾ ഉള്ളവയായതിനാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും വിപണികളുമായുള്ള ബന്ധം എളുപ്പത്തിൽ സ്ഥാപിക്കാൻ ടെസ്‌ലയ്ക്ക് കഴിയും. എന്നാൽ, ഇന്ത്യയിൽ എവിടെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത് എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ടെസ്‌ല ഇതുവരെ നടത്തിയിട്ടില്ല. ബെംഗളൂരുവിൽ ഓഫീസ് ആരംഭിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ വാഹന നിർമാണ കമ്പനിക്ക് ഗുജറാത്തിന്റെ ഭാഗത്തു നിന്നും പുതിയ വാഗ്ദാനം ലഭിക്കുന്നത്.

  എണ്ണത്തിൽ പുരുഷ അധ്യാപകരെ മറികടന്ന് വനിതാ അധ്യാപകർ; ഇന്ത്യയിൽ ഇതാദ്യം

  ഗുജറാത്തിന്റെ പ്രഖ്യാപനം വന്ന് അധികം വൈകാതെ ടെസ്‌ല അവരുടെ ഗവേഷണത്തിനും വികസനത്തിനുമുള്ള യൂണിറ്റ് കർണാടകയിൽ സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. എന്നാൽ, പിന്നീട് ആ ട്വീറ്റ് അദ്ദേഹം നീക്കം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ടെസ്‌ല അവരുടെ നിർമാണ യൂണിറ്റ് കർണാടകയിൽ ആരംഭിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞിരുന്നു.

  മുന്ദ്രയിലെ അദാനി പോർട്സിനും പ്രത്യേക സാമ്പത്തിക മേഖലയ്ക്കും അകത്തും പുറത്തുമായാണ് ഗുജറാത്ത് ആയിരം ഏക്കർ ഭൂമി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ടിന്റെ ആസ്ഥാനം കൂടിയാണ് ഈ പ്രദേശം. ഭൂമി ഒരു പ്രശ്നമാകില്ലെന്ന് ടെസ്‌ലയെ അറിയിച്ചതായി ഗുജറാത്ത് സർക്കാരിന്റെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഗുജറാത്തിലെ ഒരു വിദൂരപ്രദേശത്താണോ അതോ ബെംഗളൂരുവിലാണോ കമ്പനിയുടെ കേന്ദ്രം സ്ഥാപിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ടെസ്‌ല അധികൃതർക്കിടയിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അറിയുന്നു.

  SBI സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇനി ഓൺലൈനായി തിരുത്താം; വിശദാംശങ്ങൾ അറിയാം

  ടെസ്‌ല അധികൃതർ നാല് ഘട്ടങ്ങളിലായി സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിക്കഴിഞ്ഞു എന്ന് മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി അൻപഴകൻ ഇന്ത്യൻ എക്സ്‍പ്രസിനോട് പറഞ്ഞു. അവസാനഘട്ട ചർച്ച എട്ട് മാസങ്ങൾക്ക് മുമ്പാണ് നടന്നതെന്നും അതിനുശേഷം ഇത് സംബന്ധിച്ച് പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്തും ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിന് സമീപത്തുമായി ടെസ്‌ല അധികൃതർ ചാർജിങ് സ്റ്റേഷനുകളുടെ വലിയ ശൃംഖല ആവശ്യപ്പെട്ടിട്ടുണ്ട്.
  Published by:Joys Joy
  First published: