ന്യൂഡൽഹി: റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കുകളിൽ കാൽ ശതമാനം കുറവു വരുത്തിയിരിക്കുകയാണ്. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി. ഇതോടെ ബാങ്ക് ലോണുകളുടെ പലിശ നിരക്ക് കുറഞ്ഞേക്കും. രണ്ടാം മോദി സർക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ വായ്പ നയമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
also read: ആഘോഷമായി പ്രവേശനോത്സവം; 37 ലക്ഷം കുട്ടികൾ ഇന്ന് സ്കൂളുകളിൽ; 1.60ലക്ഷം നവാഗതർ
പണലഭ്യത ക്ഷാമം പരിഹരിക്കുന്നതിനാണ് പലിശ റിപ്പോ നിരക്ക് കുറച്ചിരിക്കുന്നത്. ഈ വർഷം മൂന്നാം തവണയാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. നേരത്തെ ഫെബ്രുവരിയിലും ഏപ്രിലിലും റിപ്പോ നിരക്കുകൾ കുറച്ചിരുന്നു.
റിസര്‍വ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിന്റെ നേതൃത്വത്തിൽ നടന്ന മുന്നു ദിവസം നീണ്ട ആര്‍ബിഐ ബോർഡ് യോഗത്തിനു ശേഷമാണ് റിപ്പോ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. വാണിജ്യ ബാങ്കുകൾ ആർബിഐയിൽ നിന്നെടുക്കുന്ന ഹ്രസ്വകാല വായ്പകൾക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ.
വളർച്ചാ നിരക്ക് റിസർവ് ബാങ്ക് കുത്തനെ താഴ്ത്തി. ഈ സാമ്പത്തിക വർഷം ഏഴ് ശതമാനം മാത്മാരയിരിക്കും വളർച്ച നിരക്കെന്നാണ് റിസർബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. 7.5 ശതമാനം വളർച്ചാ നിരക്കാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bank, Rbi, Reserve Bank of India, Shaktikanta Das RBI governor, റിസർവ് ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ