• HOME
  • »
  • NEWS
  • »
  • money
  • »
  • RBI | എടിഎമ്മില്‍ നിന്ന് കാര്‍ഡില്ലാതെ പണം നല്‍കാം; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

RBI | എടിഎമ്മില്‍ നിന്ന് കാര്‍ഡില്ലാതെ പണം നല്‍കാം; ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

എടിഎം സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് യുപിഐ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം പിൻവലിക്കുന്ന തരത്തിലായിരിക്കും ഇടപാട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: എടിഎമ്മുകളിൽ (ATM) കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) നിർദേശം. എടിഎമ്മിൽനിന്ന് യുപിഐ (UPI) ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എടിഎമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ വഴിയുള്ള പിൻവലിക്കലിനും ബാധകമായിരിക്കുമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. നിലവിൽ ചില ബാങ്കുകൾക്ക് മാത്രമേ കാർഡില്ലാതെ പണം പിൻവലിക്കാൻ സൗകര്യമുള്ളൂ. ഇവ യുപിഐ അധിഷ്ഠിതമായല്ല പ്രവര്‍ത്തിക്കുന്നത്.

    എടിഎം സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് യുപിഐ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം പിൻവലിക്കുന്ന തരത്തിലായിരിക്കും കാർഡ് രഹിത ഇടപാട്. എടിഎം കാർഡ് തട്ടിപ്പുകൾ തടയാമെന്നതാണ് ഇത് മൂലം ഉപഭോക്താക്കള്‍ക്കുള്ള ഗുണം. കാർഡ്  ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന രീതി തുടരും.

    പ്രതിമാസം ഏകദേശം 5,000 രൂപ പലിശ; പോസ്റ്റ് ഓഫീസ് MIS സ്കീമിൽ എങ്ങനെ നിക്ഷേപിക്കാം?


    പണം നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് മികച്ചൊരു ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് (Post Office) വാഗ്ദാനം ചെയ്യുന്ന നാഷണൽ സേവിംഗ്സ് മന്ത്ലി ഇൻകം (National Savings Monthly Income - MIS) പദ്ധതി. സർക്കാർ നടത്തുന്ന ഒരു സ്കീമിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ചൊരു ഓപ്ഷനാണ്. നിക്ഷേപകർക്ക് അവരുടെ പണം ഒരു പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ടിൽ (MIS account) നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസം ഏകദേശം 5,000 രൂപ പലിശ ലഭിക്കും.

    എംഐഎസ് അക്കൗണ്ടിലെ നിക്ഷേപം എങ്ങനെ?

    പോസ്റ്റ് ഓഫീസ് എംഐഎസ് സ്കീമിന് കീഴിൽ ഒരാൾക്ക് സിം​ഗിൾ അക്കൗണ്ടോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടോ തുറക്കാം. സിം​ഗിൾ അക്കൗണ്ടിന് 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടുകൾക്ക് 9 ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപ പരിധി. ഒരു വ്യക്തിക്ക് പരമാവധി 4.5 ലക്ഷം രൂപ എംഐഎസ് അക്കൗണ്ടിൽ നിക്ഷേപിക്കാം (ജോയിന്റ് അക്കൗണ്ടുകളിലെ വിഹിതം ഉൾപ്പെടെ). ഓരോ അക്കൗണ്ട് ഹോൾഡർക്കും ജോയിന്റ് അക്കൗണ്ടിൽ തുല്യ പങ്കാളിത്തം ആയിരിക്കും ഉണ്ടായിരിക്കുക.

    ഓരോ മാസവും എങ്ങനെ 5000 രൂപ നേടാം?

    ഇന്ത്യാ പോസ്റ്റ് കഴിഞ്ഞ വർഷം ഡിസംബർ പങ്കുവെച്ച ട്വീറ്റിൽ ഇതേക്കുറിച്ച് പറയുന്നുണ്ട്. സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. "നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ടിൽ (എംഐഎസ്) നിക്ഷേപിക്കുക, എല്ലാ മാസവും 6.6% പലിശ നേടുക'', എന്നായിരുന്നു ട്വീറ്റ്.

    എംഐഎസ് ജോയിന്റ് അക്കൗണ്ടിൽ നിങ്ങൾ 9 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 6.6 ശതമാനം നിരക്കിൽ ഒരു വർഷം നിങ്ങൾ നേടുന്ന മൊത്തം പലിശ ഏകദേശം 59,400 രൂപയായിരിക്കും. അതായത് പോസ്റ്റ് ഓഫീസ് എംഐഎസ് വഴിയുള്ള നിങ്ങളുടെ പ്രതിമാസ വരുമാനം 4,950 രൂപ ആയിരിക്കും. സിംഗിൾ അക്കൗണ്ടുകളുടെ കാര്യം എടുത്താൽ പ്രതിമാസം 2,475 രൂപ ആയിരിക്കും പലിശയായി ലഭിക്കുക.

    എംഐഎസ് അക്കൗണ്ട് എങ്ങനെ തുടങ്ങാം?

    ഒരു പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് തുറക്കാൻ, നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. കൂടാതെ, ആധാർ, വോട്ടർ കാർഡ് മുതലായ തിരിച്ചറിയൽ രേഖകൾ, രണ്ട് പാസ്‌പോർട്ട് ഫോട്ടോകൾ, വിലാസം തെളിയിക്കുന്ന രേഖകൾ തുടങ്ങിയവയും നൽകേണ്ടതുണ്ട്.

    അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. പോസ്റ്റ് ഓഫീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അതിനു ശേഷമുള്ള നിക്ഷേപങ്ങൾ 1,000 രൂപയുടെ ഗുണിതങ്ങളായിരിക്കണം. ഈ നിയമം 2020 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്.

    ഇന്ത്യൻ പൗരൻമാർക്കു മാത്രമേ പോസ്‌റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് തുടങ്ങാനാകൂ. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ട് തുറക്കാം. 10 വയസോ അതിൽ കൂടുതലോ പ്രായമുള്ള പ്രായപൂർത്തിയാകാത്തവർക്കും അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. അവർക്ക് 18 വയസ്സ് തികയുമ്പോൾ ആയിരിക്കും ആനുകൂല്യങ്ങൾ ലഭ്യമാകുക.
    Published by:Arun krishna
    First published: