• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Reserve Bank Of India: തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്ക് കുറച്ചു; പലിശ കുറയും

RBI Cuts Repo Rate By 35 Points: ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

news18
Updated: August 7, 2019, 9:53 PM IST
Reserve Bank Of India: തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്ക് കുറച്ചു; പലിശ കുറയും
പ്രതീകാത്മക ചിത്രം
news18
Updated: August 7, 2019, 9:53 PM IST
മുംബൈ: തുടര്‍ച്ചയായ നാലാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കി. എന്നാല്‍ റിവേഴ്‌സ് റിപ്പോ നിരക്കില്‍ കുറവില്ല. നിരക്ക് കുറച്ചതോടെ വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇനി മുതല്‍ ബാങ്കുകള്‍, റിസര്‍വ് ബാങ്കില്‍നിന്ന് കടമെടുക്കുന്ന പണത്തിന് (റിപ്പോ) 5.40 ശതമാനം പലിശ നല്‍കിയാല്‍ മതി. മുമ്പ് ഇത് 5.75 ശതമാനം ആയിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് വിലയിരുത്തലുകള്‍. കമ്മിറ്റിയിലെ നാല് അംഗങ്ങളുടെയും വോട്ടോയാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നിരക്കിലും റിസര്‍വ് ബാങ്ക് ഇളവ് വരുത്തിയിട്ടുണ്ട്. ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായാണ് ഇത് കുറച്ചിട്ടുള്ളത്.

റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് എസ്ബിഐ ഭവന വാഹന വായ്പാപലിശ നിരക്കുകളിലും കുറവു വരുത്തി. 0.15 ശതമാനമാണ് കുറച്ചത്. 8.40 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായിട്ടാണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 10 മുതല്‍ നിലവില്‍ വരും.

Also Read സ്വര്‍ണപ്പണയത്തില്‍ കാര്‍ഷിക വായ്പ; വ്യജ കര്‍ഷകരെ കണ്ടെത്താന്‍ 30 ബാങ്കുകളില്‍ കേന്ദ്ര സംഘത്തിന്റെ പരിശോധന

First published: August 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...