• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | ഇഎംഐ നിരക്ക് വർദ്ധിക്കും; റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്

RBI | ഇഎംഐ നിരക്ക് വർദ്ധിക്കും; റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്

റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ നിരക്ക് വർദ്ധിക്കും. പണപെരുപ്പം ഉയർന്ന സാഹചര്യത്തിലാണ് കർശന ഇടപെടലുമായി റിസർവ് ബാങ്ക് രംഗത്തെത്തുന്നത്

RBI

RBI

  • Share this:
    മുംബൈ: റിപ്പോ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് അവലോകന യോഗം തീരുമാനിച്ചു. വായ്പാ പലിശ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർത്താനാണ് ആർബിഐ തീരുമാനിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനത്തിൽനിന്ന് 4.90 ശതമാനമായി ഉയരും. റിപ്പോ നിരക്ക് ഉയർത്താൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം കാരണമാണ് പണപെരുപ്പം ആഗോളതലത്തിൽ വർദ്ധിക്കുന്നത്. അതേസമയം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

    റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ നിരക്ക് വർദ്ധിക്കും. പണപെരുപ്പം ഉയർന്ന സാഹചര്യത്തിലാണ് കർശന ഇടപെടലുമായി റിസർവ് ബാങ്ക് രംഗത്തെത്തുന്നത്. കഴിഞ്ഞ മാസവും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് ഉയർത്തിയിരുന്നു.

    റവന്യൂകമ്മി സഹായധനം: കേരളത്തിന് 1097 കോടി രൂപ ലഭിക്കും

    റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ മൂന്നാം ഗഡുവായി കേരളമടക്കമുള്ള 14 സംസ്ഥാനങ്ങൾക്ക് കേന്ദ്രം 7183.42 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിക്കുന്നത്. ഇതോടെ, ഈ സാമ്പത്തികവർഷം സംസ്ഥാനങ്ങൾക്ക് ഈയിനത്തിൽ ലഭിക്കുന്ന ഗ്രാന്റ് തുക 21,550.5 കോടിയായി ഉയരുമെന്ന് കേന്ദ്ര ധനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

    2022-23 വർഷത്തിൽ പിഡിആർഡി ഗ്രാൻഡ് ഇനത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപ നൽകാനാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. 12 തവണകളായാണ് തുക നൽകുന്നത്. കേരളത്തിന് നടപ്പുവർഷം 13,174 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം ഗഡുവായി 1097.83 കോടി ലഭിക്കും.

    Also Read- Gold Price Today| ഏറിയും കുറഞ്ഞും സ്വര്‍ണവില; ഇന്ന് വില കുറഞ്ഞു; പുതിയ നിരക്കുകള്‍ അറിയാം

    കേരളത്തെ കൂടാതെ ആന്ധ്രാ പ്രദേശ്, ആസാം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും ഗ്രാന്റ് ലഭിക്കും. ഈ ജൂണിൽ മൂന്നാമത്തെ ഇൻസ്റ്റാൾമെന്റ് അനുവദിച്ചതോടെ ഈ സാമ്പത്തിക വർഷം ആകെ അനുവദിച്ച തുക 21,550.25 കോടി രൂപയായി. ഭരണഘടനയുടെ 275ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സർക്കാരുകൾക്ക് പിഡിആർഡി ഗ്രാന്റുകൾ‌ അനുവദിക്കുന്നത്. സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ വിടവ് നികത്താൻ തുടർച്ചയായി ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് ഗ്രാന്റുകൾ അനുവദിക്കുന്നത്.

    Also Read- NPS | വിരമിക്കലിന് ശേഷം 50,000 രൂപ പെൻഷൻ നേടണോ? നിക്ഷേപം നടത്തേണ്ടത് എവിടെ?

    ഈ ഗ്രാന്റ് ലഭിക്കാനുള്ള സംസ്ഥാനങ്ങളുടെ യോഗ്യതയും 2020-21 മുതൽ 2025-26 വരെയുള്ള കാലയളവിലെ ഗ്രാന്റിന്റെ അളവും പതിനഞ്ചാം കമ്മീഷൻ തീരുമാനിച്ചത്, സംസ്ഥാനത്തിന്റെ വരവും ചെലവും വിലയിരുത്തിയതിന് ശേഷമാണ്.
    Published by:Anuraj GR
    First published: